ക്യാംപസ് പ്ലേസ്മെന്റിന് പണ്ടത്തെ ഗ്ലാമർ കുറഞ്ഞു വരികയാണോ? രാജ്യത്തെ മുൻനിര കോളജുകളിലെ 5–25% വിദ്യാർഥികളും ഇപ്പോൾ പ്ലേസ്മെന്റിനു റജിസ്റ്റർ ചെയ്യാറില്ല. ഉപരിപഠനത്തിനു പോകുകയാണെന്ന് ഉറപ്പിച്ചവരാണ് ഇവരിൽ കൂടുതലും. സിവിൽ സർവീസ് പോലുള്ള മത്സരപരീക്ഷകൾക്കും മറ്റും തയാറെടുക്കുന്നവരും സംരംഭകത്വ, സ്റ്റാർട്ടപ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്യാംപസ് പ്ലേസ്മെന്റിന് പണ്ടത്തെ ഗ്ലാമർ കുറഞ്ഞു വരികയാണോ? രാജ്യത്തെ മുൻനിര കോളജുകളിലെ 5–25% വിദ്യാർഥികളും ഇപ്പോൾ പ്ലേസ്മെന്റിനു റജിസ്റ്റർ ചെയ്യാറില്ല. ഉപരിപഠനത്തിനു പോകുകയാണെന്ന് ഉറപ്പിച്ചവരാണ് ഇവരിൽ കൂടുതലും. സിവിൽ സർവീസ് പോലുള്ള മത്സരപരീക്ഷകൾക്കും മറ്റും തയാറെടുക്കുന്നവരും സംരംഭകത്വ, സ്റ്റാർട്ടപ് മേഖലയിലേക്കു തിരിയുന്നവരും പ്ലേസ്മെന്റ് ഡ്രൈവുകളിൽ പങ്കെടുക്കാറില്ല. ഐഐടി ഡൽഹിയിൽ 2656 വിദ്യാർഥികളാണ് ഓഗസ്റ്റ് 10നു കോൺവൊക്കേഷനിൽ ബിരുദം സ്വീകരിച്ചത്. ഇതിൽ 1411 (53.1%) വിദ്യാർഥികൾക്കാണു ജോലി വാഗ്ദാനം ലഭിച്ചതെന്ന് ഐഐടി ഡൽഹിയുടെ എക്സിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 224 (8.4%) പേർ സ്വയംതൊഴിൽ ചെയ്യുന്നു. 45 (1.7%) പേർ സ്റ്റാർട്ടപ്പുകളുടെ ഭാഗമായപ്പോൾ 66 വിദ്യാർഥികൾ (2.5%) മറ്റു സംരംഭക പ്രോജക്ടുകളിലും ഏർപ്പെട്ടു. ഉപരിപഠനം തിരഞ്ഞെടുത്തതു 359 (13.5%) പേർ. 321 (12.1%) പേർ മത്സരപരീക്ഷകൾക്കായി തയാറെടുക്കുന്നു.

ശമ്പളത്തിലും കുറവ്

ADVERTISEMENT

കോവിഡ് പ്രതിസന്ധി രൂപപ്പെട്ട 2020 മുതൽ കഴിഞ്ഞവർഷം വരെ കോഴിക്കോട് എൻഐടിയിലും (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) കോഴിക്കോട് ഐഐഎമ്മിലും (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്) ജോലി ലഭിക്കുന്നവരുടെ എണ്ണത്തിലും പ്രതിവർഷ ശരാശരി ശമ്പളത്തിലും ക്രമാനുഗത വളർച്ചയുള്ളതായി കാണാം. 2023–24ൽ നേരിയ കുറവുണ്ടായി. കുസാറ്റിലും മറ്റു സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിലും കഴി‍ഞ്ഞവർഷം മുതൽ റിക്രൂട്മെന്റും ശമ്പളവും കുറയുന്ന പ്രവണത കണ്ടുതുടങ്ങി.

റിക്രൂട്മെന്റ് മന്ദഗതിയിലാകാൻ രണ്ടു കാരണങ്ങളാണു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ADVERTISEMENT

1. പൊതുവായ സാമ്പത്തികമാന്ദ്യവും കരുതലോടെയുള്ള ചെലവഴിക്കലും: കോവിഡ് സൃഷ്ടിച്ച ആഘാതത്തിനു പുറമേ ഗാസ, യുക്രെയ്ൻ യുദ്ധങ്ങളും കമ്പനികൾക്കു വെല്ലുവിളിയായി. ഐടി സേവനങ്ങൾക്കും ഉൽപന്നങ്ങൾക്കും ആവശ്യം കുറഞ്ഞു.

2. സാങ്കേതികവിദ്യകളിലെ അതിവേഗ മാറ്റം: ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനും സേവനങ്ങളിലെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും കമ്പനികൾ കൂടുതലായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാധ്യതകൾ ഉപയോഗിക്കുന്നു. ആവർത്തനസ്വഭാവമുള്ള ജോലികളെല്ലാം എഐ ഉപയോഗിച്ചു ചെയ്തുതുടങ്ങി. ഐടി, ഐടിഇഎസ് (ഐടി അധിഷ്ഠിത സേവനങ്ങൾ) മേഖലകളിലെ ചില വിഭാഗങ്ങളിൽ കൂടുതൽ തൊഴിൽനഷ്ടം സംഭവിക്കും.

ADVERTISEMENT

സമ്മർദം ബാക്കി

ഐഐടികളിൽ ഡിസംബറിലാണ് ആദ്യഘട്ട പ്ലേസ്മെന്റ് നടക്കുക; ജനുവരി മുതൽ ജൂൺ വരെ രണ്ടാംഘട്ടവും. അക്കാദമിക വർഷം അവസാനിക്കുന്നതുവരെ നടപടികൾ തുടരുമെങ്കിലും ആദ്യഘട്ടങ്ങളിൽതന്നെ ജോലി നേടാൻ സാധിക്കുന്നില്ലെങ്കിൽ പ്രതിസന്ധിയുണ്ടാകും. പിന്നീടു ചെറിയ ശമ്പളത്തിൽ ജോലിക്കു കയറേണ്ടി വന്നേക്കാം. ഐഐടി പ്ലേസ്മെന്റിൽ ലഭിക്കുന്ന ഉയർന്ന ശമ്പള പാക്കേജിന്റെ വിശദാംശങ്ങൾ പുറത്തുവിടേണ്ടതില്ലെന്നു കഴിഞ്ഞ വർഷം ഓൾ ഐഐടീസ് പ്ലേസ്മെന്റ് കമ്മിറ്റി (എഐപിസി) തീരുമാനിച്ചിരുന്നു. വിദ്യാർഥികളുടെ മേലുള്ള സമ്മർദം കുറയ്ക്കലാണു ലക്ഷ്യം. റിക്രൂട്മെന്റ് നടപടികളും പരീക്ഷകളുമായി യുജി, പിജി വിദ്യാർഥികൾ കടുത്ത സമ്മർദം നേരിടുന്നതായി ഐഐടി ബോംബെയുടെ റിവ്യൂ റിപ്പോർട്ട് പറയുന്നു.

English Summary:

Campus Recruitment