റിസർവ് ഡ്രൈവർ തസ്തികയിൽ പിഎസ്‌സി നിയമനം ഉപേക്ഷിച്ചു കെഎസ്ആർടിസി താൽക്കാലിക നിയമനം നടത്താനൊരുങ്ങുന്നതിനെതിരെ ആശങ്കയോടെ ഉദ്യോഗാർഥികൾ. താൽക്കാലിക നിയമനം നടത്തുന്നതിന് ഒക്ടോബർ 14ന് കോർപറേഷൻ പുറത്തിറക്കിയ അറിയിപ്പിൽ 2012 ഓഗസ്റ്റ് 23നു നിലവിൽ വന്ന പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കു മുൻഗണന

റിസർവ് ഡ്രൈവർ തസ്തികയിൽ പിഎസ്‌സി നിയമനം ഉപേക്ഷിച്ചു കെഎസ്ആർടിസി താൽക്കാലിക നിയമനം നടത്താനൊരുങ്ങുന്നതിനെതിരെ ആശങ്കയോടെ ഉദ്യോഗാർഥികൾ. താൽക്കാലിക നിയമനം നടത്തുന്നതിന് ഒക്ടോബർ 14ന് കോർപറേഷൻ പുറത്തിറക്കിയ അറിയിപ്പിൽ 2012 ഓഗസ്റ്റ് 23നു നിലവിൽ വന്ന പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കു മുൻഗണന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിസർവ് ഡ്രൈവർ തസ്തികയിൽ പിഎസ്‌സി നിയമനം ഉപേക്ഷിച്ചു കെഎസ്ആർടിസി താൽക്കാലിക നിയമനം നടത്താനൊരുങ്ങുന്നതിനെതിരെ ആശങ്കയോടെ ഉദ്യോഗാർഥികൾ. താൽക്കാലിക നിയമനം നടത്തുന്നതിന് ഒക്ടോബർ 14ന് കോർപറേഷൻ പുറത്തിറക്കിയ അറിയിപ്പിൽ 2012 ഓഗസ്റ്റ് 23നു നിലവിൽ വന്ന പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കു മുൻഗണന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിസർവ് ഡ്രൈവർ തസ്തികയിൽ പിഎസ്‌സി നിയമനം ഉപേക്ഷിച്ചു കെഎസ്ആർടിസി താൽക്കാലിക നിയമനം നടത്താനൊരുങ്ങുന്നതിനെതിരെ ആശങ്കയോടെ ഉദ്യോഗാർഥികൾ. താൽക്കാലിക നിയമനം നടത്തുന്നതിന് ഒക്ടോബർ 14ന് കോർപറേഷൻ പുറത്തിറക്കിയ അറിയിപ്പിൽ 2012 ഓഗസ്റ്റ് 23നു നിലവിൽ വന്ന പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കു മുൻഗണന നൽകുമെന്നു വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇതിനു ശേഷമുള്ള ലിസ്റ്റ് സംബന്ധിച്ച് ഒരു അറിയിപ്പും വിജ്ഞാപനത്തിലില്ല. പിഎസ്‌സി ലിസ്റ്റിലുള്ളവർക്കു മുൻഗണന നൽകണമെന്നു 2022 ഓഗസ്റ്റ് 22ലെ ഹൈക്കോടതി ഉത്തരവ് വ്യക്തമാക്കിയിരുന്നു.

റിസർവ് ഡ്രൈവർ തസ്തികയിൽ 2016 ഡിസംബർ 27നാണ് പിഎസ്‌സി പുതിയ ഷോർട് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. 8 വർഷമാകാറായിട്ടും തുടർനടപടികൾ പൂർത്തിയാക്കാൻ പിഎസ്‌സിക്കോ കെഎസ്ആർടിസിക്കോ കഴിഞ്ഞില്ല. ഒഴിവില്ലാത്തതും സാമ്പത്തിക പ്രതിസന്ധിയും കാരണം സ്ഥിരനിയമനം നടത്താൻ കഴിയില്ലെന്നു കെഎസ്ആർടിസി അറിയിച്ചതുകൊണ്ടാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണ നടപടികളിൽ നിന്നു പിഎസ്‌സി പിൻമാറിയതെന്നറിയുന്നു. എന്നാൽ, ഇപ്പോൾ വീണ്ടും ഒഴിവുകൾ നിലവിൽ വന്ന സാഹചര്യത്തിൽ താൽക്കാലിക നിയമനം നടത്താതെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് അതിൽ നിന്നു നിയമനം നടത്തണമെന്നാണ് ഷോർട് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ ആവശ്യം.

ADVERTISEMENT

വിജ്ഞാപനത്തിന് 10 വയസ്സ്; നിയമനം ഇനി എപ്പോൾ?

2014 ഡിസംബർ 26നാണു റിസർവ് ഡ്രൈവർ വിജ്ഞാപനം പിഎസ്‌സി പ്രസിദ്ധീകരിച്ചത്. അൻപതിനായിരത്തിലധികം പേർ അപേക്ഷയും നൽകി. 2015 മേയ് 23 നായിരുന്നു പരീക്ഷ. ഇതോടൊപ്പം നടത്തിയ ഡ്രൈവർ ഗ്രേഡ്–2 എച്ച്ഡിവി, കേരള സിറാമിക്സിൽ ഡ്രൈവർ, എക്സൈസ് ഡ്രൈവർ പരീക്ഷകളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു നിയമനം നടത്തിയിട്ടും റിസർവ് ഡ്രൈവർ തസ്തികയിലേക്കുള്ള നിയമനം ഇപ്പോഴും അനിശ്ചിതാവസ്ഥയിലാണ്. 2016 ഡിസബർ 27ന് ഷോർട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കിയെങ്കിലും തുടർനടപടികൾ ഇതുവരെ പൂർത്തിയായില്ല. ഷോർട് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ ഡ്രൈവിങ് ടെസ്റ്റ് നടത്താൻ പിഎസ്‌സിയുടെ കൊല്ലം മേഖലാ ഓഫിസ് നടപടി ആരംഭിച്ചെങ്കിലും കേന്ദ്ര ഓഫിസ് ഇടപെട്ടു നിർത്തിവയ്ക്കുകയായിരുന്നു. ഉദ്യോഗാർഥികൾ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അനുകൂല ഉത്തരവു ലഭിച്ചില്ല. മെയിൻ ലിസ്റ്റിൽ 2028, സപ്ലിമെന്ററി ലിസ്റ്റിൽ 5177 എന്നിങ്ങനെ 7205 പേരാണ് റിസർവ് ഡ്രൈവർ ഷോർട് ലിസ്റ്റിലുള്ളത്. 39.33 ആയിരുന്നു കട്ട് ഓഫ് മാർക്ക്. പ്രായപരിധി അവസാനിച്ചതിനാൽ മറ്റു പിഎസ‌്സി പരീക്ഷകൾ എഴുതാൻ അവസരമില്ലാത്തവരാണ് ഈ ലിസ്റ്റിൽ ഉൾപ്പെട്ടവരിലധികവും. താൽക്കാലിക നിയമന നീക്കം ഉപേക്ഷിച്ച് റാങ്ക് ലിസ്റ്റിൽനിന്നു നിയമനം നടത്തണമെന്നതാണ് ഉദ്യോഗാർഥികളുടെ ആവശ്യം.

ADVERTISEMENT

മെക്കാനിക് തസ്തികയിലും സ്ഥിരനിയമനമില്ല

താൽക്കാലിക നിയമനത്തിനായി കെഎസ്ആർടിസി വിജ്ഞാപനം പ്രസിദ്ധീകരിച്ച മെക്കാനിക് തസ്തികയിലും പിഎസ്‌സി നിയമനം പാതിവഴിയിൽ ഉപേക്ഷിച്ചതായി പരാതി. 2014 ഡിസംബർ 31നാണ് ഈ തസ്തികയിലേക്കു പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. 2015 ഡിസംബർ 29ന് പരീക്ഷ നടത്തി, 2018 മേയ് 5ന് ഷോർട് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തു. ജൂൺ ഒന്നു മുതൽ പിഎസ്‌സിയുടെ കൊല്ലം, എറണാകുളം, കോഴിക്കോട് മേഖലാ ഓഫിസുകൾ കേന്ദ്രീകരിച്ചു സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കി. ജൂലൈയിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഈ തസ്തികയിൽ ആളെ ആവശ്യമില്ലെന്നു കെഎസ്ആർടിസി നിർദേശിച്ചതിനെത്തുടർന്നു റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിൽനിന്നു പിഎസ്‌സി പിന്മാറുകയായിരുന്നു.

ADVERTISEMENT

മെക്കാനിക് ഗ്രേഡ്–2 തസ്തികയിൽ 500ൽ അധികം ഒഴിവുകൾ നിലവിലുണ്ടെന്ന് ഉദ്യോഗാർഥികൾക്കു വിവരാവകാശ നിയമ പ്രകാരം കെഎസ്ആർടിസി മറുപടി നൽകിയിരുന്നതാണ്. 150 ഒഴിവുകൾ അന്ന് പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. 2016–24 കാലയളവിൽ 250 ഓളം പേരാണ് മെക്കാനിക്ക് തസ്തികയിൽ നിന്നു വിരമിച്ചത്. ദീർഘകാല അവധിയിൽ പോയ 145 പേരെ പിരിച്ചുവിട്ടിട്ടുമുണ്ട്. ഈ തസ്തികയുടെ ആയിരത്തോളം ഒഴിവുകൾ നിലവിലുള്ള സാഹചര്യത്തിൽ താൽക്കാലിക നിയമനം നടത്താതെ പിഎസ്‌സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് നിയമനം നടത്തണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം.

English Summary:

KSRTC Driver Recruitment Updates

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT