ഇതുവരെ നിലവിലുണ്ടായിരുന്ന 3 വർഷ ബിരുദ പഠനം നാലു വർഷ അണ്ടർ ഗ്രാജ്വേറ്റ് പ്രോഗ്രാമിലേക്കു (FYUGP) വഴി മാറുമ്പോൾ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കാത്തിരിക്കുന്നത് ഒട്ടേറെ പുതിയ മാറ്റങ്ങൾ. 2024 ജൂലൈ 1 മുതലാണ് ഈ മാറ്റങ്ങൾക്കു തുടക്കം കുറിച്ചത്. 2024-25 അക്കാദമിക് വർ‍ഷം മുതൽ കേരളത്തിലെ എല്ലാ

ഇതുവരെ നിലവിലുണ്ടായിരുന്ന 3 വർഷ ബിരുദ പഠനം നാലു വർഷ അണ്ടർ ഗ്രാജ്വേറ്റ് പ്രോഗ്രാമിലേക്കു (FYUGP) വഴി മാറുമ്പോൾ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കാത്തിരിക്കുന്നത് ഒട്ടേറെ പുതിയ മാറ്റങ്ങൾ. 2024 ജൂലൈ 1 മുതലാണ് ഈ മാറ്റങ്ങൾക്കു തുടക്കം കുറിച്ചത്. 2024-25 അക്കാദമിക് വർ‍ഷം മുതൽ കേരളത്തിലെ എല്ലാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇതുവരെ നിലവിലുണ്ടായിരുന്ന 3 വർഷ ബിരുദ പഠനം നാലു വർഷ അണ്ടർ ഗ്രാജ്വേറ്റ് പ്രോഗ്രാമിലേക്കു (FYUGP) വഴി മാറുമ്പോൾ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കാത്തിരിക്കുന്നത് ഒട്ടേറെ പുതിയ മാറ്റങ്ങൾ. 2024 ജൂലൈ 1 മുതലാണ് ഈ മാറ്റങ്ങൾക്കു തുടക്കം കുറിച്ചത്. 2024-25 അക്കാദമിക് വർ‍ഷം മുതൽ കേരളത്തിലെ എല്ലാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇതുവരെ നിലവിലുണ്ടായിരുന്ന 3 വർഷ ബിരുദ പഠനം നാലു വർഷ അണ്ടർ ഗ്രാജ്വേറ്റ് പ്രോഗ്രാമിലേക്കു (FYUGP) വഴി മാറുമ്പോൾ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കാത്തിരിക്കുന്നത് ഒട്ടേറെ പുതിയ മാറ്റങ്ങൾ. 2024 ജൂലൈ 1 മുതലാണ് ഈ മാറ്റങ്ങൾക്കു തുടക്കം കുറിച്ചത്.

2024-25 അക്കാദമിക് വർ‍ഷം മുതൽ കേരളത്തിലെ എല്ലാ സർവകലാശാലകളുടെയും കീഴിലുള്ള അഫിലിയേറ്റഡ് കോളജുകളിൽ ഈ പ്രോഗ്രാം നിലവിൽ വന്നു കഴിഞ്ഞു. എന്നാൽ പരമ്പരാഗതമായി നടന്നുവന്നിരുന്ന മൂന്നു വർഷ ഡിഗ്രി കോഴ്സിൽ ഇപ്പോൾ രണ്ടാം വർഷമോ മൂന്നാം വർഷമോ പഠിക്കുന്ന വിദ്യാർഥികൾക്ക്, മൂന്നാം വർഷത്തിനു ശേഷം സർവകലാശാല നടത്തുന്ന ഒരു ബ്രിഡ്ജ് കോഴ്സ് പൂർത്തിയാക്കി നാലു വർഷ ഡിഗ്രി പഠനത്തിലേക്കു മാറാനും സൗകര്യമൊരുക്കിയിട്ടുണ്ട്. പ്ലസ്ടു പഠിച്ചിറങ്ങുന്ന നമ്മുടെ വിദ്യാർഥികൾക്ക് പുതിയ മാറ്റത്തോടെ ഉണ്ടാകാൻ പോകുന്നത് മൂന്ന് സാധ്യതകളാണ്.

ADVERTISEMENT

1. 3 വർഷ ഡിഗ്രി പഠനം

2. 4 വർഷ ഒാണേഴ്സ് പ്രോഗ്രാം

3. 4 വർഷ ഒാണേഴ്സ് വിത്ത് റിസർച് സ്കീം.

മൂന്ന് വർഷ പഠനം കഴിഞ്ഞു പുറത്തിറങ്ങുന്നവർക്ക് അവരുടെ ഐച്ഛിക വിഷയത്തിൽ പഴയതുപോലെ ബാച്ലർ ബിരുദം ലഭിക്കും. ഇതിന് വേണ്ട മിനിമം ക്രെഡിറ്റ് പോയിന്റുകളുടെ എണ്ണം 133 ആണ്. അതേസമയം, ഈ വിദ്യാർഥിക്ക് മൂന്ന് വർഷ പഠനം പൂർത്തിയാക്കുന്നതിന് ശേഷം, വേണമെങ്കിൽ നാല് വർഷ ഒാണേഴ്സ് ബിരുദ പഠനത്തിനുള്ള സൗകര്യവും ലഭ്യമാണ്. അതിനായി ആ വിദ്യാർഥി ആദ്യ മൂന്ന് വർഷത്തെ ആറ് സെമസ്റ്ററുകൾ വിജയകരമായി പൂർത്തിയാക്കണം. ഇതിന് വേണ്ടത് 177 ക്രെഡിറ്റ് പോയിന്റുകളാണ്. ഗവേഷണം ചെയ്യാനാഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് മൂന്നാം വർഷാവസാനം നാലു വർഷ ഒാണേഴ്സ് വിത്ത് റിസർച് സ്കീം തിരഞ്ഞെടുക്കാനും അവസരമുണ്ടാക്കും.

ADVERTISEMENT

പക്ഷേ ഇതിനൊക്കെ മേൽപ്പറഞ്ഞതുപോലെ ആദ്യ മൂന്ന് സെമസ്റ്ററുകളിൽ 75% മാർക്കും തത്തുല്യ ക്രെഡിറ്റും നേടിയിരിക്കണം. അതിന് ശേഷം വിദ്യാര്‍ഥി തിരഞ്ഞെടുത്ത ഐച്ഛിക വിഷയത്തിൽ ഒരു ഗവേഷണ പ്രബന്ധവും തയാറാക്കി നൽകണം. ഇത് രണ്ട് പിഎച്ച്ഡി ഗൈഡുകളെങ്കിലും ഉള്ള ഒരു റിസർച് ഡിപ്പാർട്മെന്റിൽ ആയിരിക്കണമെന്നു യുജിസി വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും കേരളത്തിലെ സർവകലാശാലകൾ, പ്രത്യേകിച്ചും കേരള സർവകലാശാല അത് കുറെ കൂടി ഉദാരമാക്കിയിട്ടുണ്ട്. പിഎച്ച്ഡി ഉള്ള ഒരു അധ്യാപകനെങ്കിലും ഉള്ള ഏത് ഡിപ്പാർട്മെന്റിലും ഈ ഗവേഷണ പ്രബന്ധം തയാറാക്കിയാൽ മതി എന്നു വ്യവസ്ഥകളിൽ ഇളവ് വരുത്തി.

വരാൻ പോകുന്നത് വമ്പൻ മാറ്റങ്ങൾ

ഇപ്പോൾ മൂന്നുവർഷം പരമ്പരാഗത ബാച്‌ലർ ഡിഗ്രിക്കു പഠിക്കുന്ന വിദ്യാർഥികൾ ബ്രിഡ്ജ് കോഴ്സ് മുഖേന നാലുവർഷ അണ്ടർ ഗ്രാജ്വേറ്റ് പ്രോഗ്രാമിലേക്ക് (FYUGP) മാറുമ്പോൾ, ക്രമേണ മൂന്നു വർഷ ബിരുദ പഠനം ഇല്ലാതാകും. മറ്റൊന്ന്, നാലു വർഷ ഡിഗ്രി പ്രോഗ്രാമിൽ ഇപ്പോൾ പഠിക്കുന്ന വിദ്യാർഥികൾക്കു മാസ്റ്റേഴ്സ് ബിരുദത്തിന്റെ രണ്ടാം വർഷത്തിലേക്കു ലാറ്ററൽ പ്രവേശനം ലഭിക്കുന്നതോടുകൂടി ക്രമേണ ഭാവിയിൽ മാസ്റ്റർ ബിരുദം ഒരു വർഷത്തേക്കു മാത്രമായി ചുരുങ്ങും.

ഹയർ എജ്യുക്കേഷൻ റിഫോംസ് കമ്മിഷൻ ചെയർമാൻ പ്രഫ. ശ്യാം. ബി.മോഹനന്റെ നേതൃത്വത്തിലുള്ള സമിതിയാണ് കേരളത്തിലെ FYUGP യെക്കുറിച്ച് ശുപാർശ നൽകിയത്. നാലുവർഷ കോഴ്സുകൾ, ഒാണേഴ്സ് കോഴ്സുകൾ, ഒാണേഴ്സ് വിത്ത് റിസർച് കോഴ്സുകൾ എന്നിവ സംബന്ധിച്ച നടത്തിപ്പിനുള്ള മാർഗ നിർദേശങ്ങൾ നൽകിയത് പ്രഫ. സുരേഷ് ദാസിന്റെ നേതൃത്വത്തിലുള്ള 39 അംഗ കരിക്കുലം കമ്മിറ്റിയാണ്. ഹയർ എജ്യുക്കേഷൻ കൗൺസിലാണ് മാതൃകാ ചട്ടങ്ങൾ നിർദേശിച്ചത്.

ADVERTISEMENT

എന്താണ് FYUGP?

നാലു വർഷ ഡിഗ്രി പ്രോഗ്രാം എന്നതു പരമ്പരാഗത മൂന്നു വർഷ കോഴ്സിനോട് ഒരു കൊല്ലം കൂടി കൂട്ടിച്ചേർത്തതല്ല എന്ന് ആദ്യം മനസിലാക്കുക. അധ്യാപനം, പഠനം, മൂല്യ നിർണയം എന്നിവയിലെല്ലാം സമഗ്രവും നൂതനവുമായ പരിഷ്കാരങ്ങൾ നിർദേശിക്കുന്ന ഈ കോഴ്സ് പഠിതാക്കളുടെ വൈവിധ്യമാർന്ന നൈപുണ്യ വികസനത്തിനും അഭിരുചിക്കും കൂടി പ്രാധാന്യം കൽപിക്കുന്നു. പഠനത്തെ ക്ലാസ് മുറികളുടെ പുറത്തേക്കു വ്യാപിപ്പിക്കുന്ന ഒരു സ്കീം ആണിത്. ഫീൽഡ് ട്രിപ്പ്, ചർച്ച, സെമിനാർ, അഭിമുഖം, വീഡിയോ അവതരണം തുടങ്ങി വിവിധങ്ങളായ ശേഷികൾ കൂടി പരിശോധിച്ചാണ് മൂല്യ നിർണയം നടത്തുന്നത്.

പഠനത്തോടൊപ്പം പ്രോജക്ടും ഇന്റേൺഷിപ്പും

നാലു വർഷ ഒാണേഴ്സ് പ്രോഗ്രാമിലും ഒാണഴ്സ് വിത്ത് റിസർച് പ്രോഗ്രാമിലും ആകെ 8 സെമസ്റ്ററുകൾ ഉണ്ടാകും. ഒരു െസമസ്റ്റർ എന്നാൽ 18 പ്രവൃത്തി ദിവസങ്ങളിലായി ദിവസേന 5 മണിക്കൂർ പഠനം, പ്രവർത്തന സമയം എന്ന തോതിൽ 90 മണിക്കൂർ ആണ്. ഇതിൽ നാലാമത്തെ വർഷത്തെ ആദ്യ സെമസ്റ്റർ വരെ, അതായത് 7 സെമസ്റ്ററുവരെ സാധാരണ രീതിയിലുള്ള അധ്യാപനവും പഠനവും ഉണ്ടാകും. 8-ാം സെമസ്റ്റർ പൂർണമായും ഇന്റേൺഷിപ്പിനും പ്രോജക്ട് വർക്കിനും വേണ്ടിയുള്ളതാണ്. പ്രോജക്ട് വർക്ക് വേണമെങ്കിൽ പഠിക്കുന്ന അതേ കോളജിലോ ക്യാംപസിലോ തന്നെ നടത്താം അല്ലെങ്കിൽ കേരളത്തിലെയോ ഇന്ത്യയിലെയോ മറ്റേതെങ്കിലും സർവകലാശാലയിലോ ആകാം. വേണമെങ്കിൽ പ്രോജക്ട് വർക്കും ഇന്റേൺഷിപ്പും ലോകത്തെവിടെ വേണമെങ്കിലും ആകാം. ഇതു കൂടാതെ FYUGP യിൽ ചേരുന്ന വിദ്യാർഥികൾ രണ്ട് ഓൺലൈൻ കോഴ്സുകൾ പൂർത്തിയാക്കുകയും വേണം. പ്രോജക്ടോ ഇന്റേൺഷിപ്പോ ഏതെങ്കിലും ഒന്നു മാത്രം ചെയ്യുന്നവർ മൂന്ന് ഓൺലൈൻ കോഴ്സുകൾ പൂർത്തിയാക്കണം. നേരത്തെ സൂചിപ്പിച്ചപോലെ നാലു വർഷ ഒാണേഴ്സ് പൂർത്തിയാക്കുന്നവർക്ക് ബിരുദാനന്തര ബിരുദ പഠനത്തിന്റെ രണ്ടാം വർഷത്തിലേക്കു ലാറ്ററൽ എൻട്രിക്ക് അർഹതയുമുണ്ടാകും. അതായത് FYUGP പൂർണമായും നടപ്പാക്കുന്നതോടെ മാസ്റ്റർ പഠനം ഒരു വർഷത്തേക്കു മാത്രമായി ചുരുങ്ങും എന്നർഥം. 2020 െല പുതിയ വിദ്യാഭ്യാസ നയം പൂർണമായും നടപ്പിൽ വരുന്ന 2030 ആകുമ്പോഴേക്കും ഇപ്പോഴത്തെ പരമ്പരാഗത മൂന്ന് വർഷ ഡിഗ്രി പഠനം ഇല്ലാതാകാനും ഉള്ള സാധ്യത വളരെയധികമാണ്.

കോഴ്സ് നേരത്തെയും പൂർത്തിയാക്കാം

പുതിയ സമ്പ്രദായത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അത് വിദ്യാർഥികൾക്കു കൂടുതൽ സ്വാതന്ത്ര്യം പ്രദാനം ചെയ്യുന്നു എന്നതാണ്. ഇതുവരെ നിലവിൽ ഒരു ബിരുദം ലഭിക്കണമെങ്കിൽ അതിനനുസരിച്ച സമയം പൂർണമായും പൂർത്തികരിച്ചിരിക്കണം. അതായത് ബിഎ ഇക്കണോമിക്സ് പഠിക്കുന്ന വിദ്യാർഥിക്ക് ഇക്ണോമിക്സിൽ ബിരുദം ലഭിക്കണമെങ്കിൽ മുന്ന് വർഷം മുഴുവനായും പൂർത്തീകരിക്കണം. പുതിയ FYUGP വരുന്നതോടുകൂടി പഠനത്തിൽ മുന്നിട്ടു നിൽക്കുന്ന ഒരു വിദ്യാർഥിക്ക് മൂന്ന് വർഷ പഠനം രണ്ടോ രണ്ടരയോ വർഷം കൊണ്ടു പൂർത്തീകരിക്കാം. ഇതു കൂടാതെ വേറെയും സ്വാതന്ത്ര്യം FYUGP അനുവദിക്കുന്നതാണ്. നാലു വർഷ പഠനം പൂർത്തിയാക്കാൻ ഒരു വിദ്യാർഥിക്ക് 7 വർഷം വരെ സമയമെടുക്കും. അതിനിടയിൽ താൽക്കാലിക ആവശ്യത്തിന്, അല്ലെങ്കിൽ ഒരു വർഷത്തേക്ക് ഏതെങ്കിലും താൽക്കാലിക ജോലി ലഭിച്ചാൽ, കോഴ്സിൽ നിന്ന് അവധിയെടുത്ത് ജോലി ചെയ്യാം. ജോലി തീർന്നതിനു ശേഷം അടുത്ത കൊല്ലം പഠനം പുനഃരാരംഭിക്കാം. മാത്രമല്ല ഇത് അതേ കോളജിലോ സർവകലാശാലയുടെ മറ്റേതങ്കിലും കോളജിലോ അല്ലെങ്കിൽ വേറെ ഏതെങ്കിലും സർവകലാശാലയിലോ ആകാം. അതായത് പുതിയ വിദ്യാഭ്യാസ നയം 2020 വിഭാവനം ചെയ്യുന്ന മൾട്ടിപ്പിൾ എൻട്രി, മൾട്ടിപ്പിൾ എക്സിറ്റ് സംവിധാനം കേരളത്തിലും നിലവിൽ വരും.

അധ്യാപകർക്കും വിദ്യാർഥികൾക്കും കൂടുതൽ സ്വാതന്ത്ര്യം

പാഠ്യപദ്ധതിയിൽ പഠിപ്പിക്കേണ്ട വിഷയങ്ങളുടെ ഉള്ളടക്കം തയാറാക്കുന്നതിൽ അധ്യാപകർക്കു കൂടുതൽ സ്വാതന്ത്ര്യം നൽകുന്നു എന്നതാണ് പുതിയ സമ്പ്രദായത്തിന്റെ മറ്റൊരു പ്രത്യേകത. സർവകലാശാല തയാറാക്കിയ സിലബസിന്റെ 20% ഭാഗങ്ങൾ പഠിപ്പിക്കുന്ന കോളജുകളിലെ അധ്യാപകർക്കു കൂട്ടായി തീരുമാനിക്കാം. ഇത് ഘട്ടം ഘട്ടമായി പരിഷ്കരിക്കും. സിഗ്നേചർ കോഴ്സ് എന്നാണ് ഇത് അറിയപ്പെടുന്നത്. കാലഘട്ടം ആവശ്യപ്പെടുന്ന നൂതന വിഷയങ്ങൾ ഉൾക്കൊള്ളിക്കാനും അധ്യാപക വൈദഗ്ധ്യം ഫലപ്രദമായി ഉപയോഗിക്കാനും ഇതുവഴി സാധിക്കും. മാത്രവുമല്ല ഇത്തരം ഉള്ളടക്കം ഉൾക്കൊള്ളുന്ന കോളജുകൾ തിരഞ്ഞെടുക്കാൻ ഇത് വിദ്യാർഥികൾക്ക് അവസരം നൽകുകയും ചെയ്യുന്നു.

അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് (ABC)നു പകരം കെ–റീപ്

2020 ലെ പുതിയ വിദ്യാഭ്യാസ നയം ശുപാർശ ചെയ്ത ഒരു സംവിധാനമാണ് അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് അഥവാ ABC. പഠിതാക്കളുടെ ക്രെഡിറ്റ് പോയിന്റുകൾ വിർച്വൽ പ്ലാറ്റ്ഫോമിൽ സൂക്ഷിക്കാൻ വേണ്ടി ഉണ്ടാക്കിയ ഒരു സംവിധാനമാണിത്. എന്നാൽ കേരളത്തിൽ ഇതിനുപകരം K-REAP സംവിധാനമാണ് നിലവിൽ വരാൻ പോകുന്നത്. കെ–റീപ് എന്നാൽ കേരള റിസോർഡ് ഫോർ എജ്യുക്കേഷനൽ അഡ്മിനിസ്ട്രേഷൻ ഏജന്റ് പ്ലാനിങ് എന്നാണ്. ഈ സംവിധാനം പ്രകാരം 2020-ലെ ദേശീയ വിദ്യാഭ്യാസ നയം ശുപാർശ ചെയ്യുന്ന ABC-ID ക്ക് പകരം കേരളത്തിൽ K-REAP ID സംവിധാനം നിലവിൽ വരും. ഈ സംവിധാനം വിദ്യാർഥികൾക്കു തങ്ങളുടെ ക്രെഡിറ്റുകൾ എത്രയെന്ന് മനസിലാക്കാനും തുടർപഠനം അതിനനുസരിച്ച് ആസൂത്രണം ചെയ്യാനും സഹായകമായിരിക്കും. മാത്രവുമല്ല മറ്റു സർവകലാശാലകളിലേക്കു മൈഗ്രേറ്റ് ചെയ്യുമ്പോഴുണ്ടാകുന്ന സാങ്കേതിക തടസ്സങ്ങൾക്കും പരിഹാരമാകും. 

English Summary:

Four Year Degree Course