ചോദ്യപേപ്പറും ഉത്തരക്കടലാസും നശിപ്പിക്കാൻ തിടുക്കം വേണ്ടെന്ന് ഹൈക്കോടതി
വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ നിലനിൽക്കെ ബന്ധപ്പെട്ട രേഖകൾ നശിപ്പിക്കരുതെന്ന് പിഎസ്‌സിക്കു ഹൈക്കോടതി നിർദേശം നൽകി. 2013 ജനുവരി മുതൽ ജൂൺ വരെ പിഎസ്‌സി നടത്തിയ പരീക്ഷകളുടെ ചോദ്യ പേപ്പറുകളും ഉത്തരങ്ങളും നൽകണമെന്ന വിവരാവകാശ കമ്മിഷന്റെ ഉത്തരവിനെതിരെ പിഎസ്‌സി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എസ്.ഈശ്വരൻ

വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ നിലനിൽക്കെ ബന്ധപ്പെട്ട രേഖകൾ നശിപ്പിക്കരുതെന്ന് പിഎസ്‌സിക്കു ഹൈക്കോടതി നിർദേശം നൽകി.
2013 ജനുവരി മുതൽ ജൂൺ വരെ പിഎസ്‌സി നടത്തിയ പരീക്ഷകളുടെ ചോദ്യ പേപ്പറുകളും ഉത്തരങ്ങളും നൽകണമെന്ന വിവരാവകാശ കമ്മിഷന്റെ ഉത്തരവിനെതിരെ പിഎസ്‌സി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എസ്.ഈശ്വരൻ ഇക്കാര്യം നിർദേശിച്ചത്. ചോദ്യ പേപ്പറുകൾ നശിപ്പിച്ചെന്നും ബന്ധപ്പെട്ട ചട്ടങ്ങൾ പ്രകാരം ഇത് ഒരു മാസമേ സൂക്ഷിക്കൂ എന്നും പിഎസ്‌സി അറിയിച്ചു.
ചട്ടപ്രകാരം ഇതിൽ തെറ്റില്ലെങ്കിലും വിവരാവകാശ അപേക്ഷ നിലനിൽക്കെ രേഖകൾ നശിപ്പിച്ചത് അനുചിതമാണെന്നു കോടതി വിലയിരുത്തി. ഇത്തരം നടപടികൾക്കെതിരെ വിവരാവകാശ കമ്മിഷന് യുക്തമായ നിലപാടു സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി.