ഒറ്റത്തവണ റജിസ്ട്രേഷന് ‘സുരക്ഷ’യുടെ പൂട്ടിട്ട് പിഎസ്സി; പ്രൊഫൈൽ ലോഗിൻ ചെയ്യാൻ ഇനി ഒടിപി വരണം
ഉദ്യോഗാർഥികളുടെ ഒറ്റത്തവണ റജിസ്ട്രേഷൻ പ്രൊഫൈലിൽ ലോഗിൻ ചെയ്യാൻ ഒടിപി നിർബന്ധമാക്കിയത് ജൂലൈ 1നു നിലവിൽ വന്നു. സുരക്ഷിതത്വത്തിന്റെ ഭാഗമായാണ്, യൂസർ ഐഡി, പാസ്‌വേഡ് എന്നിവയ്ക്കു പുറമേ ഒടിപി സംവിധാനം ഏർപ്പെടുത്തിയത്. പ്രൊഫൈലിൽ റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ, ഇ–മെയിൽ ഐഡി എന്നിവയിലേക്കാണ് ഒടിപി ലഭിക്കുക.

ഉദ്യോഗാർഥികളുടെ ഒറ്റത്തവണ റജിസ്ട്രേഷൻ പ്രൊഫൈലിൽ ലോഗിൻ ചെയ്യാൻ ഒടിപി നിർബന്ധമാക്കിയത് ജൂലൈ 1നു നിലവിൽ വന്നു.
സുരക്ഷിതത്വത്തിന്റെ ഭാഗമായാണ്, യൂസർ ഐഡി, പാസ്‌വേഡ് എന്നിവയ്ക്കു പുറമേ ഒടിപി സംവിധാനം ഏർപ്പെടുത്തിയത്. പ്രൊഫൈലിൽ റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ, ഇ–മെയിൽ ഐഡി എന്നിവയിലേക്കാണ് ഒടിപി ലഭിക്കുക. ഉദ്യോഗാർഥികൾ നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മൊബൈൽ നമ്പർ, ഇ–മെയിൽ ഐഡി എന്നിവ നിർബന്ധമായി പ്രൊഫൈലിൽ അപ്ഡേറ്റ് ചെയ്യണം.
ആറു മാസം കൂടുമ്പോൾ പാസ്‌വേഡ് പുതുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
പ്രവർത്തനം ഇങ്ങനെ:
യൂസർ ഐഡി, പാസ്‌വേഡ് എന്നിവ ഉപയോഗിച്ചു പ്രൊഫൈലിൽ ലോഗിൻ ചെയ്യുമ്പോൾ റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും ഇ–മെയിൽ ഐഡിയും ഉൾപ്പെടെയുള്ള സ്ക്രീൻ ലഭ്യമാകും.
മൊബൈൽ നമ്പറും ഇ–മെയിൽ ഐഡിയും നിലവിൽ ഉപയോഗത്തിലുള്ളതാണെന്ന് ഉറപ്പു വരുത്തണം. അല്ലെങ്കിൽ ആവശ്യമായ തിരുത്തൽ വരുത്തുകയും ഒടിപി സംവിധാനം ഉപയോഗിച്ച് അവ വെരിഫൈ ചെയ്യുകയും വേണം.
തുടർന്ന് പാസ്‌വേഡ് നിബന്ധനകൾക്കനുസരിച്ചു പുതുക്കാനുള്ള സ്ക്രീൻ ലഭിക്കും. ഇതിനു ശേഷം യൂസർ ഐഡി, പുതുക്കിയ പാസ്‌വേഡ് എന്നിവ ഉപയോഗിച്ചു പ്രൊഫൈലിൽ ലോഗിൻ ചെയ്യുമ്പോൾ ഇതിനകം വെരിഫൈ ചെയ്ത മൊബൈൽ നമ്പറിലോ ഇ–മെയിൽ ഐഡിയിലോ ലഭ്യമാകുന്ന ഒടിപി രേഖപ്പെടുത്തി ഉദ്യോഗാർഥികൾക്കു പ്രൊഫൈലിൽ പ്രവേശിക്കാം.