20,000 പേർക്കു ജോലി വാഗ്ദാനം; 1792 കോടിയുടെ പദ്ധതിയുമായി ആപ്പിൾ ഐ ഫോൺ കമ്പനി
ഐഫോൺ നിർമാണരംഗത്ത് 20,000 തൊഴിലവസരം കൂടി സൃഷ്ടിക്കുമെന്ന് ഫോക്‌സ്‌കോൺ. 1,792 കോടി രൂപ മുതൽമുടക്കിൽ ശ്രീപെരുംപുത്തൂരിലെ പ്ലാന്റ് വിപുലീകരിക്കാനാണ് ആപ്പിൾ ഐ ഫോൺ കരാർ നിർമാതാക്കളായ ഫോക്‌സ്‌കോൺ പദ്ധതിയിട്ടിരിക്കുന്നത്. ഇതിലൂടെ 20,000 തൊഴിലവസരത്തിനു വഴിയൊരുങ്ങും. വിപുലീകരണ പ്രവർത്തനങ്ങൾക്കായി കമ്പനി

ഐഫോൺ നിർമാണരംഗത്ത് 20,000 തൊഴിലവസരം കൂടി സൃഷ്ടിക്കുമെന്ന് ഫോക്‌സ്‌കോൺ. 1,792 കോടി രൂപ മുതൽമുടക്കിൽ ശ്രീപെരുംപുത്തൂരിലെ പ്ലാന്റ് വിപുലീകരിക്കാനാണ് ആപ്പിൾ ഐ ഫോൺ കരാർ നിർമാതാക്കളായ ഫോക്‌സ്‌കോൺ പദ്ധതിയിട്ടിരിക്കുന്നത്. ഇതിലൂടെ 20,000 തൊഴിലവസരത്തിനു വഴിയൊരുങ്ങും. വിപുലീകരണ പ്രവർത്തനങ്ങൾക്കായി കമ്പനി പരിസ്ഥിതി അനുമതിക്ക് അപേക്ഷ നൽകി.
പ്രീമിയം ശ്രേണിയിലെ ഐഫോണുകളുടെ ഉൽപാദനം വർധിപ്പിക്കലാണ് കമ്പനിയുടെ ലക്ഷ്യം. നിലവിൽ 3.55 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള നിർമാണ മേഖല 4.79 ലക്ഷം ചതുരശ്ര അടിയായി വികസിപ്പിക്കും. 2,601 കോടി രൂപ മുതൽമുടക്കിൽ പ്രവർത്തിക്കുന്ന ഫാക്ടറിയിൽ നിലവിൽ 40,000 ജീവനക്കാരുണ്ട്. ഐ പാഡ് നിർമാണം ആരംഭിക്കാനും നീക്കമുണ്ട്.