എൽഡിസി പരീക്ഷയ്ക്ക് ഇനി ഒരു മാസം; ഫൈനൽ ലാപ്പിൽ പഠനവും മാറ്റിപ്പിടിക്കാം; ‘ഫൈനൽ ടച്ച്’ തയാറെടുപ്പിൽ ശ്രദ്ധിക്കാനേറെ
ഉദ്യോഗാർഥികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എൽഡി ക്ലാർക്ക് പരീക്ഷയ്ക്ക് ഇനി കൃത്യം ഒരു മാസം മാത്രം. ജൂലൈ 27ന് തിരുവനന്തപുരം ജില്ലയിലെ പരീക്ഷയോടെയാണ് ഇത്തവണത്തെ എൽഡിസി (വിവിധ വകുപ്പുകൾ) പരീക്ഷകൾക്കു തുടക്കമാകുന്നത്.

ഇത്തവണ 1,39,187 പേരാണ് തിരുവനന്തപുരത്ത് എൽഡിസി പരീക്ഷ എഴുതുന്നതിനായി കൺഫർമേഷൻ നൽകിയിട്ടുള്ളത്. തിരുവനന്തപുരം ജില്ലയിലേക്കു കൺഫർമേഷൻ നൽകിയവർക്ക് ജൂലൈ 12 മുതൽ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഇത് എ4 സൈസ് പേപ്പറിൽ പ്രിന്റ് എടുക്കണം. ഇതോടൊപ്പം ഫോട്ടോ പതിച്ച ഒറിജിനൽ തിരിച്ചറിയൽ രേഖയും ഹാജരാക്കണം. തിരിച്ചറിയൽ രേഖയുടെ ഫോട്ടോ കോപ്പിയും മുൻപ് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇപ്പോൾ ഒറിജിനൽ മാത്രം കൈയിൽ കരുതിയാൽ മതി.
തിരുവനന്തപുരം ഉൾപ്പെടെ 9 ജില്ലകളിലേക്കാണ് ഇതുവരെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചത്. കൊല്ലം, കണ്ണൂർ ജില്ലകളിൽ ഒാഗസ്റ്റ് 17 നും (ഒാഗസ്റ്റ് 2 മുതൽ അഡ്മിഷൻ ടിക്കറ്റ് ലഭിക്കും) പത്തനംതിട്ട, തൃശൂർ, കാസർകോട് ജില്ലകളിൽ ഒാഗസ്റ്റ് 31 നും (ഒാഗസ്റ്റ് 17 മുതൽ അഡ്മിഷൻ ടിക്കറ്റ് ലഭിക്കും), ആലപ്പുഴ, പാലക്കാട് ജില്ലകളിൽ സെപ്റ്റംബർ 7 (ഒാഗസ്റ്റ് 24 മുതൽ അഡ്മിഷൻ ടിക്കറ്റ് ലഭിക്കും), കോട്ടയം, കോഴിക്കോട് ജില്ലകളിൽ സെപ്റ്റംബർ 28 നും (സെപ്റ്റംബർ 13 മുതൽ അഡ്മിഷൻ ടിക്കറ്റ് ലഭിക്കും) പരീക്ഷ നടത്തും.
∙ ഫൈനൽ ലാപ്പിൽ പഠനരീതിയും മാറ്റണം
എൽഡിസി പരീക്ഷാ തീയതി അടുത്തതോടെ പഠന രീതിയിലും മാറ്റം അനിവാര്യമാണെന്നു മത്സര പരീക്ഷാ രംഗത്തെ സൂപ്പർ ട്രെയിനർ മൻസൂർ അലി കാപ്പുങ്ങൾ വ്യക്തമാക്കുന്നു. ഇതുവരെ പഠിച്ച രീതിയിലല്ല ഇനി പഠിക്കേണ്ടത്. സ്റ്റഡി പ്ലാനിൽ കൃത്യമായ മാറ്റം വേണം. പരിശീലന സമയം കൂട്ടുകയും വേണം. മോക് ടെസ്റ്റുകൾ പരമാവധി ചെയ്തു പരിശീലിക്കുന്നതും ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതാൻ ഗുണം ചെയ്യും.
എൽഡിസി അവസാന ഘട്ട പഠനത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ ചുവടെ.
1. ഇതുവരെ കയ്യിൽ കിട്ടിയതെല്ലാം പഠിക്കുകയായിരുന്നെങ്കിൽ ഇനി സിലബസിനുള്ളിൽ ഒതുങ്ങിനിൽക്കുക. ഇതുവരെ പഠിച്ചത് ആവർത്തിച്ചുപഠിക്കുക.
2. വലിയ കാര്യങ്ങളേക്കാൾ അടിസ്ഥാന വിവരങ്ങൾക്കു മുൻതൂക്കം നൽകുക. എസ്‌സിഇആർടി പുസ്തകത്തിലെ ആധുനിക ഇന്ത്യ, ആധുനിക കേരളം എന്നീ ഭാഗങ്ങൾക്കു പ്രാധാന്യം നൽകുക.
3. സയൻസിൽ ഹൈസ്കൂൾ ക്ലാസുകളിലെ അടിസ്ഥാന വിവരങ്ങൾ പൂർണമായും നോക്കണം.
4. കണക്കിലെ അടിസ്ഥാന വിവരങ്ങൾ ചെയ്തുപഠിച്ച് മികവു നേടുക. കണക്ക് ചെയ്യുന്നതിന്റെ വേഗം കൂട്ടുക.
5. കറന്റ് അഫയേഴ്സ് പ്രധാനമാണ്. 2023 ജനുവരി മുതൽ 2024 മേയ് വരെയുള്ള കാലയളവ് പ്രത്യേകം ശ്രദ്ധിക്കുക.
∙ വിജയത്തിന്റെ ‘ഫൈനൽ ടച്ച്’ തൊഴിൽവീഥിയിലൂടെ
എൽഡിസി പരീക്ഷകൾക്കു തയാറെടുക്കുന്നവർക്കായി ‘മനോരമ തൊഴിൽവീഥി’ ഒരുക്കുന്ന എൽഡിസി ക്രാക്കർ സമഗ്ര പരിശീലനം തുടരുകയാണ്. സൂപ്പർ ട്രെയിനർ മൻസൂർ അലി കാപ്പുങ്ങൽ തയാറാക്കിയ ഫൈനൽ ടച്ച് പരിശീലന പരമ്പരയാണ് അവസാനവട്ട തയാറെടുപ്പിനായി തൊഴിൽവീഥിയിൽ പ്രസിദ്ധീകരിക്കുന്നത്. എൽഡിസി സിലബസിലെ സുപ്രധാന വിഷയങ്ങളിൽ നിന്നു മൻസൂർ അലി തിരഞ്ഞെടുത്ത 5000 സാധ്യതാ ചോദ്യങ്ങളാണു തൊഴിൽവീഥി വായനക്കാർക്കു ലഭിക്കുക. യഥാർഥ പരീക്ഷയ്ക്കു മുന്നേ ചെയ്തു പരിശീലിക്കാൻ ഓരോ ആഴ്ചയും ഒട്ടേറെ മാതൃകാ എൽഡിസി പരീക്ഷകളും തൊഴിൽവീഥിയിലൂടെ ലഭിക്കും.
∙ തൊഴിൽവീഥി സംസ്ഥാനതല മോക് ടെസ്റ്റ് ജൂലൈ 12ന്
ഉദ്യോഗാർഥികളുടെ ഇതുവരെയുള്ള പഠനം വിലയിരുത്തുന്നതിനായി ജൂലൈ 12 നു സംസ്ഥാനതല മോക് ടെസ്റ്റും തൊഴിൽവീഥി സംഘടിപ്പിക്കുന്നുണ്ട്. സംസ്ഥാനത്തെ പ്രമുഖ പരിശീലന കേന്ദ്രങ്ങളിലാണു മത്സരപരീക്ഷാ രംഗത്തെ വിദഗ്ധർ തയാറാക്കിയ ചോദ്യങ്ങൾ ഉൾപ്പെടുത്തിയ മോക് ടെസ്റ്റ് സംഘടിപ്പിക്കുന്നത്. ചോദ്യങ്ങളെ എങ്ങനെ സമീപിക്കണം, പരീക്ഷയിലെ സമയം എങ്ങനെ ക്രമീകരിക്കണം, ഏറ്റവും കൂടുതൽ ഊന്നൽ നൽകേണ്ട മേഖലകൾ ഏതെല്ലാം തുടങ്ങിയവയെല്ലാം മനസ്സിലാക്കി അവസാനവട്ട തയാറെടുപ്പ് ഊർജിതമാക്കാൻ സഹായിക്കുന്നതാകും ഈ മാതൃകാപരീക്ഷ. റജിസ്റ്റർ ചെയ്ത് 150 രൂപയടയ്ക്കുന്നവർക്ക് 3 മാസത്തേക്കു സൗജന്യ തൊഴിൽവീഥി സബ്സ്ക്രിപ്ഷൻ ലഭിക്കും. വിശദവിവരങ്ങൾ പുതിയ ലക്കം തൊഴിൽവീഥിയിൽ ലഭിക്കും.