പണി ചെയ്യാൻ ഇടം കിട്ടാതെ തൊഴിലുറപ്പു തൊഴിലാളികൾ പ്രതിസന്ധിയിൽ. ഒരു പുരയിടത്തിലെ ജോലി പൂർത്തിയായാൽ പിന്നീടുള്ള വർഷങ്ങളിൽ അവിടെ ജോലി ചെയ്യാനാകില്ലെന്നതാണ് പണി തീർന്നു പോകുന്നതിനു കാരണം. ഇക്കാരണത്താൽ തൊഴിലുറപ്പ് പദ്ധതി കാർഷിക മേഖലയിലേക്കു കൂടി വ്യാപിപ്പിക്കണമെന്ന ആവശ്യം ശക്തമായി. കർഷകർക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പണി ചെയ്യാൻ ഇടം കിട്ടാതെ തൊഴിലുറപ്പു തൊഴിലാളികൾ പ്രതിസന്ധിയിൽ.

ഒരു പുരയിടത്തിലെ ജോലി പൂർത്തിയായാൽ പിന്നീടുള്ള വർഷങ്ങളിൽ അവിടെ ജോലി ചെയ്യാനാകില്ലെന്നതാണ് പണി തീർന്നു പോകുന്നതിനു കാരണം. ഇക്കാരണത്താൽ തൊഴിലുറപ്പ് പദ്ധതി കാർഷിക മേഖലയിലേക്കു കൂടി വ്യാപിപ്പിക്കണമെന്ന ആവശ്യം ശക്തമായി.

ADVERTISEMENT

കർഷകർക്ക് പ്രയോജനകരമല്ലാത്ത കോണ്ടൂർ ബണ്ട്, മഴക്കുഴി, ജൈവവേലി, ഓവുചാൽ, മണ്ണ് കയ്യാല എന്നിവയുടെ നിർമാണം, റോഡരികിൽ മരത്തൈ നടീൽ, തരിശുഭൂമി കൃഷിയോഗ്യമാക്കൽ, തട്ടു തിരിക്കൽ എന്നിവയൊക്കെയാണ് മിക്ക പഞ്ചായത്തുകളിലും തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നടക്കുന്നത്.

ചെറുകിട കർഷകരാണ് കൂടുതലും തൊഴിലുറപ്പ് ജോലിക്കിറങ്ങുന്നത്. ഈ വർഷം വേനൽ കടുത്ത് ഹൈറേഞ്ച് മേഖലയിൽ കുറെയധികം ഏലച്ചെടികൾ നശിച്ചതിനാലും മഴ താമസിച്ചതിനാലും ഏലത്തിന്റെ പണികൾ വൈകി. അതുകൊണ്ട് ഏലത്തോട്ടങ്ങളിൽ പോയിരുന്നവർക്ക് ഈ വർഷം പണികൾ കുറവാണ്. രണ്ടു പ്രാവശ്യം ഏലക്കായ വിളവെടുത്താൽ പിന്നെ ഉൽപാദനവുമില്ല. അതുകൊണ്ട് തൊഴിലുറപ്പ് ജോലി കർഷകത്തൊഴിലാളികൾക്ക് ഗുണകരമായിരുന്നു.

ADVERTISEMENT

തൊഴിലുറപ്പ് തുടങ്ങിയ കാലം മുതൽ ക്ഷീരമേഖലയിൽ പണിയെടുക്കുന്നവരെ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും നാളിതുവരെയായിട്ടും നടപടി ഉണ്ടായില്ല. കർഷകർക്ക് ഗുണകരമാകുന്ന പണികൾ കൂടി പദ്ധതിയിൽ ചേർത്താൽ കൂടുതൽ തൊഴിലാളികൾ പണിക്കിറങ്ങുകയും അതിന്റെ 40% ഫണ്ട് പഞ്ചായത്തുകൾക്ക് ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ മെറ്റീരിയൽ കോസ്റ്റ് വർക്കുകൾ കൂടി ഏറ്റെടുത്ത് നടത്തുകയും ചെയ്യാൻ സാധിക്കും. ആസൂത്രണ സമിതികൾ പദ്ധതികൾ തയാറാക്കുമ്പോൾ അതത് പ്രദേശങ്ങളിലെ കർഷകർക്ക് ഗുണകരമാകുന്ന രീതിയിലുള്ള പദ്ധതികൾ കൂടി വയ്ക്കണമെന്നാണ് ആവശ്യം.

English Summary:

Job Opportunities