അസിസ്റ്റന്റ് സർജൻ: 241 നിയമനംകൂടി ഉടൻ; റാങ്ക് ലിസ്റ്റ് മാർച്ച് 16 വരെ
ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ റാങ്ക് ലിസ്റ്റിൽനിന്ന് 241 പേർക്കുകൂടി ഉടൻ നിയമനം ലഭിക്കും. 126 പുതിയ ഒഴിവിലേക്കും 115 എൻജെഡി ഒഴിവിലേക്കുമായിരിക്കും നിയമനം. ഇതോടെ ആകെ നിയമന ശുപാർശ 604 ആകും. ∙നിയമനനില: ഓപ്പൺ മെറിറ്റ്–482, ഈഴവ–551, എസ്‌സി–1183, എസ്ടി–സപ്ലിമെന്ററി 33, എൽസി/എഐ–947, വിശ്വകർമ–1158,

ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ റാങ്ക് ലിസ്റ്റിൽനിന്ന് 241 പേർക്കുകൂടി ഉടൻ നിയമനം ലഭിക്കും. 126 പുതിയ ഒഴിവിലേക്കും 115 എൻജെഡി ഒഴിവിലേക്കുമായിരിക്കും നിയമനം. ഇതോടെ ആകെ നിയമന ശുപാർശ 604 ആകും.
∙നിയമനനില: ഓപ്പൺ മെറിറ്റ്–482, ഈഴവ–551, എസ്‌സി–1183, എസ്ടി–സപ്ലിമെന്ററി 33, എൽസി/എഐ–947, വിശ്വകർമ–1158, എസ്ഐയുസി നാടാർ–723, ഹിന്ദു നാടാർ–1042, എസ്‌സിസിസി–1639, ധീവര–856. മുസ്‌ലിം, ഒബിസി വിഭാഗങ്ങളിൽ ഓപ്പൺ മെറിറ്റിനുള്ളിലാണു നിയമനം.
റാങ്ക് ലിസ്റ്റ് മാർച്ച് 16 വരെ
അസിസ്റ്റന്റ് സർജൻ റാങ്ക് ലിസ്റ്റ് മാർച്ച് 16ന് അവസാനിക്കും. മെയിൻ ലിസ്റ്റിൽ 1896, സപ്ലിമെന്ററി ലിസ്റ്റിൽ 1256, ഭിന്നശേഷി ലിസ്റ്റിൽ 26 എന്നിങ്ങനെ 3178 പേരാണു റാങ്ക് ലിസ്റ്റിലുള്ളത്. ഇതിൽ 19% പേർക്കു മാത്രമാണ് ഇതുവരെ നിയമന ശുപാർശ ലഭിച്ചത്. 604 പേർക്കു നിയമന ശുപാർശ നൽകിയതിൽ 304 എണ്ണം എൻജെഡി ഒഴിവാണ്. യഥാർഥ നിയമനം 300 മാത്രം.