ഹയർ സെക്കൻഡറി അധ്യാപക സ്ഥലം മാറ്റം: സർക്കാർ ഉത്തരവ് ശരിവച്ച് ഹൈക്കോടതി
സംസ്ഥാനത്തെ സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരുടെ സ്ഥലംമാറ്റപ്പട്ടിക റദ്ദാക്കിയ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (െകഎടി) വിധി ഹൈക്കോടതി റദ്ദാക്കി. ഫെബ്രുവരി 12നു പൊതു വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ സ്ഥലംമാറ്റപ്പട്ടിക ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭാ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട

സംസ്ഥാനത്തെ സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരുടെ സ്ഥലംമാറ്റപ്പട്ടിക റദ്ദാക്കിയ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (െകഎടി) വിധി ഹൈക്കോടതി റദ്ദാക്കി.
ഫെബ്രുവരി 12നു പൊതു വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ സ്ഥലംമാറ്റപ്പട്ടിക ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭാ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ശരിവച്ചു. എന്നാൽ, വിദൂരത്തു ജോലിചെയ്യുന്ന മാതൃജില്ലക്കാർക്കു നിയമനം നൽകിയശേഷം ഒഴിവുണ്ടെങ്കിൽ അയൽ ജില്ലക്കാരായ വിദൂരത്തു ജോലി ചെയ്യുന്ന അധ്യാപകരെ സർവീസ് സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ പരിഗണിക്കണമെന്നു കോടതി നിർദേശിച്ചു.
പട്ടിക റദ്ദാക്കിയ കെഎടി ഉത്തരവ് ചോദ്യം ചെയ്തു സർക്കാരും ഒരു കൂട്ടം അധ്യാപകരും നൽകിയ ഹർജിയിലാണ് ഉത്തരവ്. ഇതുമായി ബന്ധപ്പെട്ടു പൊതു വിദ്യാഭ്യാസ ഡയറക്ടർക്കെതിരെ കെഎടിയിലുള്ള കോടതിയലക്ഷ്യ നടപടികളും ഹൈക്കോടതി റദ്ദാക്കി. ഒരു മാസത്തിനകം പുതിയ കരടുപട്ടിക പ്രസിദ്ധീകരിക്കണമെന്നും ജൂൺ ഒന്നിനകം സ്ഥലംമാറ്റം നടപ്പാക്കണമെന്നുമായിരുന്നു ട്രൈബ്യൂണൽ ഉത്തരവ്.