യുപി സ്കൂൾ ടീച്ചർ റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നാം വർഷത്തിലേക്കു കടക്കുമ്പോഴും നിയമനം മൂന്നിലൊന്നു പോലുമാകാത്തതിന്റെ ആശങ്കയിലാണ് ഉദ്യോഗാർഥികൾ. 8,621 പേരുൾപ്പെട്ട റാങ്ക് ലിസ്റ്റുകളിൽനിന്ന് ഇതുവരെ നടന്നത് 2526 നിയമന ശുപാർശ മാത്രമാണ്. ഇതിൽ 277 എണ്ണവും എൻജെഡി ഒഴിവുകളിലാണ്. അതായത് യഥാർഥ നിയമനം 2,249

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുപി സ്കൂൾ ടീച്ചർ റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നാം വർഷത്തിലേക്കു കടക്കുമ്പോഴും നിയമനം മൂന്നിലൊന്നു പോലുമാകാത്തതിന്റെ ആശങ്കയിലാണ് ഉദ്യോഗാർഥികൾ. 8,621 പേരുൾപ്പെട്ട റാങ്ക് ലിസ്റ്റുകളിൽനിന്ന് ഇതുവരെ നടന്നത് 2526 നിയമന ശുപാർശ മാത്രമാണ്. ഇതിൽ 277 എണ്ണവും എൻജെഡി ഒഴിവുകളിലാണ്. അതായത് യഥാർഥ നിയമനം 2,249 മാത്രം. മുൻ റാങ്ക് ലിസ്റ്റിൽനിന്ന് 4,175 പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു.

മെയിൻ ലിസ്റ്റിൽ 4,788, സപ്ലിമെന്ററി ലിസ്റ്റിൽ 3,598, ഭിന്നശേഷി ലിസ്റ്റിൽ 235 എന്നിങ്ങനെയാണു റാങ്ക് ലിസ്റ്റിലുള്ളവരുടെ എണ്ണം. 2022 ഒക്ടോബർ 10നു നിലവിൽ വന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി അടുത്ത ഒക്ടോബർ 9ന് അവസാനിക്കും.

ADVERTISEMENT

നിയമനമില്ലാതെ 5 ജില്ലകൾ

ജൂണിനു ശേഷം യുപിഎസ്ടി നിയമന ശുപാർശ നടന്നത് 9 ജില്ലകളിൽ. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിലാണിത്. പുതിയ അധ്യയനവർഷം തുടങ്ങി 4 മാസം പിന്നിട്ടിട്ടും ബാക്കി ജില്ലകളിൽ നിയമന ശുപാർശയായിട്ടില്ല. ഇതുവരെ ഏറ്റവും കൂടുതൽ പേർക്കു നിയമന ശുപാർശ ലഭിച്ചത് മലപ്പുറം ജില്ലയിലാണ്–374. കുറവ് പത്തനംതിട്ട ജില്ലയിൽ–36. പത്തനംതിട്ട കൂടാതെ കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലും നിയമന ശുപാർശ 100ൽ എത്തിയിട്ടില്ല.

ADVERTISEMENT

തടസ്സവാദം തസ്തികനിർണയം

2023–2024 അധ്യയനവർഷത്തെ തസ്തികനിർണയത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 2,325 അധിക തസ്തിക അനുവദിക്കാൻ മന്ത്രിസഭായോഗം അനുമതി നൽകിയെങ്കിലും ഒഴിവുകൾ പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്യാത്തത് ഈ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കു തിരിച്ചടിയാണ്. 513 സർക്കാർ സ്കൂളിലായി 957 തസ്തികയ്ക്കും 699 എയ്ഡഡ് സ്കൂളിലായി 1,368 തസ്തികയ്ക്കുമാണ്, 2023 ഒക്ടോബർ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ അനുമതി നൽകിയത്. എന്നാൽ, ഈ അധ്യയനവർഷത്തെ തസ്തികനിർണയംകൂടി പൂർത്തിയാക്കിയശേഷം നിയമനം നടത്തിയാൽ മതിയെന്നാണ് ഇപ്പോൾ നൽകിയിരിക്കുന്ന നിർദേശം. ഈ അധ്യയനവർഷത്തെ തസ്തികനിർണയം പൂർത്തിയാക്കാൻ ഒക്ടോബർ 31 വരെ സമയം നീട്ടിനൽകിയിരിക്കുകയാണ്. സർക്കാർ സ്കൂളുകളിൽ സൃഷ്ടിക്കേണ്ട 957 തസ്തികകളിൽ കൂടുതലും എൽപി, യുപി അധ്യാപകരുടേതാണ്.  

English Summary:

PSC Updates