ADVERTISEMENT

തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ട ഏതു പരാതിയും ഇനി നേരിട്ട് കേന്ദ്ര സർക്കാരിനെ അറിയിക്കാം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ (എംജിഎൻആർഇജിഎ) തൊഴിലാളികൾ പണിക്ക് എത്താതിരിക്കുക, കൃത്യമായി പണി എടുക്കാതിരിക്കുക, വ്യാജ ഹാജർ രേഖപ്പെടുത്തുക തുടങ്ങിയവയ്ക്കൊപ്പം വേതനം ലഭിക്കാത്തതുമായി ബന്ധപ്പെട്ട പരാതികളും അറിയിക്കാം. ഹാജർ രേഖപ്പെടുത്താനുപയോഗിക്കുന്ന ‘ജൻമനരേഖ’ ആപ് വഴിയാണു പരാതിയും അറിയിക്കേണ്ടത്.

ഇതുവരെ എംജിഎൻആർഇജിഎ പോർട്ടൽ വഴിയാണു പരാതികൾ സ്വീകരിച്ചിരുന്നത്. നാഷനൽ മൊബൈൽ മോണിറ്ററിങ് സിസ്റ്റത്തിന്റെ ഭാഗമായാണ് ജൻമനരേഖ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഇംഗ്ലിഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ ആപ്പിൽ വിവരങ്ങൾ ലഭ്യമാണ്.

English Summary:

Jobs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com