2 മാസത്തിനിടെ 24 പരീക്ഷയിലെ 109 ചോദ്യം ഒഴിവാക്കി, 32 ഉത്തരം തിരുത്തി; ഇതൊക്കെ ശ്രദ്ധിക്കണ്ടേ പിഎസ്സീ!
മേയ്, ജൂൺ മാസങ്ങളിൽ നടന്ന 24പരീക്ഷകളിൽനിന്നു പിഎസ്‌സി ഒഴിവാക്കിയത് 109 ചോദ്യങ്ങളും തിരുത്തിയത് 32 ഉത്തരങ്ങളും! മേയിൽ നടത്തിയ 13 പരീക്ഷകളിലെയും ജൂണിലെ 11 പരീക്ഷകളിലെയും ചോദ്യങ്ങളാണു പരക്കെ ഒഴിവാക്കിയത്. ഡിഗ്രി ലെവൽ കോമൺ പ്രിലിമിനറി പരീക്ഷയുടെ 3 ഘട്ടങ്ങളിലായി യഥാക്രമം 7, 8, 16 ചോദ്യങ്ങൾവീതം ആകെ 31
മേയ്, ജൂൺ മാസങ്ങളിൽ നടന്ന 24പരീക്ഷകളിൽനിന്നു പിഎസ്‌സി ഒഴിവാക്കിയത് 109 ചോദ്യങ്ങളും തിരുത്തിയത് 32 ഉത്തരങ്ങളും! മേയിൽ നടത്തിയ 13 പരീക്ഷകളിലെയും ജൂണിലെ 11 പരീക്ഷകളിലെയും ചോദ്യങ്ങളാണു പരക്കെ ഒഴിവാക്കിയത്. ഡിഗ്രി ലെവൽ കോമൺ പ്രിലിമിനറി പരീക്ഷയുടെ 3 ഘട്ടങ്ങളിലായി യഥാക്രമം 7, 8, 16 ചോദ്യങ്ങൾവീതം ആകെ 31
മേയ്, ജൂൺ മാസങ്ങളിൽ നടന്ന 24പരീക്ഷകളിൽനിന്നു പിഎസ്‌സി ഒഴിവാക്കിയത് 109 ചോദ്യങ്ങളും തിരുത്തിയത് 32 ഉത്തരങ്ങളും! മേയിൽ നടത്തിയ 13 പരീക്ഷകളിലെയും ജൂണിലെ 11 പരീക്ഷകളിലെയും ചോദ്യങ്ങളാണു പരക്കെ ഒഴിവാക്കിയത്. ഡിഗ്രി ലെവൽ കോമൺ പ്രിലിമിനറി പരീക്ഷയുടെ 3 ഘട്ടങ്ങളിലായി യഥാക്രമം 7, 8, 16 ചോദ്യങ്ങൾവീതം ആകെ 31
മേയ്, ജൂൺ മാസങ്ങളിൽ നടന്ന 24പരീക്ഷകളിൽനിന്നു പിഎസ്‌സി ഒഴിവാക്കിയത് 109 ചോദ്യങ്ങളും തിരുത്തിയത് 32 ഉത്തരങ്ങളും! മേയിൽ നടത്തിയ 13 പരീക്ഷകളിലെയും ജൂണിലെ 11 പരീക്ഷകളിലെയും ചോദ്യങ്ങളാണു പരക്കെ ഒഴിവാക്കിയത്.
ഡിഗ്രി ലെവൽ കോമൺ പ്രിലിമിനറി പരീക്ഷയുടെ 3 ഘട്ടങ്ങളിലായി യഥാക്രമം 7, 8, 16 ചോദ്യങ്ങൾവീതം ആകെ 31 ചോദ്യങ്ങളാണ് ഒഴിവാക്കിയത്. മേയിൽ നടത്തിയ, സാങ്കേതികവിദ്യാഭ്യാസ വകുപ്പിലെ ട്രേഡ്സ്മാൻ പരീക്ഷയിലെ 25 ചോദ്യങ്ങളും ജൂൺ 20നു നടന്ന ലബോറട്ടറി ടെക്നിഷ്യൻ/അസിസ്റ്റന്റ് ഫാർമസിസ്റ്റ് പരീക്ഷയിലെ 11 ചോദ്യങ്ങളും ഒഴിവാക്കി.
തിരുത്തലും വ്യാപകം
പ്രാഥമിക ഉത്തരസൂചികയിൽ നൽകുന്ന ഉത്തരങ്ങൾ തിരുത്തുന്ന സംഭവവും ഏറി. മേയിലെയും ജൂണിലെയും വിവിധ പരീക്ഷകളിലെ 32 ചോദ്യങ്ങളുടെ ഉത്തരമാണു തിരുത്തിയത്. ശരിയുത്തരമില്ലാത്തതും അവ്യക്തവുമായ ചോദ്യങ്ങളാണ് ഒഴിവാക്കുന്നതെന്നാണു പിഎസ്‌സിയുടെ വിശദീകരണം.
പരീക്ഷ എഴുതിയ എല്ലാവരെയും തിരുത്തൽ ബാധിക്കുമെന്നതിനാൽ ഉദ്യോഗാർഥികൾക്ക് ആശങ്ക വേണ്ടെന്ന ആശ്വസിപ്പിക്കലുമുണ്ട്. എന്നാൽ, ചോദ്യങ്ങൾ തയാറാക്കുന്നതിലെ അശ്രദ്ധയും അലംഭാവവും നിയന്ത്രിക്കാൻ എന്തു നടപടിയെടുക്കുന്നു എന്നതിന് വ്യക്തത വരുത്താൻ പിഎസ്‌സിക്കു കഴിയുന്നില്ല.
‘എടുക്കാത്ത’ പരാതികൾ
ഒഎംആർ പരീക്ഷ കഴിഞ്ഞാലുടൻ ചോദ്യ പേപ്പറും പ്രാഥമിക ഉത്തരസൂചികയും പിഎസ്‌സി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഉദ്യോഗാർഥികൾക്കു പരാതിയുണ്ടെങ്കിൽ 5 ദിവസത്തിനകം പ്രൊഫൈൽ വഴി പരാതിപ്പെടാം. വിദഗ്ധരടങ്ങുന്ന പാനൽ പരാതി പരിശോധിക്കും. പാനലിന്റെ ഭൂരിപക്ഷാഭിപ്രായപ്രകാരമാണ് ചോദ്യം ഒഴിവാക്കൽ തീരുമാനം. മുൻപ് ഉദ്യോഗാർഥികൾ നൽകുന്ന പരാതികളെല്ലാം പരിഗണിച്ചിരുന്നെങ്കിലും ഇപ്പോൾ രേഖാസഹിതം നൽകുന്ന പരാതികളേ പരിഗണിക്കാറുള്ളൂ.
ചോദ്യ ബാങ്ക് കാലി!
ചോദ്യ പേപ്പറുകൾ വിവാദമാകാതിരിക്കാൻ ചോദ്യ ബാങ്ക് തയാറാക്കാൻ പിഎസ്‌സി മുൻപു തീരുമാനിച്ചിരുന്നു. കെ.വി.സലാഹുദീൻ ചെയർമാനായ സമയത്താണ് ഇതിനു തുടക്കം കുറിച്ചത്. കെ.എസ്.രാധാകൃഷ്ണൻ ചെയർമാനായപ്പോൾ ഇതിന്റെ പ്രവർത്തനം ഊർജിതമാക്കി ആയിരക്കണക്കിനു ചോദ്യങ്ങൾ ചോദ്യ ബാങ്കിൽ ഉൾപ്പെടുത്തി. പിന്നീടു കാര്യമായി മുന്നോട്ടുപോയതുമില്ല.
ചോദ്യം നേരേ അച്ചടിക്ക്
മിക്കപ്പോഴും ചോദ്യകർത്താക്കളുടെ പിഴവാണ് ചോദ്യം ഒഴിവാക്കാൻ ഇടയാക്കുന്നത്. അതതു പരീക്ഷകളുടെ നിലവാരമനുസരിച്ച് മേഖലയിലെ അക്കാദമിക് വിദഗ്ധരാണു ചോദ്യം തയാറാക്കുക. സ്റ്റേറ്റ്മെന്റ് ചോദ്യങ്ങൾ എത്ര വേണം, നിലവാരം എങ്ങനെയാകണം എന്നതിനൊക്കെ പിഎസ്‌സി ചോദ്യകർത്താക്കൾക്കു വ്യക്തമായ നിർദേശം നൽകാറുണ്ട്. എന്നാൽ, പല പരീക്ഷകളിലും ഇതൊന്നും പാലിക്കപ്പെടാറില്ല.
പരീക്ഷയുടെ രഹസ്യ സ്വഭാവം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ, വിദഗ്ധർ നൽകുന്ന ചോദ്യങ്ങൾ നേരെ അച്ചടിക്കു വിടും. പരീക്ഷാഹാളിലാണു ചോദ്യ പേപ്പർ ആദ്യമായി കാണുക. ചോദ്യങ്ങൾ മുൻകൂട്ടി കണ്ടു തിരുത്താൻ സംവിധാനമില്ല.
ജാഗ്രത പാലിക്കുമെന്ന് പിഎസ്‌സി; തെറ്റിയ ചോദ്യം എത്രയെന്ന് കണക്കില്ല!
തുടർച്ചയായി ചോദ്യങ്ങൾ ഒഴിവാക്കുന്ന സാഹചര്യം ആവർത്തിക്കരുതെന്ന് ചോദ്യകർത്താക്കൾക്കു നിർദേശം നൽകിയതായി പിഎസ്‌സി അധികൃതർ വ്യക്തമാക്കി.
തെറ്റായ ചോദ്യം തയാറാക്കിയതിന്റെ പേരിൽ മുൻപു പലരെയും പാനലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പരീക്ഷയിലെ സുരക്ഷിതത്വം മുൻനിർത്തി, ചോദ്യം തയാറാക്കുന്ന രീതി പൂർണമായി മാറ്റിമറിക്കാൻ കഴിയില്ലെങ്കിലും തെറ്റുകൾ പരമാവധി ഒഴിവാക്കാൻ ജാഗ്രത പാലിക്കുമെന്നുമാണു പിഎസ്‌സി അധികൃതർ നൽകുന്ന ഉറപ്പ്.
അതേ സമയം, വിവിധ പരീക്ഷകളിലായി ഇതുവരെ എത്ര ചോദ്യം ഒഴിവാക്കിയെന്ന കണക്കു സൂക്ഷിച്ചിട്ടില്ലെന്നാണു പിഎസ്‌സിയുടെ വിശദീകരണം.
ഉദ്യോഗാർഥികൾ നൽകിയ വിവരാവകാശ ചോദ്യത്തിനാണ്, ഒഴിവാക്കിയ ചോദ്യങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ ക്രോഡീകരിച്ചു സൂക്ഷിച്ചിട്ടില്ലെന്നും വിവരം നൽകാൻ നിർവാഹമില്ലെന്നും പിഎസ്‌സി മറുപടി നൽകിയത്. ഇതിനെതിരെ അപ്പീൽ നൽകാനും വിവരാവകാശ കമ്മിഷണറെത്തന്നെ സമീപിക്കാനുമാണ് ഉദ്യോഗാർഥികളുടെ തയാറെടുപ്പ്.