കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) തസ്തികയുടെ ആദ്യ വിജ്ഞാപനംകേ വന്നിട്ട് നവംബർ 1ന് 5 വർഷം തികയുമ്പോഴും അടുത്ത വിജ്ഞാപനം എന്നു വരുമെന്നത് ചോദ്യചിഹ്നമായി തുടരുന്നു. രണ്ടു വർഷത്തിലൊരിക്കൽ വിജ്ഞാപനം പ്രസിദ്ധീകരിക്കണമെന്ന വ്യവസ്ഥ തകിടംമറിഞ്ഞുകഴിഞ്ഞു. 2021 ഒക്ടോബർ 8നു പ്രസിദ്ധീകരിച്ച ആദ്യ റാങ്ക്

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) തസ്തികയുടെ ആദ്യ വിജ്ഞാപനംകേ വന്നിട്ട് നവംബർ 1ന് 5 വർഷം തികയുമ്പോഴും അടുത്ത വിജ്ഞാപനം എന്നു വരുമെന്നത് ചോദ്യചിഹ്നമായി തുടരുന്നു. രണ്ടു വർഷത്തിലൊരിക്കൽ വിജ്ഞാപനം പ്രസിദ്ധീകരിക്കണമെന്ന വ്യവസ്ഥ തകിടംമറിഞ്ഞുകഴിഞ്ഞു. 2021 ഒക്ടോബർ 8നു പ്രസിദ്ധീകരിച്ച ആദ്യ റാങ്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) തസ്തികയുടെ ആദ്യ വിജ്ഞാപനംകേ വന്നിട്ട് നവംബർ 1ന് 5 വർഷം തികയുമ്പോഴും അടുത്ത വിജ്ഞാപനം എന്നു വരുമെന്നത് ചോദ്യചിഹ്നമായി തുടരുന്നു. രണ്ടു വർഷത്തിലൊരിക്കൽ വിജ്ഞാപനം പ്രസിദ്ധീകരിക്കണമെന്ന വ്യവസ്ഥ തകിടംമറിഞ്ഞുകഴിഞ്ഞു. 2021 ഒക്ടോബർ 8നു പ്രസിദ്ധീകരിച്ച ആദ്യ റാങ്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) തസ്തികയുടെ ആദ്യ വിജ്ഞാപനംകേ വന്നിട്ട് നവംബർ 1ന് 5 വർഷം തികയുമ്പോഴും അടുത്ത വിജ്ഞാപനം എന്നു വരുമെന്നത് ചോദ്യചിഹ്നമായി തുടരുന്നു.

രണ്ടു വർഷത്തിലൊരിക്കൽ വിജ്ഞാപനം പ്രസിദ്ധീകരിക്കണമെന്ന വ്യവസ്ഥ തകിടംമറിഞ്ഞുകഴിഞ്ഞു. 2021 ഒക്ടോബർ 8നു പ്രസിദ്ധീകരിച്ച ആദ്യ റാങ്ക് ലിസ്റ്റ് റദ്ദായിട്ടുതന്നെ 2 വർഷമായി. പുതിയ വിജ്ഞാപനം സംബന്ധിച്ച വിവരമൊന്നും സർക്കാരിൽനിന്നോ പിഎസ്‌സിയിൽനിന്നോ ഉണ്ടായിട്ടില്ല. കഴിഞ്ഞ വർഷം നവംബർ 1നു വിജ്ഞാപനം പ്രസിദ്ധീകരിക്കുമെന്ന് അന്നത്തെ ചീഫ് സെക്രട്ടറി സൂചന നൽകിയിരുന്നെങ്കിലും അതുണ്ടായില്ല.

ADVERTISEMENT

വിജ്ഞാപനം വരാൻ ഒഴിവു വന്നേ പറ്റൂ

മറ്റു തസ്തികകളിലെപ്പോലെ പ്രതീക്ഷിത ഒഴിവുകളിലേക്ക് കെഎഎസ് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ കഴിയില്ല എന്നതിനാൽ നിലവിലുള്ള ഒഴിവ് റിപ്പോർട്ട് ചെയ്താൽമാത്രം വിജ്ഞാപനം എന്നാണു പിഎസ്‌സി വ്യക്തമാക്കിയത്. ആദ്യ വിജ്ഞാപനത്തിൽ 105 ഒഴിവ് റിപ്പോർട്ട് ചെയ്തിരുന്നു. ഒരു വർഷമായിരുന്നു റാങ്ക് ലിസ്റ്റിന്റെ കാലാവധി.

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോഴേക്കു കൂടുതൽ ഒഴിവ് റിപ്പോർട്ട് ചെയ്യുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. മൂന്നു സ്ട്രീമിലും 35 ഒഴിവു വീതമാണ് ഉണ്ടായിരുന്നത്. എൻജെഡി ഒഴിവുകൂടി റിപ്പോർട്ട് ചെയ്തതിനാൽ സ്ട്രീം ഒന്നിൽ 37 പേർക്കും സ്ട്രീം 3ൽ 36 പേർക്കും നിയമന ശുപാർശ ലഭിച്ചു; സ്ട്രീം രണ്ടിൽ 35 പേർക്കു മാത്രവും.

അധിക തസ്തിക, അധിക പ്രതീക്ഷ

ADVERTISEMENT

29 വകുപ്പിലെ 105 തസ്തികയിലേക്കായിരുന്നു ആദ്യ കെഎഎസ് വിജ്ഞാപനമെങ്കിൽ ഇപ്പോൾ 44 പുതിയ തസ്തിക ചീഫ് സെക്രട്ടറിയുടെ മേൽനോട്ടത്തിലുള്ള സമിതി കെഎഎസിലേക്കു കണ്ടെത്തിയിട്ടുണ്ട്. ഡപ്യൂട്ടേഷൻ തസ്തികകൾ കണ്ടെത്താനുള്ള ശ്രമങ്ങളും സജീവമാണ്. അങ്ങനെയെങ്കിൽ രണ്ടാം കെഎഎസ് വിജ്ഞാപനത്തിൽ കൂടുതൽ ഒഴിവുണ്ടായേക്കുമെന്നാണു പ്രതീക്ഷ.

നിയമനാവസരം 3 സ്ട്രീമുകളിൽ

മൂന്നു സ്ട്രീമുകളായാണു കെഎഎസ് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത്. സ്ട്രീം 1 നേരിട്ടുള്ള നിയമനമാണ്. സ്ട്രീം 2 കേരള സർക്കാർ സർവീസിലെ വിവിധ വകുപ്പുകളിൽ വിജയകരമായി പ്രബേഷൻ പൂർത്തിയാക്കിയ അല്ലെങ്കിൽ സ്ഥിരാംഗങ്ങളായ ജീവനക്കാരിൽനിന്നുള്ള നിയമനം. സ്ട്രീം 3 കെഎഎസ് വിശേഷാൽ ചട്ടം 2018 ഷെഡ്യൂൾ 1ൽ പരാമർശിച്ചിരിക്കുന്ന സർക്കാർ വകുപ്പുകളിൽ ഒന്നാം ഗസറ്റഡ് തസ്തികയിലോ അതിനു മുകളിലോ ജോലി ചെയ്യുന്നവരോ ഷെഡ്യൂൾ ഒന്നിൽ പരാമർശിച്ചിരിക്കുന്ന പൊതു കാറ്റഗറികളിലെ തത്തുല്യ തസ്തികകളിൽ ജോലി ചെയ്യുന്നവരോ ആയ സർക്കാർ ജീവനക്കാരിൽനിന്നുള്ള നിയമനം.

ആദ്യ കെഎഎസ് റാങ്ക് ലിസ്റ്റിൽനിന്ന് 3 സ്ട്രീമിലുമായി 108 പേർക്കാണു നിയമന ശുപാർശ ലഭിച്ചത്.

ADVERTISEMENT

സ്ട്രീം തിരിച്ചുള്ള നിയമനനില:

∙സ്ട്രീം 1– ഓപ്പൺ മെറിറ്റ്–24, ഈഴവ–55, എസ്‌സി–സപ്ലിമെന്ററി 4, മുസ്‌ലിം–35, എൽസി/എഐ–സപ്ലിമെന്ററി 2, ഒബിസി–സപ്ലിമെന്ററി 1, വിശ്വകർമ–65. ഭിന്നശേഷി: എൽവി–സപ്ലിമെന്ററി 1, എച്ച്ഐ–സപ്ലിമെന്ററി 1.

∙സ്ട്രീം 2– ഓപ്പൺ മെറിറ്റ്–21, ഈഴവ–40, എസ്‌സി–സപ്ലിമെന്ററി 3, മുസ്‌ലിം–38, എൽസി/എഐ–28, വിശ്വകർമ–സപ്ലിമെന്ററി 1. ഭിന്നശേഷി: എൽവി–സപ്ലിമെന്ററി 1, എച്ച്ഐ–സപ്ലിമെന്ററി 1.

∙സ്ട്രീം 3– ഓപ്പൺ മെറിറ്റ്–22, ഈഴവ–42, മുസ്‌ലിം–33, എൽസി/എഐ–49, വിശ്വകർമ–സപ്ലിമെന്ററി–1. ഭിന്നശേഷി: എൽവി–സപ്ലിമെന്ററി 1, എച്ച്ഐ–സപ്ലിമെന്ററി 1.

പ്രായപരിധി വർധന പ്രധാന ആവശ്യം

കെഎഎസ് രണ്ടാം വിജ്ഞാപനവേളയിൽ കാലോചിതമായ പ്രായപരിധി വർധന വേണമെന്ന ആവശ്യം ശക്തമാണ്. സ്ട്രീം 1ൽ 21–32, സ്ട്രീം 2ൽ 21–40, സ്ട്രീം 3ൽ 50 വയസ്സ് തികയരുത് എന്നിങ്ങനെയാണു പ്രായപരിധി. ഒന്നും രണ്ടും സ്ട്രീമിന്റെ പ്രായപരിധി ഉയർത്തണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം.

സർക്കാർ സർവീസിലെ ഭൂരിഭാഗം തസ്തികകളിലും ഉയർന്ന പ്രായപരിധി 36 ആണ്. സ്ട്രീം ഒന്നിലെ ഉയർന്ന പ്രായപരിധി 32 വയസ്സായതിനാൽ ആയിരക്കണക്കിന് ഉദ്യോഗാർഥികൾക്ക് അവസരനഷ്ടമുണ്ട്. ജൂനിയർ സൂപ്രണ്ട് മുതൽ ക്ലാർക്ക് വരെയുള്ളവർക്ക് 40 വയസ്സു കഴിഞ്ഞാൽ സ്ട്രീം 2ൽ അപേക്ഷിക്കാനാവില്ല.

അവസരം പൊതുമേഖലയിലേക്കും

പൊതുമേഖലാ സ്ഥാപനങ്ങളിലേക്കും കെഎഎസ് നിയമനം വ്യാപിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതിനെത്തുടർന്ന് പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ അനുയോജ്യ തസ്തികകൾ കണ്ടെത്തി അറിയിക്കണമെന്ന് ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് ചീഫ് സെക്രട്ടറി കത്തു നൽകിയിരുന്നു. ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലും സർക്കാർ മിഷനുകൾ, പ്രോജക്ടുകൾ എന്നിവയിലും ഡപ്യൂട്ടേഷൻ റിസർവിനായി മധ്യതല മാനേജീരിയൽ തസ്തികകൾ കണ്ടെത്താനായിരുന്നു നിർദേശം. അഭിലഷണീയമെന്നു കണ്ടാൽ, ലാഭത്തിലല്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങളിലും കെഎഎസ് ഉദ്യോഗസ്ഥരുടെ സേവനം ഡപ്യൂട്ടേഷൻ റിസർവിനായി പരിഗണിക്കും. ഈ തസ്തികകളിൽ പരമാവധി രണ്ടു വർഷത്തിനകം ഒഴിവുണ്ടാകുമെന്ന് ഉറപ്പുവരുത്തണം.

നിലവിലുള്ള തസ്തികകൾ യോജിപ്പിച്ച് അധിക സാമ്പത്തികബാധ്യതയില്ലാതെ തസ്തികകൾ കണ്ടെത്തണമെന്നും തസ്തികകൾ റിപ്പോർട്ട് ചെയ്യുമ്പോൾ ഒഴിവു വരുന്ന തീയതികൂടി രേഖപ്പെടുത്തണമെന്നും അന്നു നിർദേശം നൽകിയിരുന്നു.

എന്നാൽ, ഇതുപ്രകാരം എത്ര പൊതുമേഖലാ സ്ഥാപനങ്ങൾ ഒഴിവു റിപ്പോർട്ട് ചെയ്തു എന്നതു സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

കെഎഎസ് നിയമനം പൊതുമേഖലയിലേക്കു വ്യാപിപ്പിക്കുമ്പോൾ ഈ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും അപേക്ഷിക്കാൻ കഴിയുമോ എന്നതിലും വ്യക്തതയില്ല. കഴിഞ്ഞ തവണ സ്ട്രീം രണ്ടിലും മൂന്നിലും അപേക്ഷിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെ അനുവദിച്ചിരുന്നില്ല. 

English Summary:

KAS Notification