കെ–ടെറ്റ് ജനുവരി 18 നും 19 നും; ഒാൺലൈൻ അപേക്ഷ നവംബർ 20 വരെ
സംസ്ഥാനത്തെ എൽപി, യുപി, ഹൈസ്കൂൾ അധ്യാപക നിയമന യോഗ്യതാ പരീക്ഷയായ കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ–ടെറ്റ്) 2025 ജനുവരി 18, 19 തീയതികളിൽ നടത്തും. നവംബർ 20 വരെ ഓൺലൈനായി അപേക്ഷിക്കാം. ബിഎഡ്/ ഡിഎഡ്/ഡിഎൽഎഡ് അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. അപേക്ഷാഫീസ്: ഓരോ കാറ്റഗറി പരീക്ഷയ്ക്കും 500 രൂപ.

സംസ്ഥാനത്തെ എൽപി, യുപി, ഹൈസ്കൂൾ അധ്യാപക നിയമന യോഗ്യതാ പരീക്ഷയായ കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ–ടെറ്റ്) 2025 ജനുവരി 18, 19 തീയതികളിൽ നടത്തും. നവംബർ 20 വരെ ഓൺലൈനായി അപേക്ഷിക്കാം. ബിഎഡ്/ ഡിഎഡ്/ഡിഎൽഎഡ് അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.
അപേക്ഷാഫീസ്: ഓരോ കാറ്റഗറി പരീക്ഷയ്ക്കും 500 രൂപ. പട്ടികജാതി/പട്ടികവർഗ വിഭാഗത്തിനും ഭിന്നശേഷിക്കാർക്കും: 250 രൂപ. നെറ്റ് ബാങ്കിങ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വഴി ഫീസ് അടയ്ക്കാം. അപേക്ഷയുടെ പ്രിന്റൗട്ട്, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ പരീക്ഷാ ഭവനിലേക്ക് അയയ്ക്കേണ്ട.
പ്രധാന തീയതികൾ:
∙ഒാൺലൈൻ റജിസ്ട്രേഷൻ ആരംഭിക്കുന്നത്– 11.11.2024
∙അപേക്ഷിക്കുന്നതിനും ഫീസ് അടയ്ക്കുന്നതിനുമുള്ള അവസാന തീയതി– 20.11.2024
∙ഫൈനൽ പ്രിന്റ് എടുക്കുന്നതിനുള്ള അവസാന തീയതി–20.11.2024
∙ഹാൾടിക്കറ്റ് ഡൗൺലോഡ്ചെയ്യേണ്ട തീയതി– 08.01.2025
∙പരീക്ഷ–18.01.2025, 19.01.2025
പരീക്ഷ 4 കാറ്റഗറികളിൽ
കാറ്റഗറി 1: ലോവർ പ്രൈമറി ക്ലാസുകൾ
കാറ്റഗറി 2: അപ്പർ പ്രൈമറി ക്ലാസുകൾ
കാറ്റഗറി 3: ഹൈസ്കൂൾ ക്ലാസുകൾ
കാറ്റഗറി 4: ഭാഷാ അധ്യാപകർ–അറബി, ഹിന്ദി, സംസ്കൃതം, ഉറുദു (യുപി തലം വരെ).
: സ്പെഷലിസ്റ്റ് അധ്യാപകർ (ആർട് & ക്രാഫ്റ്റ്, കായിക അധ്യാപകർ)
ഹെൽപ് ഡെസ്ക്
കെ–ടെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് പ്രത്യേക ഹെൽപ് ഡെസ്ക് തയാറാക്കിയിട്ടുണ്ട്.
∙പൊതുവിവരങ്ങൾക്ക്: 0471–2546800, 2546823. ഇ–മെയിൽ: pareekshabhavancgl@gmail.com
∙സാങ്കേതിക വിവരങ്ങൾക്ക്: 0471–2546832, 2546833. ഇ–മെയിൽ: ktet.helpdesk@gmail.com
കെ–ടെറ്റ് നേടാത്തവർക്ക് മേയിൽ പ്രത്യേക പരീക്ഷ
സർക്കാർ/എയ്ഡഡ് സ്കൂൾ അധ്യാപകർ കെ–ടെറ്റ് യോഗ്യത നേടാനുള്ള സമയപരിധി നീട്ടി.
കെ–ടെറ്റ് ഇല്ലാതെ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ തുടരുന്ന അധ്യാപകർക്ക് അവസാന അവസരമായി 2025 മേയിൽ പ്രത്യേക പരീക്ഷ കൂടി നടത്തും. 2023 ഓഗസ്റ്റിൽ ഇവർക്കായി പരീക്ഷ നടത്തിയിരുന്നെങ്കിലും യോഗ്യത നേടാത്ത അധ്യാപകർ ഇനിയും സർവീസിലുള്ള സാഹചര്യത്തിലാണ് ഇവർക്കായി പ്രത്യേക പരീക്ഷ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.