പൊലീസുകാർക്കും ടെൻഷനോ? മാനസിക സമ്മർദം കണ്ടെത്താൻ സർവേ
പൊലീസുകാരും മാനസിക സമ്മർദ്ദത്തിലാണോ? അതേയെന്നാണ് അടുത്തിടെ വന്ന ആത്മഹത്യാ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇക്കാര്യം കണക്കിലെടുത്ത് മാനസിക സമ്മർദം അനുഭവിക്കുന്ന പൊലീസുകാരെ കണ്ടെത്താൻ സർവേ നടത്താൻ ഒരുങ്ങുകയാണ് പൊലീസ് വകുപ്പ്. പൊലീസ് തുടക്കമിട്ട ഹാറ്റ്സ് (ഹെൽത്ത് ആൻഡ് അസിസ്റ്റൻസ് ടു ടാക്ക്ൾ സ്ട്രെസ്)

പൊലീസുകാരും മാനസിക സമ്മർദ്ദത്തിലാണോ? അതേയെന്നാണ് അടുത്തിടെ വന്ന ആത്മഹത്യാ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇക്കാര്യം കണക്കിലെടുത്ത് മാനസിക സമ്മർദം അനുഭവിക്കുന്ന പൊലീസുകാരെ കണ്ടെത്താൻ സർവേ നടത്താൻ ഒരുങ്ങുകയാണ് പൊലീസ് വകുപ്പ്. പൊലീസ് തുടക്കമിട്ട ഹാറ്റ്സ് (ഹെൽത്ത് ആൻഡ് അസിസ്റ്റൻസ് ടു ടാക്ക്ൾ സ്ട്രെസ്) പദ്ധതി വഴിയാണ് കണക്കെടുപ്പ്.
വിവരങ്ങൾ ഓൺലൈനായി ശേഖരിക്കാനുള്ള ഗൂഗിൾ ഫോം കഴിഞ്ഞയാഴ്ച യൂണിറ്റ് മേധാവികൾക്കു ലഭ്യമാക്കി. മാനസിക സമ്മർദം അനുഭവിക്കുന്നുണ്ടോ, അതിന്റെ കാരണങ്ങൾ, സമ്മർദം ജീവിതത്തെ എങ്ങനെ ബാധിക്കുന്നു തുടങ്ങിയ ചോദ്യങ്ങളാണു ഫോമിലുള്ളത്. വിവരങ്ങൾ വിലയിരുത്തിയ ശേഷം, പരിഹാരനടപടികൾക്കു രൂപം നൽകുമെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
എന്നാൽ മേലുദ്യോഗസ്ഥരിൽ നിന്നുള്ള കടുത്ത നടപടികളും പീഡനങ്ങളും മാനസികസമ്മർദത്തിന്റെ മുഖ്യകാരണമാണെന്നിരിക്കെ, അക്കാര്യം സർവേയിലൂടെ വെളിപ്പെടുത്തുന്നത് സർവീസിൽ ദോഷം ചെയ്യുമോയെന്ന ആശങ്കയും ഉദ്യോഗസ്ഥർക്കിടയിലുണ്ട്.