ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ (Agniveer Vayu Intake 02/2025) സിലക്‌ഷൻ ടെസ്റ്റിനു അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി. ഒാഗസ്റ്റ് 4 വരെ അപേക്ഷിക്കാം. പ്ലസ് ടു യോഗ്യതയുള്ള അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കുമാണ് അവസരം. ഇത് കമ്മിഷൻഡ് ഓഫിസർ/പൈലറ്റ്/നാവിഗേറ്റർ/എയർമെൻ തസ്‌തികകളിലേക്കുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ (Agniveer Vayu Intake 02/2025) സിലക്‌ഷൻ ടെസ്റ്റിനു അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി. ഒാഗസ്റ്റ് 4 വരെ അപേക്ഷിക്കാം. പ്ലസ് ടു യോഗ്യതയുള്ള അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കുമാണ് അവസരം. ഇത് കമ്മിഷൻഡ് ഓഫിസർ/പൈലറ്റ്/നാവിഗേറ്റർ/എയർമെൻ തസ്‌തികകളിലേക്കുള്ള തിരഞ്ഞെടുപ്പല്ല.

യോഗ്യതകൾ അറിയാം

ADVERTISEMENT

∙സയൻസ് വിഷയങ്ങൾ: 50% മാർക്കോടെ മാത്‌സ്, ഫിസിക്സ്, ഇംഗ്ലിഷ് പഠിച്ച് പ്ലസ് ടു ജയം/തത്തുല്യം. ഇംഗ്ലിഷിന് 50% മാർക്ക് വേണം.

അല്ലെങ്കിൽ 50% മാർക്കോടെ 3 വർഷ എൻജിനീയറിങ് ഡിപ്ലോമ ജയം (മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഓട്ടമൊബീൽ/കംപ്യൂട്ടർ സയൻസ്/ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി/ഐടി). ഇംഗ്ലിഷിന് 50% മാർക്ക് വേണം. ഡിപ്ലോമ തലത്തിൽ ഇംഗ്ലിഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ് ടു/പത്താം ക്ലാസിൽ ഇംഗ്ലിഷിന് 50% മാർക്ക് വേണം

അല്ലെങ്കിൽ 50% മാർക്കോടെ 2 വർഷ വൊക്കേഷനൽ കോഴ്സ് ജയം (ഫിസിക്സ്, മാത്‌സ് പഠിച്ച്). ഇംഗ്ലിഷിന് 50% മാർക്ക് വേണം. വൊക്കേഷനൽ കോഴ്സിന് ഇംഗ്ലിഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ് ടു/പത്താം ക്ലാസിൽ ഇംഗ്ലിഷിന് 50% മാർക്ക് നേടിയിരിക്കണം

∙സയൻസ് ഇതര വിഷയങ്ങൾ: 50% മാർക്കോടെ പ്ലസ് ടു ജയം/തത്തുല്യം. ഇംഗ്ലിഷിന് 50% മാർക്ക് വേണം അല്ലെങ്കിൽ 50% മാർക്കോടെ വൊക്കേഷനൽ കോഴ്സ് ജയം. ഇംഗ്ലിഷിന് 50% മാർക്ക് വേണം. വൊക്കേഷനൽ കോഴ്സിന് ഇംഗ്ലിഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ് ടു/പത്താം ക്ലാസിൽ ഇംഗ്ലിഷിന് 50% മാർക്ക് നേടിയിരിക്കണം

ADVERTISEMENT

സയൻസ് പഠിച്ചവർക്ക് സയൻസ് ഇതര വിഭാഗങ്ങളിലേക്കും അപേക്ഷിക്കാം. ഓൺലൈൻ റജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുമ്പോൾ ഇവർക്ക് സയൻസ്, സയൻസ് ഇതര വിഷയങ്ങളുടെ പരീക്ഷയിൽ ഒറ്റ സിറ്റിങ്ങിൽ പങ്കെടുക്കാൻ ഓപ്ഷൻ ലഭിക്കും.

ശാരീരിക യോഗ്യത

∙ഉയരം: പുരുഷന്മാർക്ക്: കുറഞ്ഞത് 152.5 സെ.മീ; സ്ത്രീകൾക്ക്: 152 സെ.മി.

∙തൂക്കം: ഉയരത്തിനും പ്രായത്തിനും ആനുപാതികം.

ADVERTISEMENT

∙കാഴ്ചശക്തി വിവരങ്ങൾ വെബ്സൈറ്റിൽ.

∙ശാരീരികക്ഷമത: പുരുഷൻ: 7 മിനിറ്റിൽ 1.6 കിലോമീറ്റർ ഓട്ടം, നിശ്ചിത സമയത്തിനുള്ളിൽ 10 പുഷ് അപ്, 10 സിറ്റ് അപ്, 20 സ്ക്വാട്സ് എന്നിവ പൂർത്തിയാക്കണം; സ്ത്രീ: 8 മിനിറ്റിൽ 1.6 കിലോമീറ്റർ ഓട്ടം, നിശ്ചിത സമയത്തിനുള്ളിൽ 10 സിറ്റ് അപ്, 15 സ്ക്വാട്സ് എന്നിവ പൂർത്തിയാക്കണം.

∙പ്രായം: 2004 ജൂലൈ 3നും 2008 ജനുവരി 3നും മധ്യേ ജനിച്ചവരാകണം (രണ്ടു തീയതിയും ഉൾപ്പെടെ). എൻറോൾ ചെയ്യുമ്പോൾ പ്രായപരിധി 21.

∙ഫീസ്: 550. ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ്/ഇന്റർനെറ്റ് ബാങ്കിങ്ങിലൂടെ ഫീസടയ്ക്കാം.

∙തിരഞ്ഞെടുപ്പ്: ഷോർട് ലിസ്‌റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ഓൺലൈൻ ടെസ്റ്റ്, അഡാപ്റ്റബിലിറ്റി ടെസ്റ്റ്, ശാരീരികക്ഷമതാ പരിശോധന എന്നിവയും വൈദ്യപരിശോധനയും ഉണ്ടാകും. ഒക്ടോബർ 18 മുതൽ ആയിരിക്കും ഓൺലൈൻ പരീക്ഷ.

വിശദമായ വിജ്ഞാപനം https://Agnipathvayu.cdac.in, https://careerindianairforce.cdac.in എന്നീ വെബ്‌സൈറ്റുകളിൽ. സഹായത്തിനായി 91884 31093 എന്ന നമ്പറിലും ബന്ധപ്പെടാം. 

English Summary:

Airforce Agniveer Date Extended