പൊതുമേഖലാ ബാങ്കുകളിൽ സ്ഥലംമാറ്റം ഇനി ഓൺലൈൻ വഴി മാത്രം നടപ്പാക്കണമെന്ന് ധനമന്ത്രാലയം
എസ്ബിഐ ഉൾപ്പെടെയുള്ള പൊതുമേഖലാ ബാങ്കുകളിലെ സ്ഥലംമാറ്റങ്ങൾ ഓൺലൈൻ വഴിയേ നടപ്പാക്കാവൂ എന്നു കേന്ദ്ര ധനമന്ത്രാലയത്തിലെ സാമ്പത്തിക വിഭാഗത്തിന്റെ കർശന നിർദേശം വീണ്ടും. ഒഴിവുകൾ, സീനിയോറിറ്റി ലിസ്റ്റ്, സ്ഥലംമാറ്റ ചട്ടങ്ങൾ എന്നിവയെല്ലാം പോർട്ടലിൽ വ്യക്തമാക്കണം. സ്ഥലംമാറ്റങ്ങൾ കൂടുതൽ അനുഭാവപൂർവമാക്കാനുള്ള

എസ്ബിഐ ഉൾപ്പെടെയുള്ള പൊതുമേഖലാ ബാങ്കുകളിലെ സ്ഥലംമാറ്റങ്ങൾ ഓൺലൈൻ വഴിയേ നടപ്പാക്കാവൂ എന്നു കേന്ദ്ര ധനമന്ത്രാലയത്തിലെ സാമ്പത്തിക വിഭാഗത്തിന്റെ കർശന നിർദേശം വീണ്ടും. ഒഴിവുകൾ, സീനിയോറിറ്റി ലിസ്റ്റ്, സ്ഥലംമാറ്റ ചട്ടങ്ങൾ എന്നിവയെല്ലാം പോർട്ടലിൽ വ്യക്തമാക്കണം. സ്ഥലംമാറ്റങ്ങൾ കൂടുതൽ അനുഭാവപൂർവമാക്കാനുള്ള നടപടികൾ അടിയന്തരമായി കൈക്കൊള്ളണമെന്നും നവംബർ 26ലെ സർക്കുലറിന്റെ തുടർച്ചയായി കഴിഞ്ഞദിവസം പുറപ്പെടുവിച്ച നിർദേശത്തിൽ പറയുന്നു.
സ്ഥലംമാറ്റത്തിനുള്ള പോർട്ടൽ വികസിപ്പിക്കാത്ത ബാങ്കുകൾ അടിയന്തരമായി അതു ചെയ്യണം. ജീവനക്കാർക്കു താൽപര്യമുള്ള സ്ഥലങ്ങൾ ചോദിക്കാനുള്ള സൗകര്യം ഉൾപ്പെടെ പോർട്ടലിൽ ക്രമീകരിക്കണം. അടിയന്തര സാഹചര്യമൊഴികെ ജൂണിനു മുൻപേ സ്ഥലംമാറ്റം നടത്തണമെന്നും വിവാഹം, പങ്കാളിയുടെ ജോലിസ്ഥലം, ചികിത്സാ സൗകര്യം, കുട്ടികളുടെ പരിരക്ഷ ഇവയെല്ലാം പരിഗണിച്ചേ സ്ഥലംമാറ്റം നടത്താവൂ എന്നും നേരത്തേ നിർദേശമുണ്ടായിരുന്നു.