കൊച്ചിയിൽ 3000 പേർക്കുകൂടി തൊഴിൽസാധ്യതയുമായി യുഎസ്ടി ക്യാംപസ്
ഐടി എൻജിനീയർമാർക്ക് ഇതാ ഒരു സന്തോഷവാർത്ത. നിങ്ങളെ കാത്ത് കൊച്ചിയിൽ കൂടുതൽ തൊഴിലവസരങ്ങൾക്ക് അരങ്ങൊരുങ്ങുന്നു. ഐടി കമ്പനിയായ യുഎസ്ടിയാണ് കൊച്ചി ഇൻഫോപാർക്കിൽ 9 ഏക്കർ സ്ഥലത്ത് ക്യാംപസ് നിർമിക്കുന്നത്. നിലവിൽ 2800 പേർ കൊച്ചിയിൽ ജോലി ചെയ്യുന്നതിൽ നിന്ന് 5 വർഷത്തിനകം 3000 തൊഴിലവസരങ്ങൾ കൂടി സൃഷ്ടിച്ച് 6000

ഐടി എൻജിനീയർമാർക്ക് ഇതാ ഒരു സന്തോഷവാർത്ത. നിങ്ങളെ കാത്ത് കൊച്ചിയിൽ കൂടുതൽ തൊഴിലവസരങ്ങൾക്ക് അരങ്ങൊരുങ്ങുന്നു. ഐടി കമ്പനിയായ യുഎസ്ടിയാണ് കൊച്ചി ഇൻഫോപാർക്കിൽ 9 ഏക്കർ സ്ഥലത്ത് ക്യാംപസ് നിർമിക്കുന്നത്. നിലവിൽ 2800 പേർ കൊച്ചിയിൽ ജോലി ചെയ്യുന്നതിൽ നിന്ന് 5 വർഷത്തിനകം 3000 തൊഴിലവസരങ്ങൾ കൂടി സൃഷ്ടിച്ച് 6000 ആക്കുകയാണു ലക്ഷ്യം.
ഫെയ്സ് രണ്ടിൽ 10 നിലകളിലായി 6 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ നിർമിക്കുന്ന ക്യാംപസിൽ 4400 പേർക്ക് ഇരിക്കാൻ സൗകര്യം ഉണ്ടാവും. 1400 പേർക്ക് ഇരിക്കാനുള്ള ഓഡിറ്റോറിയവും മറ്റു സൗകര്യങ്ങളുമുണ്ടാകും. തിരുവനന്തപുരം ടെക്നോപാർക്കിലെ ആസ്ഥാന ക്യാംപസിനു ശേഷം കേരളത്തിലെ രണ്ടാമത്തേതാകും ഇത്. 2027ൽ പൂർത്തിയാകുന്ന ക്യാംപസിന്റെ ശിലാസ്ഥാപനം പൂർത്തിയായി.