സർവകലാശാലകളിൽ അസിസ്റ്റന്റ് എൻജിനീയർ (മെക്കാനിക്കൽ), വനം വന്യജീവി വകുപ്പിൽ റേഞ്ച് ഫോറസ്റ്റ് ഓഫിസർ, ഹാർബർ എൻജിനീയറിങ്ങിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്–2/ഓവർസിയർ ഗ്രേഡ്–2 ഉൾപ്പെടെ 30 തസ്തികയിൽ പിഎസ്‌സി ഉടൻ വിജ്ഞാപനം പ്രസിദ്ധീകരിക്കും. നേരിട്ടുള്ള നിയമനത്തിനൊപ്പം പട്ടികവർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്മെന്റ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സർവകലാശാലകളിൽ അസിസ്റ്റന്റ് എൻജിനീയർ (മെക്കാനിക്കൽ), വനം വന്യജീവി വകുപ്പിൽ റേഞ്ച് ഫോറസ്റ്റ് ഓഫിസർ, ഹാർബർ എൻജിനീയറിങ്ങിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്–2/ഓവർസിയർ ഗ്രേഡ്–2 ഉൾപ്പെടെ 30 തസ്തികയിൽ പിഎസ്‌സി ഉടൻ വിജ്ഞാപനം പ്രസിദ്ധീകരിക്കും.

നേരിട്ടുള്ള നിയമനത്തിനൊപ്പം പട്ടികവർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്മെന്റ്, സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ നിയമന വിജ്ഞാപനങ്ങളുമുണ്ട്. ഗസറ്റ് തീയതി ഓഗസ്റ്റ് 30. ഒക്ടോബർ 3 വരെ അപേക്ഷ നൽകാം.

ADVERTISEMENT

പൂർണ വിജ്ഞാപനങ്ങളും അപേക്ഷ അയയ്ക്കുന്നതു സംബന്ധിച്ച വിശദ വിവരങ്ങളും സെപ്റ്റംബർ 2ന് ഇറങ്ങുന്ന തൊഴിൽവീഥിയിൽ.

പ്രധാന വിജ്ഞാപനങ്ങൾ:

ADVERTISEMENT

ജനറൽ–സംസ്ഥാനതലം: സർവകലാശാലകളിൽ അസിസ്റ്റന്റ് എൻജിനീയർ (മെക്കാനിക്കൽ), വനം വന്യജീവി വകുപ്പിൽ റേഞ്ച് ഫോറസ്റ്റ് ഓഫിസർ, മൈനിങ് ആൻഡ് ജിയോളജിയിൽ ജൂനിയർ കെമിസ്റ്റ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സയന്റിഫിക് അസിസ്റ്റന്റ് (പതോളജി), ഹാർബർ എൻജിനീയറിങ് വകുപ്പിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്–2/ഓവർസിയർ ഗ്രേഡ്–2 (സിവിൽ), മ്യൂസിയം മൃഗശാല വകുപ്പിൽ മേസൺ, കോഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ റീജനൽ ഓഫിസർ (ജനറൽ, സൊസൈറ്റി വിഭാഗം), അസിസ്റ്റന്റ് ഫിനാൻസ് മാനേജർ (ജനറൽ, സൊസൈറ്റി വിഭാഗം), ഫാമിങ് കോർപറേഷനിൽ ഫുൾ ടൈം സ്വീപ്പർ.

ജനറൽ–ജില്ലാതലം: വിദ്യാഭ്യാസ വകുപ്പിൽ (മലപ്പുറം) ഹൈസ്കൂൾ ടീച്ചർ അറബിക് (തസ്തികമാറ്റം വഴി), വിവിധ ജില്ലകളിൽ എൽപി സ്കൂൾ ടീച്ചർ മലയാളം മീഡിയം (തസ്തികമാറ്റം വഴി), വിവിധ വകുപ്പുകളിൽ സർജന്റ് (നേരിട്ടും തസ്തികമാറ്റം വഴിയും).

ADVERTISEMENT

സ്പെഷൽ റിക്രൂട്െമന്റ്–സംസ്ഥാനതലം: വാട്ടർ അതോറിറ്റിയിൽ അസിസ്റ്റന്റ് എൻജിനീയർ (എസ്ടി), തദ്ദേശ സ്വയംഭരണ വകുപ്പിൽ മൂന്നാം ഗ്രേഡ് ഓവർസിയർ/മൂന്നാം ഗ്രേഡ് ഡ്രാഫ്റ്റ്സ്മാൻ (എസ്ടി), ജലസേചന വകുപ്പിൽ ഓവർസിയർ ഗ്രേഡ്–3 സിവിൽ (എസ്ടി).

എൻസിഎ–സംസ്ഥാനതലം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ ന്യൂറോളജി (എസ്‌സിസിസി), അസിസ്റ്റന്റ് പ്രഫസർ ഇൻ ഫിസിയോളജി (എസ്ടി), അസിസ്റ്റന്റ് പ്രഫസർ ഇൻ ന്യൂറോ സർജറി (ഒബിസി), അസിസ്റ്റന്റ് പ്രഫസർ ഇൻ സർജിക്കൽ ഗ്യാസ്ട്രോ എൻട്രോളജി (എൽസി/എഐ, ഒബിസി), അസിസ്റ്റന്റ് പ്രഫസർ ഇൻ ജനിറ്റോ യൂറിനറി സർജറി–യൂറോളജി (ഹിന്ദു നാടാർ), അസിസ്റ്റന്റ് പ്രഫസർ ഇൻ ബയോകെമിസ്ട്രി (എസ്ടി), മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ മേറ്റ്–മൈൻസ് (എസ്‌സി), പ്രിസൺസ് ആൻഡ് ആന്റി കറക്‌ഷനൽ സർവീസിൽ അസിസ്റ്റന്റ് പ്രിസൺ ഓഫിസർ (എസ്‌സിസിസി, എസ്‌സി, മുസ്‌ലിം), ഹൗസിങ് ബോർഡിൽ അസിസ്റ്റന്റ് ഗ്രേഡ്–2 (ഒബിസി).

എൻസിഎ–ജില്ലാതലം: വിദ്യാഭ്യാസ വകുപ്പിൽ (വിവിധ ജില്ലകൾ) ഹൈസ്കൂൾ ടീച്ചർ അറബിക് (എസ്‌സി, എസ്ടി), മലപ്പുറം ജില്ലയിൽ പാർട് ടൈം ഹൈസ്കൂൾ ടീച്ചർ ഉറുദു (എസ്‌സി), കണ്ണൂർ ജില്ലയിൽ പാർട് ടൈം ഹൈസ്കൂൾ ടീച്ചർ അറബിക് (എസ്‌സി), വിവിധ ജില്ലകളിൽ പാർട് ടൈം ഹൈസ്കൂൾ ടീച്ചർ അറബിക് (എസ്‌സി), തിരുവനന്തപുരം ജില്ലയിൽ പാർട് ടൈം ഹൈസ്കൂൾ ടീച്ചർ അറബിക് (എസ്‌സി), എൻസിസി/സൈനികക്ഷേമ വകുപ്പിൽ (വിവിധ ജില്ലകൾ) ലാസ്റ്റ് ഗ്രേഡ് സെർവന്റ്–വിമുക്തഭടന്മാർ (എസ്ടി, എസ്‌സിസിസി). 

English Summary:

PSC Notification