‘ജോലിക്കു പോയാൽ വീട്ടിലെ കാര്യങ്ങൾ ആരുനോക്കും?’ പഠിപ്പും കഴിവുമുണ്ടായിട്ടും ഈ ചോദ്യം കേൾക്കേണ്ടി വരുന്ന സ്ത്രീകൾ ഇന്നും ധാരാളമാണ്. വീടിനകത്ത് കഴിയേണ്ടവർ, കുടുംബാംഗങ്ങളെ പരിപാലിക്കേണ്ടവർ ഇങ്ങനെ പോകുന്നു സ്ത്രീകൾ എടുത്തണിയേണ്ട 'ടാഗു'കളുടെ നീണ്ട നിര. അടുത്തിടെ ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷൻ (ഐഎൽഒ)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 ‘ജോലിക്കു പോയാൽ വീട്ടിലെ കാര്യങ്ങൾ ആരുനോക്കും?’ പഠിപ്പും കഴിവുമുണ്ടായിട്ടും ഈ ചോദ്യം കേൾക്കേണ്ടി വരുന്ന സ്ത്രീകൾ ഇന്നും ധാരാളമാണ്. വീടിനകത്ത് കഴിയേണ്ടവർ, കുടുംബാംഗങ്ങളെ പരിപാലിക്കേണ്ടവർ ഇങ്ങനെ പോകുന്നു സ്ത്രീകൾ എടുത്തണിയേണ്ട 'ടാഗു'കളുടെ നീണ്ട നിര.

അടുത്തിടെ ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷൻ (ഐഎൽഒ) പുറത്തുവിട്ട റിപ്പോർട്ടിൽ കുടുംബപരിപാലനം സ്ത്രീകൾക്ക് എന്ന 'അലിഖിത വ്യവസ്ഥ' ഇന്നും രാജ്യത്ത് നിലനിൽക്കുന്നുണ്ടെന്നു ശരിവയ്ക്കുന്നു. ഇക്കാരണത്താലാണ് ഇന്ത്യയിലെ സ്ത്രീകളിൽ 53% പേർക്കും ജോലിക്കു പോകാൻ കഴിയാത്തതെന്ന് റിപ്പോർട്ട് പറയുന്നു. എന്നാൽ, കുടുംബാംഗങ്ങളെ നോക്കുന്നതിനായി തൊഴിൽ വേണ്ടെന്നു വയ്ക്കുന്ന പുരുഷന്മാരുടെ എണ്ണം വെറും 1.1 ശതമാനവും.

ADVERTISEMENT

2023 ൽ 15 വയസ്സും അതിനു മുകളിലും പ്രായമുള്ള 240 കോടി ആളുകൾ തൊഴിലിൽ നിന്നു വിട്ടുനിൽക്കുന്നതായും ഇതിൽ 66% പേരും സ്ത്രീകളാണെന്നും ലേബർ ഓർഗനൈസേഷന്റെ പഠനം വെളിപ്പെടുത്തിയിട്ടുണ്ട്. പഠിപ്പും വൈദഗ്ധ്യവുമുണ്ടായിട്ടും സ്ത്രീകൾ അവരുടെ സമയവും ഊർജവും മാറ്റിവയ്ക്കേണ്ടത് വീടു പരിപാലനത്തിനും കുടുംബാംഗങ്ങളുടെ ക്ഷേമത്തിനുമാണെന്നും പഠനത്തിൽ പറയുന്നു. സ്ത്രീകൾ തൊഴിൽരംഗത്തേയ്ക്കു വരാത്തതിനും ജോലി അന്വേഷിക്കാത്തതിനും 'വീടുപരിപാലനമാണ്' കാരണമെന്ന് സമീപകാലത്ത് 125 രാജ്യങ്ങളിൽ ലേബർ ഓർഗനൈസേഷൻ നടത്തിയ പഠനത്തിൽ വ്യക്തമായിട്ടുണ്ട്.

ജോലി ചെയ്യാനും രാജ്യത്തെ തൊഴിൽശക്തിയുടെ ഭാഗമാകാനും ആഗ്രഹിക്കുന്നവരാണ് സ്ത്രീകൾ, എന്നിട്ടും അവർ വീട്ടകങ്ങളിൽ പെട്ടു പോകുന്നതിനു ആരാണ് ഉത്തരവാദികൾ? പഠനമനുസരിച്ച്, 5 അറബ് രാജ്യങ്ങൾ സ്ത്രീകൾക്കു മതിയായ വിദ്യാഭ്യാസം നൽകാത്തവരും, 29 ആഫ്രിക്കൻ രാജ്യങ്ങളിലും 23 ഏഷ്യൻ, പസഫിക് രാജ്യങ്ങളിലും 44 ശതമാനം സ്ത്രീകൾ 'അടിസ്ഥാന വിദ്യാഭ്യാസം' മാത്രമുള്ളവരും, 27% സ്ത്രീകൾ 'അടിസ്ഥാന വിദ്യാഭ്യാസത്തേക്കാൾ' കുറവുള്ളവരുമാണ്. മതിയായ വിദ്യാഭ്യാസം പോലും മിക്ക സ്ത്രീകൾക്കും നൽകുന്നില്ലെന്നും പകരം അവരെ 'നല്ല കുടുംബ സ്ത്രീകൾ' ആക്കുകയാണ് പല രാജ്യങ്ങളിലും ഇന്നും നിലനിൽക്കുന്ന 'ആചാര'മെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.

ADVERTISEMENT

ഏതു രാജ്യത്തും 25 മുതൽ 54 വയസ്സ് വരെ ഒാരോ സ്ത്രീയുടെയും കരിയർ ഇന്നും പ്രതിസന്ധിയിലാണ്. വിവാഹവും പ്രസവവും തുടർന്നു കുട്ടികളെ വളർത്തലും അവരെ തൊഴിലിൽ നിന്നു പിൻതിരിപ്പിക്കുന്നു. ആഫ്രിക്ക, ഏഷ്യ, അറബ് രാജ്യങ്ങളിലെ ഈ പ്രായക്കാരായ സ്ത്രീകൾക്ക് ജോലി ചെയ്യാൻ കഴിയാത്തതിന്റെ പ്രധാന കാരണമായി പഠനങ്ങൾ ഇക്കാര്യമാണ് മുന്നോട്ടു വയ്ക്കുന്നത്. എന്നാൽ ഈ പ്രായത്തിലെ പുരുഷന്മാർക്ക് ജോലി ചെയ്യാനും പണം സമ്പാദിക്കാനും ഇതൊന്നും തടസ്സങ്ങളുമാകുന്നില്ല.

കുടുംബാംഗങ്ങളുടെ പരിചരണത്തിനായി തൊഴിൽമേഖലയിൽനിന്ന് ഏറ്റവും കൂടുതൽ സ്ത്രീകൾ മാറിനിൽക്കുന്നത് ഇറാനിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. 81% സ്ത്രീകൾ, എന്നാൽ 2.2% മാത്രമാണ് പുരുഷന്മാരുടെ കണക്ക്. തൊഴിൽമേഖലയിൽ വനിതകൾക്ക് കൂടുതൽ പ്രാതിനിധ്യമുള്ള രാജ്യം ഡെന്മാർക്കാണ്. വെറും 2% വനിതകൾ മാത്രമാണ് വീട്ടമ്മമാരായിട്ടുള്ളത്, പുരുഷന്മാർ 0.3 ശതമാനവും.

ADVERTISEMENT

കുടുംബാംഗങ്ങളുടെ പരിചരണത്തിനായി കൂടുതൽ സ്ത്രീകൾക്ക് തൊഴിൽമേഖലയ്ക്കു പുറത്തു നിൽക്കുന്ന രാജ്യങ്ങൾ: തായ്‌ലൻഡ് (72.5%), ഇറാഖ് (72.5%), ഈജിപ്ത് (72.1%), യെമൻ (69.9%), മെക്സിക്കോ (69.7%), ബംഗ്ലദേശ് (67.9%), ഹോണ്ടുറാസ് (65.3%), ജോർദാൻ (65.1%).

സ്ത്രീകൾ തൊഴിൽമേഖലയിൽ കൂടുതലുള്ള രാജ്യങ്ങൾ: ഡെന്മാർക്ക് 2.0%, നോർവേ

2.4%, സ്വീഡൻ 3.2%, സ്വിറ്റ്സർലൻഡ് 4.5%, ഫിൻലൻഡ് 4.6%, സ്‌ലൊവേനിയ, 4.7% ലിത്വാനിയ 6.4%.

English Summary:

Women Job Opportunities