ജല അതോറിറ്റി എൽഡിസി നിലപാടിലെ മാറ്റം: പിഎസ്സിക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം
നിയമന വിഷയത്തിൽ നിലപാടു മാറ്റിയ കേരള പിഎസ്‌സിക്കു സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. കേരള ജല അതോറിറ്റിയിൽ 2012ലെ എൽഡി ക്ലാർക്ക് നിയമന യോഗ്യത സംബന്ധിച്ച നിലപാടിൽ ചാഞ്ചാട്ടം നടത്തിയെന്നു വിമർശിച്ച കോടതി, ഇതു ഭാവിയിൽ പിഎസ്‌സിക്കു പാഠമാകണമെന്നും ചൂണ്ടിക്കാട്ടി. 145 ഒഴിവിലേക്കുള്ള 2012ലെ വിജ്ഞാപനവുമായി

നിയമന വിഷയത്തിൽ നിലപാടു മാറ്റിയ കേരള പിഎസ്‌സിക്കു സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. കേരള ജല അതോറിറ്റിയിൽ 2012ലെ എൽഡി ക്ലാർക്ക് നിയമന യോഗ്യത സംബന്ധിച്ച നിലപാടിൽ ചാഞ്ചാട്ടം നടത്തിയെന്നു വിമർശിച്ച കോടതി, ഇതു ഭാവിയിൽ പിഎസ്‌സിക്കു പാഠമാകണമെന്നും ചൂണ്ടിക്കാട്ടി.
145 ഒഴിവിലേക്കുള്ള 2012ലെ വിജ്ഞാപനവുമായി ബന്ധപ്പെട്ടതാണു കേസ്. ബിരുദവും 3 മാസത്തെ സർട്ടിഫിക്കറ്റ് ഇൻ ഡേറ്റ എൻട്രിയും ഓഫിസ് ഓട്ടമേഷനുമായിരുന്നു യോഗ്യത. ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ (ഡിസിഎ) യോഗ്യത നേടിയവർ ഇത് ഉയർന്ന/സമാന യോഗ്യതയാണെന്ന് അവകാശപ്പെട്ട് കേരള ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഹൈക്കോടതിയിൽനിന്ന് അനുകൂല വിധി നേടിയെങ്കിലും ഡിസിഎ ഉള്ളവരെക്കൂടി ഉൾപ്പെടുത്തിയാണു പിഎസ്‌സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. അടിസ്ഥാന യോഗ്യതയുള്ളവർ ഇതു ചോദ്യം ചെയ്തു.
കേസ് പലവട്ടം പരിശോധിച്ച കേരള ഹൈക്കോടതി, റാങ്ക് ലിസ്റ്റ് പുതുക്കാൻ കഴിഞ്ഞ ഒക്ടോബറിൽ പിഎസ്‌സിയോടു നിർദേശിച്ചു. ഡിസിഎ യോഗ്യതയുള്ളവർ അപ്പീൽ നൽകിയെങ്കിലും ജനുവരിയിൽ ഡിവിഷൻ ബെഞ്ച് അതു തള്ളി. ഇതു ശരിവച്ചുകൊണ്ടാണു സുപ്രീം കോടതി ഉത്തരവിറക്കിയത്.
പിഎസ്‌സി ഉയർന്ന സത്യസന്ധതയും സുതാര്യതയും കാണിക്കണമെന്നു കോടതി അഭിപ്രായപ്പെട്ടു.
നേരത്തേ നൽകിയ സത്യവാങ്മൂലങ്ങൾക്കു വിരുദ്ധമായി കോടതി മുൻപാകെ വാസ്തവവിരുദ്ധമായ കാര്യങ്ങൾ പറയുകയോ നിബന്ധനകളിൽ അവ്യക്തത പുലർത്തുകയോ ചെയ്യരുതെന്നും ഉപദേശിച്ചു.
റാങ്ക് ലിസ്റ്റ് പുനക്രമീകരിക്കും
സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജല അതോറിറ്റി എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റ് പിഎസ്‌സി പുനക്രമീകരിക്കും. വിജ്ഞാപന പ്രകാരമുള്ള നിശ്ചിത യോഗ്യത നേടിയവരെ മാത്രം ഉൾപ്പെടുത്തിയാണ് ലിസ്റ്റ് പുനക്രമീകരിക്കുക. കോടതി ഉത്തരവ് വിശദമായി പരിശോധിച്ച് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.
നിയമന നടപടി തുടങ്ങിയിട്ട് 12 വർഷം!
ജല അതോറിറ്റിയിലെ എൽഡി ക്ലാർക്ക് തസ്തികയിലേക്കുള്ള നിയമന നടപടി ആരംഭിച്ചിട്ട് 12 വർഷം കഴിഞ്ഞു.
2012 ജൂലൈ 16നായിരുന്നു ഈ തസ്തികയിലേക്കു വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. 11,065 പേർ അപേക്ഷ നൽകി. യോഗ്യതയുമായി ബന്ധപ്പെട്ട കോടതിനടപടികളെത്തുടർന്ന് തിരഞ്ഞെടുപ്പു നടപടികൾ വർഷങ്ങളോളം തടസ്സപ്പെട്ടു. 2022 നവംബർ 2നായിരുന്നു പരീക്ഷ.
മെയിൻ ലിസ്റ്റിൽ 435, സപ്ലിമെന്ററി ലിസ്റ്റിൽ 355, ഭിന്നശേഷി ലിസ്റ്റിൽ 8 എന്നിങ്ങനെ 798 പേരെ ഉൾപ്പെടുത്തി 2023 ജൂൺ 3നു സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 2023 ജൂലൈ 14ന് റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു. മെയിൻ ലിസ്റ്റിൽ 403, സപ്ലിമെന്ററി ലിസ്റ്റിൽ 307, ഭിന്നശേഷി ലിസ്റ്റിൽ 7 എന്നിങ്ങനെ 717 പേരാണു റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടത്. ഈ തസ്തികയുടെ 145 ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.