അങ്കണവാടി നിയമനം: അട്ടിമറിക്ക് കൂട്ടുനിൽക്കരുത്
തിരുവനന്തപുരം അമ്പൂരി പഞ്ചായത്തിലെ 4 അങ്കണവാടികളിൽ വർക്കർ, ഹെൽപർ നിയമനത്തിനു തയാറാക്കിയ റാങ്ക് ലിസ്റ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആദിവാസി വിഭാഗക്കാർ നടത്തിയ സമരം ഈ തസ്തികകളിലെ നിയമനത്തിന്റെ സുതാര്യതയില്ലായ്മയിലേക്കു വിരൽ ചൂണ്ടുന്നു. മെറിറ്റും സംവരണവും അട്ടിമറിച്ച്, രാഷ്ട്രീയ പാർട്ടികളുടെ

തിരുവനന്തപുരം അമ്പൂരി പഞ്ചായത്തിലെ 4 അങ്കണവാടികളിൽ വർക്കർ, ഹെൽപർ നിയമനത്തിനു തയാറാക്കിയ റാങ്ക് ലിസ്റ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആദിവാസി വിഭാഗക്കാർ നടത്തിയ സമരം ഈ തസ്തികകളിലെ നിയമനത്തിന്റെ സുതാര്യതയില്ലായ്മയിലേക്കു വിരൽ ചൂണ്ടുന്നു. മെറിറ്റും സംവരണവും അട്ടിമറിച്ച്, രാഷ്ട്രീയ പാർട്ടികളുടെ സ്വന്തക്കാർ ഈ മേഖലയിലെ നിയമനങ്ങൾ കൈയടക്കുന്നെന്ന പരാതി വർഷങ്ങളായി ഉയരുന്നതാണ്.
പട്ടികജാതി, പട്ടികവർഗ, മറ്റു പിന്നാക്ക വിഭാഗക്കാർക്കു മതിയായ പ്രാതിനിധ്യം ഉറപ്പാക്കി വേണം അങ്കണവാടി വർക്കർ, ഹെൽപർ നിയമനങ്ങൾ നടത്തേണ്ടത്. ട്രൈബൽ മേഖലകളിലെ അങ്കണവാടികളിൽ ഉണ്ടാകുന്ന ഒഴിവിൽ, പ്രദേശത്തെ പട്ടികവർഗക്കാരെ മാത്രമേ വർക്കറായി നിയമിക്കാവൂ എന്ന വ്യവസ്ഥയുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് അമ്പൂരി പഞ്ചായത്തിൽ ആദിവാസി വിഭാഗക്കാർ സമരത്തിനിറങ്ങിയത്. എന്നാൽ, ആവശ്യമായ നിയമങ്ങളുടെ അഭാവത്തിലാണ് ഇവരുടെ ആവശ്യങ്ങൾ പൂർണതോതിൽ നിറവേറ്റാൻ കഴിയാത്തതെന്നാണ് അധികൃതരുടെ നിലപാട്.
വനിത–ശിശുവികസന വകുപ്പിനു കീഴിലാണ് അങ്കണവാടി വർക്കർ, ഹെൽപർ തസ്തികകൾ. പക്ഷേ, ഇവരുടെ നിയമനത്തിൽ വകുപ്പിന്റെ ഇടപെടൽ പരിമിതമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണു നിയമനം. വർക്കർ തസ്തികയിൽ എസ്എസ്എൽസി ജയിച്ചവർക്കും ഹെൽപർ തസ്തികയിൽ മലയാളം എഴുതാനും വായിക്കാനും അറിയുന്നവർക്കും അപേക്ഷിക്കാം. ഹെൽപർ തസ്തികയിൽ എസ്എസ്എൽസി ജയിച്ചവർ അപേക്ഷിക്കാൻ പാടില്ല. രണ്ടു തസ്തികയിലും വനിതകൾക്കു മാത്രമാണ് അവസരം. സംവരണവിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവും മുൻഗണനയുമുണ്ടെങ്കിലും പലപ്പോഴും ഇതു പാലിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്.
ശിശുവികസന സേവനപദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന്റെ മുഖ്യ കണ്ണികളാണ് അങ്കണവാടി വർക്കർമാർ. അങ്കണവാടി നിലനിൽക്കുന്ന ഏരിയയുടെ സമഗ്ര സർവേ, ഗുണഭോക്താക്കളുടെ ലിസ്റ്റ് തയാറാക്കൽ, സ്ത്രീകളുടെ ആരോഗ്യ പോഷണ വിദ്യാഭ്യാസം, അവകാശങ്ങൾ നിഷേധിക്കപ്പെട്ട കുട്ടികളെ കണ്ടെത്തൽ തുടങ്ങി വിപുലമായ ചുമതലകൾ ഇവർക്കുണ്ട്. 10 വർഷം അങ്കണവാടി വർക്കറായി ജോലി ചെയ്തവർക്കു പിഎസ്‌സി മുഖേന തസ്തികമാറ്റത്തിലൂടെ ഐസിഡിഎസ് സൂപ്പർവൈസറാകാനും അവസരമുണ്ട്.
അങ്കണവാടി വർക്കർ, ഹെൽപർ തസ്തികകളിലെ നിയമനത്തിൽ ഉയരുന്ന പരാതികൾ പരിശോധിച്ച് ആവശ്യമായ തിരുത്തൽ നടത്തണം. മെറിറ്റും സംവരണവും പിന്നാക്ക വിഭാഗ പ്രതിനിധ്യവും ഉറപ്പാക്കി വനിത–ശിശുവികസന വകുപ്പിന്റെ പൂർണനിയന്ത്രണത്തിൽ വേണം രണ്ടു തസ്തികയിലെയും നിയമനനടപടി പൂർത്തിയാക്കാൻ.