പണി കിട്ടാനില്ല; ഇങ്ങനെ പോയാൽ എങ്ങനെ ജീവിക്കും? ലേബർ ഫോഴ്സ് റിപ്പോർട്ട് കണ്ട് ഞെട്ടി കേരളം
കേരളത്തിലെ തൊഴിലില്ലായ്മാ നിരക്കിൽ ഇക്കുറി വർധന. 2022–23ൽ 7 ശതമാനമായിരുന്ന നിരക്ക് 2023-24ൽ 7.2 ശതമാനമായി ഉയർന്നു. എന്നാൽ 2017 മുതൽ 2022 വരെയുള്ള വർഷങ്ങളിലെ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ 2 വർഷത്തെ നിരക്ക് കുറവാണ്. സംസ്ഥാനങ്ങളിൽ ഗോവ (8.5%) കഴിഞ്ഞാൽ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മാ നിരക്ക്

കേരളത്തിലെ തൊഴിലില്ലായ്മാ നിരക്കിൽ ഇക്കുറി വർധന. 2022–23ൽ 7 ശതമാനമായിരുന്ന നിരക്ക് 2023-24ൽ 7.2 ശതമാനമായി ഉയർന്നു. എന്നാൽ 2017 മുതൽ 2022 വരെയുള്ള വർഷങ്ങളിലെ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ 2 വർഷത്തെ നിരക്ക് കുറവാണ്.
സംസ്ഥാനങ്ങളിൽ ഗോവ (8.5%) കഴിഞ്ഞാൽ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മാ നിരക്ക് കേരളത്തിലാണ്. 15 മുതൽ 29 വയസ്സു വരെയുള്ളവർക്കിടയിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മാ നിരക്കുള്ള സംസ്ഥാനവും കേരളമാണ് (29.9%).
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിന്റെ വാർഷിക പീരിയോഡിക് ലേബർ ഫോഴ്സ് സർവേയിലേതാണ് (പിഎൽഎഫ്എസ്) കണക്കുകൾ. രാജ്യമാകെയുള്ള തൊഴിലില്ലായ്മാ നിരക്ക് കഴിഞ്ഞ 2 വർഷമായും 3.2% തന്നെയായി തുടരുകയാണ്. കേരളത്തിന്റെ സമീപ സംസ്ഥാനങ്ങളിലെ തൊഴിലില്ലായ്മാ നിരക്ക്: തമിഴ്നാട് (3.5%), കർണാടക (2.7%), ആന്ധ്രപ്രദേശ് (4.1%).
കേരളത്തിലെ തൊഴിലില്ലായ്മാ നിരക്ക് (2023-24) (ബ്രാക്കറ്റിൽ ദേശീയ നിരക്ക്)
ഗ്രാമമേഖല
സ്ത്രീ: 12.1% (2.1%)
പുരുഷൻ: 4.6% (2.7%)
ആകെ: 7.6% (2.5%)
നഗരമേഖല
സ്ത്രീ: 10.9% (7.1%)
പുരുഷൻ: 4.2% (4.4%)
ആകെ: 6.7% (5.1%)
സംസ്ഥാനമാകെ
സ്ത്രീ: 11.6% (3.1%)
പുരുഷൻ: 4.4% (3.2%)
ആകെ: 7.2% (3.2%)
കേരളത്തിന്റെ നിരക്ക് (ബ്രാക്കറ്റിൽ ദേശീയ നിരക്ക്)
2017-18: 11.4% (6%)
2018-19: 9% (5.8%)
2019-20: 10% (4.8%)
2020-21: 10.1% (4.2%)
2021-22: 9.6% (4.1%)
2022-23: 7% (3.2%)
2023-24: 7.2% (3.2%)
തൊഴിലില്ലായ്മയിൽ മുന്നിൽ
∙ ഗോവ: 8.5%
∙ കേരളം: 7.2%
∙ നാഗാലാൻഡ്: 7.1%
∙ മേഘാലയ: 6.2%
∙ അരുണാചൽ പ്രദേശ്: 6.1%
∙ മണിപ്പുർ: 6.1%