ഉദ്യോഗാർഥിയുടെ ജാതി സംബന്ധിച്ചു സംശയമുണ്ടായാൽ അന്വേഷണം നടത്താനും ജാതി സർട്ടിഫിക്കറ്റ് റദ്ദാക്കാനും പിഎസ്‌സിക്ക് അധികാരമില്ലെന്നു ഹൈക്കോടതി ഉത്തരവ്. തട്ടിപ്പിലൂടെയാണു ജാതി സർട്ടിഫിക്കറ്റ് ലഭ്യമാക്കിയതെന്നു സംശയം തോന്നിയാൽ റവന്യു വകുപ്പിനോ ബന്ധപ്പെട്ട ഏജൻസിക്കോ വിഷയം കൈമാറുകയാണു ചെയ്യേണ്ടതെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉദ്യോഗാർഥിയുടെ ജാതി സംബന്ധിച്ചു സംശയമുണ്ടായാൽ അന്വേഷണം നടത്താനും ജാതി സർട്ടിഫിക്കറ്റ് റദ്ദാക്കാനും പിഎസ്‌സിക്ക് അധികാരമില്ലെന്നു ഹൈക്കോടതി ഉത്തരവ്. തട്ടിപ്പിലൂടെയാണു ജാതി സർട്ടിഫിക്കറ്റ് ലഭ്യമാക്കിയതെന്നു സംശയം തോന്നിയാൽ റവന്യു വകുപ്പിനോ ബന്ധപ്പെട്ട ഏജൻസിക്കോ വിഷയം കൈമാറുകയാണു ചെയ്യേണ്ടതെന്നും കോടതി വ്യക്തമാക്കി.

ഫയർമാൻ തസ്തികയിൽ ഹിന്ദു നാടാർ വിഭാഗത്തിനായി നീക്കിവച്ച നിയമനം മതം മാറിയെന്ന പേരിൽ നിഷേധിച്ച പിഎസ്‌സി നടപടി ചോദ്യം ചെയ്ത് തിരുവനന്തപുരം സ്വദേശി എസ്.പി.അനു നൽകിയ ഹർജിയാണു കോടതി പരിശോധിച്ചത്. 2015ൽ ജയിൽ വാർഡനായാണ് ഹർജിക്കാരന് ആദ്യം നിയമനം ലഭിച്ചത്. പിന്നീട് ഫയർമാൻ തസ്തികയിൽ ജോലി ലഭിച്ചപ്പോൾ വാർഡൻ ജോലി രാജിവച്ചു. ജാതിക്കാര്യത്തിൽ തട്ടിപ്പു കാണിച്ചെന്ന് ആരോപിച്ച് ഒരു വർഷത്തിനു ശേഷം പിഎസ്‌സി കാരണം കാണിക്കൽ നോട്ടിസ് നൽകുകയായിരുന്നു. അപേക്ഷ അയയ്ക്കാനുള്ള അവസാന തീയതിക്കുശേഷം അനു ഹിന്ദു നാടാർ വിഭാഗത്തിൽനിന്നു ക്രിസ്ത്യൻ മതത്തിലേക്കു മാറിയെന്നും പിന്നീട് വീണ്ടും ഹിന്ദു നാടാർ വിഭാഗത്തിലേക്കു മാറിയെന്നുമാണു പിഎസ്‌സി ചൂണ്ടിക്കാട്ടിയത്.

ADVERTISEMENT

അഡ്വൈസ് മെമ്മോ റദ്ദാക്കിയ പിഎസ്‌സി, ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്യാൻ ഉത്തരവിടുകയും ഭാവിയിൽ മറ്റു തസ്തികകളിലേക്ക് അനു അപേക്ഷിക്കുന്നതു വിലക്കുകയും ചെയ്തു. പിഎസ്‌സിയുടെ ഉത്തരവ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലും ശരിവച്ചു. ഹർജിക്കാരൻ 2013ൽ ക്രിസ്ത്യൻ വിഭാഗക്കാരിയെ വിവാഹം കഴിച്ചത് കണക്കിലെടുത്തായിരുന്നു ട്രൈബ്യൂണൽ ഉത്തരവ്. എന്നാൽ, താൻ മതം മാറിയിട്ടില്ലെന്നും ക്രിസ്ത്യൻ യുവതിയെ വിവാഹം കഴിച്ചതിന്റെ ചടങ്ങ് മാത്രമാണു പള്ളിയിൽ നടന്നതെന്നുമായിരുന്നു അനുവിന്റെ വാദം. എസ്എസ്എൽസിയുടേത് ഉൾപ്പെടെ സർട്ടിഫിക്കറ്റിൽ ‘ഹിന്ദു നാടാർ’ എന്നാണു രേഖപ്പെടുത്തിയിരിക്കുന്നതെന്നും ബോധിപ്പിച്ചു. തുടർന്ന് പിഎസ്‌സിയുടെ ഉത്തരവുകൾ ഹൈക്കോടതി റദ്ദാക്കി. ഹർജിക്കാരന്റെ ജാതിനിർണയത്തിനായി ബന്ധപ്പെട്ട അതോറിറ്റിക്കു വിഷയം കൈമാറാൻ ഉത്തരവ് തടസ്സമല്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. 

English Summary:

PSC Updates