ലോക്കൽ പൊലീസ് സ്റ്റേഷനുകളിലെ അംഗബലം വർധിപ്പിക്കണമെന്നു മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ്. സംസ്ഥാന പൊലീസ് മേധാവിക്ക് കമ്മിഷൻ ആക്ടിങ് ചെയർപഴ്സനും ജുഡീഷ്യൽ അംഗവുമായ ബൈജുനാഥ് ഇതു സംബന്ധിച്ചു നിർദേശം നൽകി. സേനയിൽ അംഗബലം കുറവായതിനാൽ, വിശ്രമവും പ്രതിവാര അവധിയും ലഭിക്കാതെ മാനസികസമ്മർദം കൂടിവരുന്നതായി കമ്മിഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്കൽ പൊലീസ് സ്റ്റേഷനുകളിലെ അംഗബലം വർധിപ്പിക്കണമെന്നു മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ്. സംസ്ഥാന പൊലീസ് മേധാവിക്ക് കമ്മിഷൻ ആക്ടിങ് ചെയർപഴ്സനും ജുഡീഷ്യൽ അംഗവുമായ ബൈജുനാഥ് ഇതു സംബന്ധിച്ചു നിർദേശം നൽകി.

സേനയിൽ അംഗബലം കുറവായതിനാൽ, വിശ്രമവും പ്രതിവാര അവധിയും ലഭിക്കാതെ മാനസികസമ്മർദം കൂടിവരുന്നതായി കമ്മിഷൻ ഉത്തരവിൽ പറയുന്നു. ഇത് കാര്യക്ഷമതയെ ബാധിക്കുന്നു. സ്വയം വിരമിക്കാൻ അപേക്ഷ നൽകുന്നവരുടെ എണ്ണം കൂടി വരികയാണ്.

ADVERTISEMENT

ആവശ്യത്തിനു ജീവനക്കാർ ഇല്ലാത്തതിനാൽ പല സ്റ്റേഷനുകളിലും ക്രമസമാധാനപാലനം വേണ്ടവിധം നടക്കുന്നില്ലെന്നു പരാതി ഉയരുന്നു. സ്റ്റേഷൻ പരിധിയിലെ ജനസാന്ദ്രതയ്ക്കനുസരിച്ച് അംഗബലം പരിഷ്കരിച്ചാലേ ക്രമസമാധാനച്ചുമതലകൾ സമയബന്ധിതമായി നിർവഹിക്കാൻ കഴിയൂ. പൊലീസ് ഉദ്യോഗസ്ഥർ വിഐപി ഡ്യൂട്ടിക്കു പോകുമ്പോൾ സ്റ്റേഷനിലെ ക്രമസമാധാന കാര്യങ്ങൾ അവതാളത്തിലാകുന്നതായി പരാതിയുണ്ടെന്നും കമ്മിഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.

സിവിൽ പൊലീസ് ഓഫിസർ നിയമനം നടക്കാത്തതു കഴിഞ്ഞ ലക്കം ‘തൊഴിൽവീഥി’ വിശദമായി റിപ്പോർട്ട് ചെയ്തിരുന്നു. 

English Summary:

Kerala Police