പാലക്കാട് ഇനി പഴയ പാലക്കാട് അല്ല; കേരളത്തിന്റെ ഹൈടെക് വ്യവസായ തലസ്ഥാനമായാൽ വൻതൊഴിൽ സാധ്യത
കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ ഉറപ്പുകൾ യാഥാർഥ്യമാകുമെങ്കിൽ കൊച്ചി–ബെംഗളൂരു വ്യവസായ നഗരം പദ്ധതി പൂർത്തിയാകുന്നതോടെ കേരളത്തിന്റെ വ്യവസായ തലസ്ഥാനമായി പാലക്കാട് മാറും. കാർഷികമേഖലയ്ക്ക് ഉൾപ്പെടെ വലിയ നേട്ടവും ആയിരക്കണക്കിനാളുകൾക്കു തൊഴിലും വരുമാനവും വരുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ

കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ ഉറപ്പുകൾ യാഥാർഥ്യമാകുമെങ്കിൽ കൊച്ചി–ബെംഗളൂരു വ്യവസായ നഗരം പദ്ധതി പൂർത്തിയാകുന്നതോടെ കേരളത്തിന്റെ വ്യവസായ തലസ്ഥാനമായി പാലക്കാട് മാറും. കാർഷികമേഖലയ്ക്ക് ഉൾപ്പെടെ വലിയ നേട്ടവും ആയിരക്കണക്കിനാളുകൾക്കു തൊഴിലും വരുമാനവും വരുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ഭാഗമായ പുതുശ്ശേരി വെസ്റ്റിലും കണ്ണമ്പ്രയിലും ഭക്ഷ്യസംസ്കരണ മേഖലയ്ക്ക് ഊന്നൽ നൽകുന്ന വ്യവസായങ്ങളാണ് പ്രധാനമായും വരിക. കാർഷികോൽപന്നങ്ങളായ നെല്ല്, നാളികേരം, നേന്ത്രക്കായ എന്നിവയുടെ സംസ്കരണത്തിനും മൂല്യവർധിത ഉൽപന്നങ്ങളുടെ വിപണനത്തിനും ഇവ സഹായകരമാകും. കണ്ണമ്പ്ര കേന്ദ്രീകരിച്ച് റബർ അനുബന്ധ വ്യവസായങ്ങളും ധാരാളമായി വരുന്നത് കർഷകർക്കു നേട്ടമാകും. പുതുശ്ശേരി സെൻട്രലിൽ ഫാർമസ്യൂട്ടിക്കൽ മേഖലയ്ക്ക് പ്രാധാന്യം നൽകുന്നത് വാണിജ്യനേട്ടമാകും.
മരുന്നുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുതലുള്ള കേരളത്തിൽ പ്രമുഖ മരുന്ന് കമ്പനികൾ വരും. റോബട്ടിക് പോലെയുള്ള വ്യവസായങ്ങൾക്കു വഴിതുറക്കുന്നതാണ് ഹൈടെക് വ്യവസായ മേഖല. പ്ലാസ്റ്റിക് പുനരുപയോഗത്തിന് പരമാവധി പ്രാധാന്യം നൽകുന്ന രീതിയിലാണ് വ്യവസായങ്ങൾ അനുവദിച്ചിട്ടുള്ളത്.
പരിസ്ഥിതിക്ക് പ്രാധാന്യം നൽകിയുള്ള വികസനപ്രവർത്തനങ്ങളാണ് ഇവിടെ നടപ്പാക്കുക. മൂന്നിടങ്ങളിലും ഗ്രീൻ ബെൽറ്റിനും ജലസംരക്ഷണത്തിനും ഭൂമി മാറ്റിവയ്ക്കുന്നുണ്ട്. റോഡുകൾ, ജലസംവിധാനം, അഴുക്കുചാൽ, മലിനജല പുനരുപയോഗ ശൃംഖല, ജല ശുദ്ധീകരണ പ്ലാന്റ്, വൈദ്യുതി വിതരണം, ഖരമാലിന്യ സംസ്കരണം, പാർപ്പിടങ്ങളും പൊതു ഇടങ്ങളും ഒരുക്കൽ തുടങ്ങിയ പ്രവൃത്തികളാണ് ആദ്യഘട്ടത്തിൽ ഉറപ്പാക്കാനുള്ളത്.