‘ഫിറ്റ്നസ്’ കുറഞ്ഞ് ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ റാങ്ക് ലിസ്റ്റ്!
വിദ്യാഭ്യാസ വകുപ്പിൽ (ഹൈസ്കൂൾ) ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ (മലയാളം മീഡിയം) തസ്തികയിലേക്ക് 4 ജില്ലകളിലെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ മെയിൻ ലിസ്റ്റിൽ ആളെ കുറച്ചു. കൊല്ലം, ഇടുക്കി, തൃശൂർ, കണ്ണൂർ ജില്ലകളിലാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ഈ ജില്ലകൾക്കൊപ്പം തിരുവനന്തപുരം ജില്ലയിലേക്കും 2022 ഡിസംബർ

വിദ്യാഭ്യാസ വകുപ്പിൽ (ഹൈസ്കൂൾ) ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ (മലയാളം മീഡിയം) തസ്തികയിലേക്ക് 4 ജില്ലകളിലെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ മെയിൻ ലിസ്റ്റിൽ ആളെ കുറച്ചു.
കൊല്ലം, ഇടുക്കി, തൃശൂർ, കണ്ണൂർ ജില്ലകളിലാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ഈ ജില്ലകൾക്കൊപ്പം തിരുവനന്തപുരം ജില്ലയിലേക്കും 2022 ഡിസംബർ 31ന് വിജ്ഞാപനം പ്രസിദ്ധീകരിച്ചെങ്കിലും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ല.
ഏറ്റവും കൂടുതൽ പേരെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് കണ്ണൂർ ജില്ലയിലാണ്–59. കുറവ് ഇടുക്കി ജില്ലയിൽ–43. എല്ലാ ജില്ലയിലുമായി 23 ഒഴിവുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇതുവരെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച ജില്ലകളിൽ ഏറ്റവും കൂടുതൽ പേർ മെയിൻ ലിസ്റ്റിലുള്ളത് കണ്ണൂർ ജില്ലയിലാണ്–15. കുറവ് ഇടുക്കി ജില്ലയിൽ–9. എല്ലാ ജില്ലകളിലെയും സപ്ലിമെന്ററി ലിസ്റ്റിൽ കണക്കിലധികം പേരെ ഉൾപ്പെടുത്തിയിട്ടുണ്ട്. ലിസ്റ്റിന്റെ 3 വർഷ കാലാവധിക്കുള്ളിൽ റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകൾ നികത്താൻ ഇപ്പോൾ പ്രസിദ്ധീകരിച്ച മെയിൻ ലിസ്റ്റ് അപര്യാപ്തമാണെന്നും മെയിൻ ലിസ്റ്റ് വിപുലീകരിക്കണമെന്നുമാണ് ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നത്.