ലക്ചറർ നിയമനം; ഡയറ്റിന്റെ വാതിലടച്ചോ?
ഡയറ്റ് ലക്ചറർ തസ്തികയിൽ പരീക്ഷ നടത്തി ഒരു വർഷമായിട്ടും ഷോർട് ലിസ്റ്റ്‌പോലും പ്രസിദ്ധീകരിക്കാത്തത് നിരാശാജനകമാണ്. അധ്യാപകരില്ലാതെ ഡയറ്റുകളുടെ പ്രവർത്തനം താളംതെറ്റിയ സാഹചര്യത്തിൽ ലിസ്റ്റുകൾ എത്രയും വേഗം പ്രസിദ്ധീകരിച്ച് നിയമനനടപടി വേഗത്തിലാക്കാൻ പിഎസ്‌സി ശ്രദ്ധിക്കണം. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ

ഡയറ്റ് ലക്ചറർ തസ്തികയിൽ പരീക്ഷ നടത്തി ഒരു വർഷമായിട്ടും ഷോർട് ലിസ്റ്റ്‌പോലും പ്രസിദ്ധീകരിക്കാത്തത് നിരാശാജനകമാണ്. അധ്യാപകരില്ലാതെ ഡയറ്റുകളുടെ പ്രവർത്തനം താളംതെറ്റിയ സാഹചര്യത്തിൽ ലിസ്റ്റുകൾ എത്രയും വേഗം പ്രസിദ്ധീകരിച്ച് നിയമനനടപടി വേഗത്തിലാക്കാൻ പിഎസ്‌സി ശ്രദ്ധിക്കണം.
പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ ഡയറ്റുകളിൽ (ഡിസ്ട്രിക്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷൻ ആൻഡ് ട്രെയിനിങ്) ലക്ചറർ തസ്തികയിലേക്ക് 2022 സെപ്റ്റംബർ 15ലെ ഗസറ്റിലാണു പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. 23 വിഷയങ്ങളിലെ 153 ഒഴിവിലേക്കായിരുന്നു വിജ്ഞാപനം. നേരിട്ടും തസ്തികമാറ്റം വഴിയും പ്രസിദ്ധീകരിച്ച വിജ്ഞാപനങ്ങളുടെ അടിസ്ഥാനത്തിൽ 16,878 പേർ അപേക്ഷ നൽകി. ഇതിൽ 13,196 പേർ കൺഫർമേഷൻ നൽകി. 3,682 അപേക്ഷ അസാധുവായി. 2023 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായിരുന്നു പരീക്ഷ. ഷോർട് ലിസ്റ്റ് പ്രസിദ്ധീകരിച്ച് അതിൽ ഉൾപ്പെട്ടവരുടെ ഇന്റർവ്യൂ പൂർത്തിയാക്കി വേണം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ. അതിനിനി എത്ര കാലം കാത്തിരിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് ഉദ്യോഗാർഥികൾ.
ഒഎംആർ പരീക്ഷകൾക്കു പകരം വിവരണാത്മരീതിയിലുള്ള എഴുത്തുപരീക്ഷയാണ് ഈ തസ്തികയിൽ നടത്തിയത്. വിവരണാത്മക പരീക്ഷയായതിനാൽ മൂല്യനിർണയത്തിന് കൂടുതൽ സമയം വേണമെന്നും അതാണ് ലിസ്റ്റ് വൈകാൻ കാരണമെന്നും പിഎസ്‌സി അധികൃതർ വ്യക്തമാക്കുന്നു. ഇത് അംഗീകരിച്ചാലും, മൂല്യനിർണയത്തിന് ഒരു വർഷത്തിലധികം വേണ്ടിവരുന്നത് ന്യായീകരിക്കാൻ കഴിയാത്തതാണെന്ന് ഉദ്യോഗാർഥികൾ പറയുന്നു.
മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ മാർഗരേഖയനുസരിച്ച് 1990–92 കാലത്താണ് സംസ്ഥാനത്തെ 14 ജില്ലകളിലും ഡയറ്റുകൾ സ്ഥാപിച്ചത്. പൊതുവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ, പരിശീലനങ്ങൾ, റിസോഴ്സ് പ്രവർത്തനങ്ങൾ, പ്രഥമാധ്യാപക ശാക്തീകരണം, ചോദ്യ പേപ്പർ നിർമാണം, സാങ്കേതികവിദ്യകളുടെ പരിശീലനം, സാക്ഷരതാ പ്രേരക്മാർക്കുള്ള പരിശീലനം തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന പ്രവർത്തനങ്ങൾ. 2008ലാണ് അവസാനമായി സ്ഥിരം അധ്യാപകരുടെ നിയമനം ഡയറ്റുകളിൽ നടന്നത്. 16 വർഷമായി സ്ഥിരം നിയമനങ്ങൾ നടന്നിട്ടില്ലാത്തതിനാൽ ഡയറ്റുകളിൽ യോഗ്യരായ അധ്യാപകരുടെ ക്ഷാമം രൂക്ഷമാണ്.
ഏറെ വർഷങ്ങളുടെ കാത്തിരിപ്പിനും പരിശ്രമങ്ങൾക്കും ശേഷമാണ് ഡയറ്റ് ലക്ചറർ തസ്തികയിലെ നിയമനം പിഎസ്‌സിക്കു വിടാൻ കഴിഞ്ഞത്. പിഎസ്‌സിയുടെ മെല്ലെപ്പോക്കു കാരണം ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിൽ നിയമനം അനന്തമായി നീണ്ടുപോകുന്ന സാഹചര്യം ഒഴിവാക്കാൻ അടിയന്തര നടപടിയുണ്ടാവേണ്ടതാണ്.