യുഎഇയിലെ സ്വകാര്യ കമ്പനികൾക്കുള്ള തൊഴിൽ മാർഗനിർദേശങ്ങൾ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം പുറപ്പെടുവിച്ചു. തൊഴിലാളികളോടുള്ള കമ്പനി ഉടമകളുടെ ബാധ്യതകളാണ് പ്രധാനമായും അക്കമിട്ട് നിരത്തിയിട്ടുള്ളത്. മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ നിയമങ്ങൾക്കും നിബന്ധനകൾക്കും അനുസൃതമായിട്ടായിരിക്കണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഎഇയിലെ സ്വകാര്യ കമ്പനികൾക്കുള്ള തൊഴിൽ മാർഗനിർദേശങ്ങൾ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം പുറപ്പെടുവിച്ചു. തൊഴിലാളികളോടുള്ള കമ്പനി ഉടമകളുടെ ബാധ്യതകളാണ് പ്രധാനമായും അക്കമിട്ട് നിരത്തിയിട്ടുള്ളത്. മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ നിയമങ്ങൾക്കും നിബന്ധനകൾക്കും അനുസൃതമായിട്ടായിരിക്കണം തൊഴിലാളികളുടെ നിയമനമെന്നും നിഷ്കർഷിക്കുന്നുണ്ട്.

ഒരാളെ ജോലിക്കെടുക്കുന്നതിന് മുൻപ് അയാളുടെ ജോലിയുടെ സ്വഭാവം, ഡ്യൂട്ടി സമയം, വേതനം, മറ്റു ആനുകൂല്യങ്ങൾ എന്നിവ അടങ്ങിയ ഓഫർ ലെറ്റർ നൽകണം. അതിൽ പറഞ്ഞതിനെക്കാൾ കൂടുതൽ ആനുകൂല്യം തൊഴിൽ കരാറിൽ ചേർക്കാൻ അനുമതിയുണ്ടെങ്കിലും കുറയ്ക്കാൻ പാടില്ല. തൊഴിൽനിയമത്തിനു വിരുദ്ധമായ വ്യവസ്ഥകൾ തൊഴിൽ കരാറിൽ എഴുതി ചേർക്കാനും പാടില്ല. മന്ത്രാലയം അംഗീകരിച്ച ജോബ് ഓഫർ ലെറ്ററുകളിലെ സീരിയൽ നമ്പറിലൂടെ (ബാർകോഡ്) ആധികാരികത പരിശോധിച്ചറിയാനാകും.

ADVERTISEMENT

തൊഴിലാളികളുടെ ഫയലുകളും രേഖകളും കൃത്യമായി പരിപാലിക്കുകയും ആവശ്യപ്പെട്ടാൽ മന്ത്രാലയത്തിൽ സമർപ്പിക്കുകയും വേണം. പാസ്പോർട്ട്, തിരിച്ചറിയൽ കാർഡ്, ബാങ്ക് കാർഡ് തുടങ്ങി ഔദ്യോഗിക രേഖകൾ പിടിച്ചെടുക്കരുത്. യുഎഇ തൊഴിൽ നിയമം അനുസരിച്ച് അനുയോജ്യമായ പാർപ്പിടം ഒരുക്കാത്ത കമ്പനി ഉടമകൾക്കെതിരെ കടുത്ത നടപടിയുണ്ടാകും. താമസസൗകര്യം ഇല്ലെങ്കിൽ താമസ അലവൻസ് നൽകൽ നിർബന്ധമാണ്.

നൈപുണ്യം വികസനത്തിനു തൊഴിലാളികൾക്ക് മതിയായ പരിശീലനം നൽകുക, ജോലിക്കിടയിൽ ഉണ്ടായേക്കാവുന്ന പരുക്കിൽനിന്നും രോഗങ്ങളിൽനിന്നും രക്ഷനേടാൻ സുരക്ഷാ സംവിധാനങ്ങളും ഉപകരണങ്ങളും നൽകുക, അപകടസാധ്യതകൾ ഒഴിവാക്കാൻ തൊഴിലാളികളെ ബോധവൽക്കരിക്കുക, ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, തൊഴിൽ നിയമത്തെക്കുറിച്ച് തൊഴിലാളികൾക്കു മനസ്സിലാകുന്ന ഭാഷയിൽ ബോധവൽക്കരണം നൽകുക എന്നിവയാണ് പ്രധാന മറ്റു നിർദേശങ്ങൾ.

ADVERTISEMENT

തൊഴിലാളിക്കു സുരക്ഷിതവും അനുയോജ്യവുമായ തൊഴിൽ അന്തരീക്ഷവും അനുബന്ധ ഉപകരണങ്ങളും സൗകര്യങ്ങളും ഒരുക്കേണ്ടത് തൊഴിലുടമയുടെ ബാധ്യതയാണ്. ജോലിസ്ഥലത്തെ അവകാശങ്ങളെക്കുറിച്ച് തൊഴിലാളികളെ ബോധവാന്മാരാക്കണം. തൊഴിലാളിയുടെ ചികിത്സാ ചെലവുകൾ വഹിക്കേണ്ടത് കമ്പനി ഉടമയാണ്. ഇൻഷുറൻസ് പ്രീമിയവും തൊഴിലുടമ അടയ്ക്കണം.

തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾക്കു വിരുദ്ധമായി മറ്റുള്ളവർക്കുവേണ്ടി ജോലി ചെയ്യാൻ തൊഴിലാളിയെ അനുവദിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യരുത്.

ADVERTISEMENT

ജോലി അവസാനിപ്പിച്ചാലും 2 വർഷംവരെ രേഖകൾ സൂക്ഷിക്കണം. ജോലി മതിയാക്കിയ തൊഴിലാളിയെ രാജ്യം വിടാൻ നിർബന്ധിക്കരുത്. വേറെ ജോലിയിലേക്കു മാറാൻ ആഗ്രഹമുള്ളവരെ തടയാൻ പാടില്ല. തൊഴിലാളിയുടെ ശമ്പളവും ആനുകൂല്യങ്ങളും മുഴുവനായി നൽകണമെന്നും നിർദേശമുണ്ട്.

തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് സൗജന്യമായി നൽകണം. അതിൽ ജോലിയുടെ സ്വഭാവം, ജോലിക്ക് ചേർന്നതും അവസാനിപ്പിച്ചതുമായ തീയതികൾ, മൊത്തം കാലയളവ്, വഹിച്ച പദവി, ലഭിച്ച അവസാന വേതനം, തൊഴിൽ കരാർ അവസാനിപ്പിക്കാനുള്ള കാരണം എന്നിവ വ്യക്തമാക്കണം. തൊഴിലാളിയുടെ പ്രശസ്തിയെ ദോഷകരമായി ബാധിക്കുന്നതോ അവരുടെ തൊഴിലവസരങ്ങൾ കുറയ്ക്കുന്നതോ ആയതൊന്നും തൊഴിൽ പരിചയ സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്താൻ പാടില്ല. ജോലി മതിയാക്കുന്ന തൊഴിലാളി സ്വന്തം നാട്ടിലേക്കു തിരിച്ചുപോകുകയാണെങ്കിൽ ആനുകൂല്യങ്ങൾക്കൊപ്പം വിമാനയാത്രാ ടിക്കറ്റും നൽകണം. വിവരങ്ങൾക്ക് 600 590000 എന്ന നമ്പറിലോ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലോ സ്മാർട്ട് ആപ്പിലോ ബന്ധപ്പെടാവുന്നതാണ്.