ഓഫ് ക്യാംപസ് ജോലി ആഴ്ചയിൽ 24 മണിക്കൂർ മതി; വിദ്യാർഥികളോട് സ്വരം കടുപ്പിച്ച് കാനഡ
വിദ്യാർഥികളുടെ പാർടൈം ജോലിക്ക് കടിഞ്ഞാണിട്ട് കാനഡ. ഓഫ് ക്യാംപസ് ജോലി ആഴ്ചയിൽ ഇനി 24 മണിക്കൂർ മാത്രം എന്നതാണ് പുതിയ വ്യവസ്ഥ. ഇന്ത്യയിൽനിന്നുൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ വിദ്യാർഥികൾക്കാണ് കാനഡ സർക്കാരിന്രെ പുതിയ നിബന്ധനകൾ ബാധകമകുന്നത്. വർക്ക് പെർമിറ്റ് ഇല്ലാതെ ക്യാംപസിനു വെളിയിലെ ജോലി

വിദ്യാർഥികളുടെ പാർടൈം ജോലിക്ക് കടിഞ്ഞാണിട്ട് കാനഡ. ഓഫ് ക്യാംപസ് ജോലി ആഴ്ചയിൽ ഇനി 24 മണിക്കൂർ മാത്രം എന്നതാണ് പുതിയ വ്യവസ്ഥ. ഇന്ത്യയിൽനിന്നുൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ വിദ്യാർഥികൾക്കാണ് കാനഡ സർക്കാരിന്രെ പുതിയ നിബന്ധനകൾ ബാധകമകുന്നത്.
വർക്ക് പെർമിറ്റ് ഇല്ലാതെ ക്യാംപസിനു വെളിയിലെ ജോലി ആഴ്ചയിൽ 24 മണിക്കൂർ മാത്രം മതിയോന്നതാണ് വ്യവസ്ഥയ. ഇതു ലംഘിച്ചാൽ സ്റ്റഡി പെർമിറ്റിന്റെ ചട്ടലംഘനമാകും. വിദ്യാർഥിയെന്ന പരിഗണന നഷ്ടപ്പെടുമെന്നു മാത്രമല്ല, പഠനത്തിനും ജോലിക്കുമുള്ള ഭാവി അവസരങ്ങളും നിഷേധിക്കപ്പെടാം. കാനഡ വിടേണ്ടതായും വരും.
ആഴ്ചയിൽ 20 മണിക്കൂർ മാത്രം പാർട്‌ടൈം ജോലി എന്നതായിരുന്നു മുൻപുണ്ടായിരുന്ന വ്യവസ്ഥ. കോവിഡ് കാലത്ത് ഇതിൽ ഇളവു നൽകി. എന്നാൽ ഇളവു പിൻവലിച്ച് പരമാവധി 24 മണിക്കൂർ എന്ന പരിധിവയ്ക്കുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്.
കുടിയേറ്റ, അഭയാർഥി, പൗരത്വ വകുപ്പ് മന്ത്രി മാർക്ക് മില്ലറാണ് പുതിയ വ്യവസ്ഥകൾ നിലവിൽവന്ന കാര്യം സ്ഥിരീകരിച്ചത്. പഠനസ്ഥാപനം മാറുകയാണെങ്കിൽ പുതിയ സ്റ്റഡി പെർമിറ്റ് നിർബന്ധമാക്കുമെന്നും മന്ത്രി പറഞ്ഞു.
6 മാസമെങ്കിലും കോഴ്സ് കാലയളവുള്ള, അംഗീകൃത സ്ഥാപനത്തിലെ മുഴുവൻസമയ വിദ്യാർഥിക്ക് ഓഫ് ക്യാംപസ് ജോലിക്കു യോഗ്യതയുണ്ടെന്നു മാത്രമല്ല, വർക്ക് പെർമിറ്റിന്റെ ആവശ്യമില്ല. സോഷ്യൽ ഇൻഷുറൻസ് നമ്പർ ഉണ്ടായിരിക്കണം. പാർട്‌ടൈം വിദ്യാർഥിയാണെങ്കിൽ മറ്റു നിബന്ധനകളെല്ലാം പാലിച്ചാൽ ഓഫ് ക്യാംപസ് ജോലി യോഗ്യതയായി. അനുവാദത്തോടെയുള്ള അവധിയിലായിരിക്കുമ്പോഴും സ്ഥാപനം മാറുമ്പോഴും പഠനം നടക്കുന്നില്ലാത്തതിനാൽ പാർട്‌ടൈം ജോലിക്കു വിലക്കുണ്ട്.