കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്ക് (കെഎഎസ്) അപേക്ഷിക്കാനുള്ള പ്രായപരിധി വർധിപ്പിക്കാത്ത സർക്കാർ നിലപാടിൽ ഏറെ നിരാശരാണ് ഉദ്യോഗാർഥികൾ. 2021ൽ പ്രസിദ്ധീകരിക്കേണ്ട വിജ്ഞാപനം 3 വർഷം വൈകിയാണു പ്രസിദ്ധീകരിച്ചത്. സ്വാഭാവികമായി, ഉയർന്ന പ്രായപരിധിയിൽ കാലോചിത വർധന പ്രതീക്ഷിച്ചിരുന്നു. മുൻ വിജ്ഞാപനത്തിലെ അതേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്ക് (കെഎഎസ്) അപേക്ഷിക്കാനുള്ള പ്രായപരിധി വർധിപ്പിക്കാത്ത സർക്കാർ നിലപാടിൽ ഏറെ നിരാശരാണ് ഉദ്യോഗാർഥികൾ. 2021ൽ പ്രസിദ്ധീകരിക്കേണ്ട വിജ്ഞാപനം 3 വർഷം വൈകിയാണു പ്രസിദ്ധീകരിച്ചത്. സ്വാഭാവികമായി, ഉയർന്ന പ്രായപരിധിയിൽ കാലോചിത വർധന പ്രതീക്ഷിച്ചിരുന്നു. മുൻ വിജ്ഞാപനത്തിലെ അതേ പ്രായപരിധി തുടർന്നതിനാൽ ആയിരക്കണക്കിന് ഉദ്യോഗാർഥികൾക്കും ഉദ്യോഗസ്ഥർക്കും അപേക്ഷിക്കാനുള്ള അവസരം നഷ്ടമാകും.

രണ്ടു വർഷത്തിലൊരിക്കൽ വിജ്ഞാപനം പ്രസിദ്ധീകരിച്ച് നിയമനം നടത്തണമെന്നാണു കെഎഎസ് സ്പെഷൽ റൂൾസ് വ്യവസ്ഥ. 2019 നവംബർ ഒന്നിനായിരുന്നു ആദ്യ കെഎഎസ് വിജ്ഞാപനം. രണ്ടാം വിജ്ഞാപനം 2021 നവംബറിൽ പ്രസിദ്ധീകരിക്കേണ്ടതായിരുന്നെങ്കിലും 3 വർഷവും 3 മാസവും കഴിഞ്ഞ് 2025 മാർച്ച് 7നാണു പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിനിടെ പ്രായപരിധി അവസാനിച്ച ആയിരക്കണക്കിന് ഉദ്യോഗാർഥികൾക്ക് അവസരം നഷ്ടമായി. സംസ്ഥാന സർക്കാർ സർവീസിലെ ഏറ്റവും ഉയർന്ന തസ്തികയിലേക്കുള്ള സുപ്രധാന വിജ്ഞാപനത്തിൽ അപേക്ഷിക്കാൻ ന്യായമായ അവസരം നൽകേണ്ടതായിരുന്നു.

കെഎഎസ് പ്രായപരിധിക്കെതിരെ ആദ്യ വിജ്ഞാപനത്തിൽ പ്രതിഷേധം ഉയർന്നപ്പോഴും സർക്കാർ കണ്ടില്ലെന്നു നടിക്കുകയായിരുന്നു. നേരിട്ടുള്ള നിയമനത്തിന്റെ സ്ട്രീം 1ൽ 21–32 ആണു പ്രായപരിധി. സർക്കാർ സർവീസിലെ ഭൂരിഭാഗം തസ്തികകളിലും ഇയർന്ന പ്രായപരിധി 36 വയസ്സായിരിക്കെ കെഎഎസിൽ ഇത് 4 വർഷം കുറച്ചതാണു പ്രതിഷേധത്തിനു വഴിയൊരുക്കിയത്. സ്ട്രീം രണ്ടിലെ പ്രായപരിധിയായ 21–40നെതിരെയും പരാതി ഉയർന്നു. ജൂനിയർ സൂപ്രണ്ട് മുതൽ ക്ലാർക്ക് വരെയുളളവർക്ക് 40 വയസ്സു കഴിഞ്ഞാൽ അപേക്ഷിക്കാനാവില്ല എന്നതിനാൽ ഈ വിഭാഗത്തിലും പ്രായപരിധിയും ഉയർത്തണമെന്ന് ആവശ്യമുയർന്നു.

കോവിഡ് വ്യാപനത്തെ തുടർന്ന് മൂന്നു വർഷത്തോളം നിയമനം മുടങ്ങിയിരുന്നപ്പോൾ പിന്നീടു പ്രസിദ്ധീകരിച്ച വിജ്ഞാപനങ്ങളിൽ റെയിൽവേ റിക്രൂട്മെന്റ് ബോർഡ് ഉൾപ്പെടെയുളള റിക്രൂട്മെന്റ് ഏജൻസികൾ പ്രായപരിധിയിൽ വർധന വരുത്തിയിരുന്നു. എന്നാൽ, പിഎസ്‌സി നിയമനങ്ങളിൽ ഈ ആനുകൂല്യം അനുവദിക്കാൻ സംസ്ഥാന സർക്കാർ തയാറായില്ല. പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കിയ 2013 ഏപ്രിൽ 1 മുതൽ സംസ്ഥാന സർവീസിലെ പെൻഷൻ പ്രായം 60 ആണ്. ഇതിന് ആനുപാതികമായി അപേക്ഷ നൽകാനുള്ള പ്രായപരിധി ഉയർത്തിയതുമില്ല. മൂന്നു വർഷത്തിലേറെ വൈകി പ്രസിദ്ധീകരിച്ച കെഎഎസ് വിജ്ഞാപനത്തിലെങ്കിലും ഈ സമീപനം തിരുത്തുമോയെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാർഥികൾ. അവരുടെ ആവശ്യം അനുഭാവപൂർവം പരിഗണിക്കേണ്ടതുമാണ്.

English Summary:

Editorial