പ്രായമായവരെ ചികിത്സിക്കാൻ ഇനി ഡോക്ടർമാർ വേണ്ട, നഴ്സുമാർ മരുന്നു കുറിക്കും. വയോജനങ്ങൾക്ക് ചികിത്സ നൽകാനും മരുന്നു നിർദേശിക്കാനും കഴിയുന്ന നഴ്സിങ് പ്രാക്ടിഷണർമാരെ സൃഷ്ടിക്കാനായി രാജ്യത്തു പുതിയ ബിരുദാനന്തര ബിരുദ കോഴ്സിനു തുടക്കമാകുന്നു. ബിഎസ്‌സി നഴ്സിങ് കഴിഞ്ഞവർക്ക് 2 വർഷ നഴ്സിങ് പ്രാക്ടിഷണർ ഇൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രായമായവരെ ചികിത്സിക്കാൻ ഇനി ഡോക്ടർമാർ വേണ്ട, നഴ്സുമാർ മരുന്നു കുറിക്കും. വയോജനങ്ങൾക്ക് ചികിത്സ നൽകാനും മരുന്നു നിർദേശിക്കാനും കഴിയുന്ന നഴ്സിങ് പ്രാക്ടിഷണർമാരെ സൃഷ്ടിക്കാനായി രാജ്യത്തു പുതിയ ബിരുദാനന്തര ബിരുദ കോഴ്സിനു തുടക്കമാകുന്നു.

ബിഎസ്‌സി നഴ്സിങ് കഴിഞ്ഞവർക്ക് 2 വർഷ നഴ്സിങ് പ്രാക്ടിഷണർ ഇൻ ജെറിയാട്രിക് നഴ്സിങ് (എൻപിജിഎൻ) എന്ന പാഠ്യപദ്ധതി ഇതിനായി ഇന്ത്യൻ നഴ്സിങ് കൗൺസിൽ രൂപപ്പെടുത്തി. വൈകാതെ ഇതു നഴ്സിങ് കോളജുകളിലും മെഡിക്കൽ കോളജുകളിൽ ആരംഭിക്കും. കേന്ദ്ര, സംസ്ഥാന തലങ്ങളിൽ ‘എൻപിജിഎൻ’ പുതിയ കേഡറായി പ്രവർത്തിക്കും.

ADVERTISEMENT

കോഴ്സ് പൂർത്തിയാക്കുന്നവർക്കു സംസ്ഥാന നഴ്സ് ആൻഡ് മിഡ്‌വൈഫ്സ് റജിസ്ട്രേഷൻ കൗൺസിലിൽ (എസ്എൻആർസി) പ്രത്യേകം റജിസ്ട്രേഷൻ വരും. ആശുപത്രികളിൽ ഇവർക്ക് ഉചിതമായ തസ്തിക സൃഷ്ടിക്കാനും ലൈസൻസ് അനുവദിക്കാനും നയപരമായ മാറ്റമുണ്ടാകുമെന്നും കൗൺസിൽ വ്യക്തമാക്കി. എൻപിജിഎൻ വിദ്യാർഥികൾ അധ്യാപകരുടെ മേൽനോട്ടത്തിലായിരിക്കണം മരുന്ന് നിർദ്ദേശിക്കേണ്ടത്.

ലോകമാകെ ആയുർദൈർഘ്യം വർധിക്കുന്നതുമായി ബന്ധപ്പെട്ട് 2022 ൽ ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ ചുവടുവയ്പ്. യുഎസിൽ 1975മുതൽ എൻപിജിഎൻ ഉണ്ട്. ഓസ്ട്രേലിയ, ഇസ്രയേൽ, നോർവേ തുടങ്ങിയ രാജ്യങ്ങളും ഇതു നടപ്പാക്കിയതായി കൗൺസിൽ ചൂണ്ടിക്കാട്ടുന്നു.

English Summary:

Nurse Job

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT