അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികയിലെ 18,799 ഒഴിവ്; ഒാപ്ഷൻ നൽകാൻ അവസരമൊരുക്കി ആർആർബി
അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികയിലേക്കുള്ള റെയിൽവേ റിക്രൂട്മെന്റ് ബോർഡ് (ആർആർബി) വിജ്ഞാപനത്തിലെ വർധിപ്പിച്ച ഒഴിവുകളുടെ ഡിവിഷൻ തിരിച്ചുള്ള കണക്ക് പ്രസിദ്ധീകരിച്ചു. ആദ്യം ഉണ്ടായിരുന്ന 5,696 ഒഴിവ് 18,799 ആയതോടെയാണു വിജ്ഞാപനത്തിലെ മാറ്റം. ഓരോ ആർആർബിക്കും പുതുതായി അനുവദിച്ച ഒഴിവും ജനറൽ, സംവരണം,

അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികയിലേക്കുള്ള റെയിൽവേ റിക്രൂട്മെന്റ് ബോർഡ് (ആർആർബി) വിജ്ഞാപനത്തിലെ വർധിപ്പിച്ച ഒഴിവുകളുടെ ഡിവിഷൻ തിരിച്ചുള്ള കണക്ക് പ്രസിദ്ധീകരിച്ചു. ആദ്യം ഉണ്ടായിരുന്ന 5,696 ഒഴിവ് 18,799 ആയതോടെയാണു വിജ്ഞാപനത്തിലെ മാറ്റം.
ഓരോ ആർആർബിക്കും പുതുതായി അനുവദിച്ച ഒഴിവും ജനറൽ, സംവരണം, വിമുക്തഭടന്മാർ എന്നിങ്ങനെ വിഭാഗം തിരിച്ചുള്ള ഒഴിവുമാണു പ്രസിദ്ധീകരിച്ചത്. വിമുക്തഭടന്മാർക്ക് 1,883 ഒഴിവ് പുതുതായി അനുവദിച്ചിട്ടുണ്ട്.
നേരത്തേ അപേക്ഷ നൽകിയവർക്ക് ഒഴിവ് കൂടുതലുള്ള ആർആർബികൾ തിരഞ്ഞെടുക്കാൻ അവസരം നൽകും. ഇതിനുള്ള ലിങ്ക് ആർആർബി വെബ്സൈറ്റിൽ ഉടൻ ആക്ടീവ് ആകും. ഓപ്ഷൻ നൽകാൻ 10 ദിവസമാണ് അനുവദിക്കുക.
തിരുവനന്തപുരം ആർആർബിക്കു കീഴിൽ 233 ഒഴിവാണുള്ളത് (ജനറൽ –99, എസ്‌സി– 62, എസ്ടി –60, ഒബിസി –2, ഇഡബ്ല്യുഎസ് –10 ). തിരുവനന്തപുരത്ത് വിമുക്തഭടൻമാർക്ക് 23 ഒഴിവുണ്ട്.