ഗുരുവായൂർ ദേവസ്വത്തിലും അനുബന്ധ സ്ഥാപനങ്ങളിലുമുള്ള 439 തസ്തികകളിലേക്കു സുപ്രീംകോടതി വിധിയെ തുടർന്ന് സ്ഥിരനിയമനം വരുന്നു. ഇതോടെ, ഈ തസ്തികകളിൽ വർഷങ്ങളായി ജോലി ചെയ്യുന്ന താൽക്കാലിക ജീവനക്കാർക്കു ജോലി നഷ്ടപ്പെടും. ഇവർക്ക് സ്ഥിരനിയമനത്തിൽ പ്രത്യേക പരിഗണനയും പ്രായപരിധിയിൽ ഇളവും ലഭിക്കുമെങ്കിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗുരുവായൂർ ദേവസ്വത്തിലും അനുബന്ധ സ്ഥാപനങ്ങളിലുമുള്ള 439 തസ്തികകളിലേക്കു സുപ്രീംകോടതി വിധിയെ തുടർന്ന് സ്ഥിരനിയമനം വരുന്നു.

ഇതോടെ, ഈ തസ്തികകളിൽ വർഷങ്ങളായി ജോലി ചെയ്യുന്ന താൽക്കാലിക ജീവനക്കാർക്കു ജോലി നഷ്ടപ്പെടും. ഇവർക്ക് സ്ഥിരനിയമനത്തിൽ പ്രത്യേക പരിഗണനയും പ്രായപരിധിയിൽ ഇളവും ലഭിക്കുമെങ്കിലും എഴുത്തുപരീക്ഷയും കൂടിക്കാഴ്ചയും അടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നു സുപ്രീം കോടതി നിർദേശിച്ചു.

ADVERTISEMENT

എഴുത്തുപരീക്ഷ പാസാകുന്ന താൽക്കാലിക ജീവനക്കാർക്ക് ജോലി ചെയ്ത വർഷങ്ങൾ കണക്കാക്കി അഭിമുഖത്തിൽ വെയ്റ്റേജും പ്രായപരിധിയിലും ഇളവും നൽകാനാണു തീരുമാനം. ജോലി നഷ്ടപ്പെടുന്നവരിൽ 15 വർഷമായ താൽക്കാലിക ജീവനക്കാരുമുണ്ട്.

ദേവസ്വത്തിൽ നിലവിൽ 439 ഒഴിവുകളുണ്ടെന്ന് അഡ്മിനിസ്ട്രേറ്റർ കേരള ദേവസ്വം റിക്രൂട്മെന്റ് ബോർഡിന് (കെഡിആർബി) റിപ്പോർട്ട് നൽകി. ഒരു മാസത്തിനകം വിജ്ഞാപനം പ്രസിദ്ധീകരിച്ച് 5 മാസത്തിനകം നിയമനം നടത്താനാകുമെന്ന് കെഡിആർബി ചെയർമാൻ കെ.ബി.മോഹൻദാസ് ‘മനോരമ’യോടു പറഞ്ഞു.

ADVERTISEMENT

വിധി 4 വർഷത്തെ കേസിനൊടുവിൽ

ദേവസ്വത്തിൽ ആകെ 1,029 തസ്തികകളാണുള്ളത്. ഇതിൽ 590 തസ്തികകളിൽ സ്ഥിരം ജീവനക്കാരുണ്ട്. ബാക്കി 439 തസ്തികകളിൽ വർഷങ്ങളായി താൽക്കാലിക ജീവനക്കാരാണു ജോലി ചെയ്തിരുന്നത്. ഇത്തരത്തിൽ 10 വർഷം താൽക്കാലികമായി ജോലി ചെയ്തവരെ ദേവസ്വം സ്ഥിരപ്പെടുത്താറുണ്ടെങ്കിലും ഇതിനു നിയമതടസ്സം വന്നതോടെ ജീവനക്കാർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. 4 വർഷത്തിലേറെയായി കേസ് നടക്കുകയാണ്.

ADVERTISEMENT

കൂടുതൽ ഒഴിവുകൾ റൂം ബോയ്സിന്റേത്

ഗുരുവായൂർ ക്ഷേത്രം, ഓഫിസ്, കീഴേടം ക്ഷേത്രങ്ങൾ, ഗെസ്റ്റ് ഹൗസുകൾ, ആനക്കോട്ട, ഗോകുലം, മെഡിക്കൽ സെന്റർ, ഇംഗ്ലിഷ് മീഡിയം സ്കൂൾ എന്നിവിടങ്ങളിലായാണ് 439 തസ്തികകളിൽ ഒഴിവു വരുന്നത്.

∙തസ്തിക, ബ്രാക്കറ്റിൽ ഒഴിവുകളുടെ എണ്ണം: റൂം ബോയ്സ് (119), സാനിറ്ററി വർക്കർ (115), വാച്ച് മാൻ (31), പശുപാലകർ (30), എൽഡി ക്ലാർക്ക് (23), അസി. ലൈൻമാൻ (16), ഹെൽപർ (14), കീഴേടം ശാന്തിക്കാർ (12), വിളക്കു തുടയ്ക്കൽ (8), പ്ലമർ (6), ഗ്രേഡ് 2 വർക്കർ (4), ആയ (3). ഓരോ ഒഴിവുകൾ മാത്രമുള്ളതാണ് മറ്റു തസ്തികകൾ. 

English Summary:

Guruvayur Devaswom Recruitment