വർഷം 5 ലക്ഷം പേർക്കു തൊഴിലും 2 ലക്ഷം വിദ്യാർഥികൾക്കു തൊഴിൽ നൈപുണ്യ പരിശീലനവും നൽകാൻ ‘വിജ്ഞാന കേരളം’. തദ്ദേശ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കേരള നോളജ് ഇക്കോണമി മിഷനാണ് പുതിയ പദ്ധതി സംസ്ഥാന വ്യാപകമാക്കുന്നത്. കേരള ഡവലപ്മെന്റ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിനു (കെ–ഡിസ്ക്) കീഴിലാണു പ്രവർത്തനം. ആദ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വർഷം 5 ലക്ഷം പേർക്കു തൊഴിലും 2 ലക്ഷം വിദ്യാർഥികൾക്കു തൊഴിൽ നൈപുണ്യ പരിശീലനവും നൽകാൻ ‘വിജ്ഞാന കേരളം’. തദ്ദേശ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കേരള നോളജ് ഇക്കോണമി മിഷനാണ് പുതിയ പദ്ധതി സംസ്ഥാന വ്യാപകമാക്കുന്നത്.

കേരള ഡവലപ്മെന്റ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിനു (കെ–ഡിസ്ക്) കീഴിലാണു പ്രവർത്തനം. ആദ്യ തൊഴിൽമേള ഫെബ്രുവരിയിൽ ആലപ്പുഴയിലും തുടർന്ന് ഓരോ ജില്ലയിലും മാസത്തിൽ രണ്ടുവീതം തൊഴിൽമേളകൾ നടക്കും. പരീക്ഷണാ‌ടിസ്ഥാനത്തിൽ നടപ്പാക്കിയ ‘വിജ്ഞാന പത്തനംതിട്ട’ വിജയമായതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പദ്ധതി വ്യാപകമാക്കാൻ തീരുമാനിച്ചത്.

ADVERTISEMENT

സമിതി ഘടന

ജില്ലകളിൽ ചുമതലയുള്ള മന്ത്രി അധ്യക്ഷനായി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മറ്റും അടങ്ങുന്ന ജില്ലാ വിജ്ഞാന കൗൺസിലുകൾ രൂപീകരിക്കും. കൗൺസിലിന്റെ സഹകരണത്തോടെ ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളും നഗരസഭകളും ചേർന്നാകും തൊഴിൽമേളകൾ സംഘടിപ്പിക്കുക. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു നിയമസഭ മണ്ഡലാടിസ്ഥാനത്തിൽ കോഓർഡിനേറ്റർമാർ ഉണ്ടാകും. വിദ്യാർഥികൾക്കുള്ള തൊഴിൽ നൈപുണ്യ പരിശീലന സമിതിയുടെ (നിയമസഭാ മണ്ഡലം) ചെയർമാൻ എംഎൽഎ ആയിരിക്കും.

ADVERTISEMENT

പദ്ധതി ഇങ്ങനെ

അതതു ജില്ലകളുടെ പേര് ചേർത്താകും (ഉദാ: വിജ്ഞാന കോട്ടയം) പദ്ധതി അറിയപ്പെടുക. തൊഴിലന്വേഷകർക്കായി മേളകൾ സംഘടിപ്പിച്ചും കോളജ്, പോളിടെക്നിക്, ഐടിഐ വിദ്യാർഥികൾക്ക് തൊഴിൽ നൈപുണ്യ പരിശീലനം നൽകിയുമാണു പദ്ധതി നടപ്പാക്കുന്നത്. ഉദ്യോഗാർഥികളുടെ പട്ടിക തയാറാക്കി പേര് റജിസ്റ്റർ ചെയ്യും.

English Summary:

Job Opportunity