കെമിസ്ട്രിക്കു പകരം പോളിമർ കെമിസ്ട്രി യോഗ്യത; യോഗ്യതകളുടെ തുല്യത, പിഎസ്‌സി നടപടി ശരിവച്ച് സുപ്രീം കോടതി
നിയമനത്തിനുള്ള വിദ്യാഭ്യാസ യോഗ്യതകളുടെ തുല്യത (ഇക്വലൻസി) ഊഹിച്ചു തീരുമാനിക്കാവുന്ന കാര്യമല്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. ബിഎസ്‌സി കെമിസ്ട്രി യോഗ്യതയുള്ളവർക്കുള്ള ഹൈസ്കൂൾ അധ്യാപക നിയമനത്തിൽ, പോളിമർ കെമിസ്ട്രി ബിരുദധാരിയെ അയോഗ്യയാക്കിയ കേരള പിഎസ്‌സിയുടെ നടപടി ശരിവച്ചുകൊണ്ടാണു ജഡ്ജിമാരായ ഹിമ

നിയമനത്തിനുള്ള വിദ്യാഭ്യാസ യോഗ്യതകളുടെ തുല്യത (ഇക്വലൻസി) ഊഹിച്ചു തീരുമാനിക്കാവുന്ന കാര്യമല്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി.
ബിഎസ്‌സി കെമിസ്ട്രി യോഗ്യതയുള്ളവർക്കുള്ള ഹൈസ്കൂൾ അധ്യാപക നിയമനത്തിൽ, പോളിമർ കെമിസ്ട്രി ബിരുദധാരിയെ അയോഗ്യയാക്കിയ കേരള പിഎസ്‌സിയുടെ നടപടി ശരിവച്ചുകൊണ്ടാണു ജഡ്ജിമാരായ ഹിമ കോലി, സന്ദീപ് മേത്ത എന്നിവരുടെ നിരീക്ഷണം. രണ്ടു കോഴ്സുകളെ തുല്യതപ്പെടുത്താൻ സർവകലാശാല തീരുമാനിച്ചാൽ അക്കാര്യം വ്യക്തമാക്കി പ്രമേയം പ്രസിദ്ധീകരിക്കണം. തുല്യത കോടതിയുടെ പരിശോധനാപരിധിയിൽ വരില്ലെന്നും അതു സർക്കാരോ നിയമന അതോറിറ്റിയോ ആണു തീരുമാനിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.
2008ലെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ അപേക്ഷിക്കുകയും എഴുത്തുപരീക്ഷ ജയിക്കുകയും ചെയ്ത ഉദ്യോഗാർഥിക്കു പിഎസ്‌സി നിയമനം നൽകിയിരുന്നില്ല. ബിഎസ്‌സി പോളിമർ കെമിസ്ട്രിയെ കെമിസ്ട്രി ബിരുദത്തിനു തുല്യമായി പരിഗണിക്കാൻ കഴിയില്ലെന്നായിരുന്നു കാരണമായി പറഞ്ഞത്. ഉദ്യോഗാവശ്യത്തിനും ഉപരിപഠനത്തിനും ഇരു കോഴ്സുകളെയും ഒന്നായി പരിഗണിക്കാമെന്നു വ്യക്തമാക്കി കോഴിക്കോട് സർവകലാശാല നൽകിയ തുല്യതാ സർട്ടിഫിക്കറ്റ് ഉദ്യോഗാർഥി ഹാജരാക്കിയെങ്കിലും പിഎസ്‌സി അംഗീകരിച്ചില്ല.
വിജ്ഞാപനത്തിൽ പറഞ്ഞ യോഗ്യതയിൽ മാറ്റം വരുത്താൻ പിഎസ്‌സിക്ക് അധികാരമില്ലെന്ന ഹൈക്കോടതി വിധി പിഎസ്‌സി ചൂണ്ടിക്കാട്ടി. ട്രൈബ്യൂണലും ഹൈക്കോടതിയും ഉദ്യോഗാർഥിയുടെ ആവശ്യം അംഗീകരിച്ചില്ല. തുടർന്നാണ് ഉദ്യോഗാർഥി സുപ്രീം കോടതിയെ സമീപിച്ചത്.