20 ലക്ഷം പേർക്ക് നൈപുണ്യ പരിശീലനം; കേന്ദ്രപദ്ധതി 1000 ഐടിഐകളിലൂടെ
യുവാക്കൾക്കു നൈപുണ്യ പരിശീലനം നൽകാൻ കേന്ദ്രസർക്കാർ ബജറ്റിൽ അവതരിപ്പിച്ച പുതിയ പദ്ധതിയെ കൈനീട്ടി സ്വീകരിച്ച് ഉദ്യോഗാർഥികൾ. സംസ്ഥാന സർക്കാരുകളെയും വ്യവസായ സ്ഥാപനങ്ങളെയും പങ്കാളികളാക്കിയാണ് പദ്ധതി നടപ്പിലാക്കുക. കൂടുതൽ തൊഴിലവസരങ്ങളെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയിൽ 5 വർഷം കൊണ്ട് 20 ലക്ഷം പേർക്കു

യുവാക്കൾക്കു നൈപുണ്യ പരിശീലനം നൽകാൻ കേന്ദ്രസർക്കാർ ബജറ്റിൽ അവതരിപ്പിച്ച പുതിയ പദ്ധതിയെ കൈനീട്ടി സ്വീകരിച്ച് ഉദ്യോഗാർഥികൾ. സംസ്ഥാന സർക്കാരുകളെയും വ്യവസായ സ്ഥാപനങ്ങളെയും പങ്കാളികളാക്കിയാണ് പദ്ധതി നടപ്പിലാക്കുക. കൂടുതൽ തൊഴിലവസരങ്ങളെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയിൽ 5 വർഷം കൊണ്ട് 20 ലക്ഷം പേർക്കു പരിശീലനം നൽകും. ഇതിനായി 1000 ഐടിഐകൾ നവീകരിക്കും. 200 ഐടിഐകൾ ഹബ്ബുകളായും ഇതിനു കീഴിൽ 800 ഐടിഐകളും പ്രവർത്തിക്കും. വ്യവസായ സ്ഥാപനങ്ങളുമായി ചേർന്നാകും പ്രവർത്തനം. വ്യവസായ രംഗത്തെ സാഹചര്യങ്ങൾക്ക് അനുസരിച്ചു കോഴ്സ് ഘടന തയാറാക്കും. പുതുതലമുറ മേഖലകളിൽ കോഴ്സുകൾ ആവിഷ്കരിക്കും.
മൊത്തം 60,000 കോടി രൂപയാണു പദ്ധതിക്കു വിനിയോഗിക്കുക. ഇതിൽ 30,000 കോടി കേന്ദ്രവും 20,000 കോടി സംസ്ഥാനവും 10,000 കോടി രൂപ വ്യവസായ സ്ഥാപനങ്ങളും മുതൽമുടക്കും. കമ്പനികൾക്കു സിഎസ്ആർ ഫണ്ട് ഇതിനായി ഉപയോഗിക്കാം.
എല്ലാ ഐടിഐകളിലും 1–2 വർഷം ദൈർഘ്യമുള്ള കോഴ്സുകളാകും നടത്തുക. ഹബ് ഐടിഐകളിൽ ഹ്രസ്വകാല കോഴ്സുകളുമൊരുക്കും. അധ്യാപക പരിശീലനത്തിനായി 5 ദേശീയ സ്ഥാപനങ്ങളും സജ്ജീകരിക്കും.