ഇത്തവണത്തെ എൽഡി ക്ലാർക്ക് പരീക്ഷയ്ക്ക് അപേക്ഷിച്ചവരിൽ 51% മാത്രമേ പരീക്ഷ എഴുതിയുള്ളൂ. കൺഫർമേഷൻ നൽകിയവരിൽ 69% പേരാണു പരീക്ഷ എഴുതാനെത്തിയത്. ജൂലൈ 27 മുതൽ ഒക്ടോബർ 19 വരെ 7 ഘട്ടമായി നടത്തിയ എൽഡി ക്ലാർക്ക് പരീക്ഷയ്ക്ക് 12,95,446 പേരാണ് അപേക്ഷ നൽകിയിരുന്നത്. 9,62,447 പേർ കൺഫർമേഷൻ നൽകി. ഇവരിൽ 6,61,466 പേർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇത്തവണത്തെ എൽഡി ക്ലാർക്ക് പരീക്ഷയ്ക്ക് അപേക്ഷിച്ചവരിൽ 51% മാത്രമേ പരീക്ഷ എഴുതിയുള്ളൂ. കൺഫർമേഷൻ നൽകിയവരിൽ 69% പേരാണു പരീക്ഷ എഴുതാനെത്തിയത്.

ജൂലൈ 27 മുതൽ ഒക്ടോബർ 19 വരെ 7 ഘട്ടമായി നടത്തിയ എൽഡി ക്ലാർക്ക് പരീക്ഷയ്ക്ക് 12,95,446 പേരാണ് അപേക്ഷ നൽകിയിരുന്നത്. 9,62,447 പേർ കൺഫർമേഷൻ നൽകി. ഇവരിൽ 6,61,466 പേർ മാത്രമാണു പരീക്ഷ എഴുതിയത്. ഏറ്റവും കൂടുതൽ അപേക്ഷ നൽകിയത് തിരുവനന്തപുരം ജില്ലയിലായിരുന്നു–1,74,344. ഇവരിൽ 1,39,187 പേർ കൺഫർമേഷൻ നൽകി. കുറവ് അപേക്ഷകർ വയനാട് ജില്ലയിലാണ്–40,267 പേർ. ഇവരിൽ 29,225 പേർ മാത്രമേ കൺഫർമേഷൻ നൽകിയുള്ളൂ.

ADVERTISEMENT

കൂടുതൽ ചോദ്യം ഒഴിവാക്കിയത് രണ്ടാം ഘട്ടത്തിൽ

എൽഡി ക്ലാർക്ക് പരീക്ഷയുടെ എല്ലാ ജില്ലയിലെയും അന്തിമ ഉത്തരസൂചിക പിഎസ്‌സി പ്രസിദ്ധീകരിച്ചപ്പോൾ, 14 ജില്ലയിലുമായി 41 ചോദ്യങ്ങളാണ് ഒഴിവാക്കിയിരിക്കുന്നത്. 10 ചോദ്യങ്ങൾക്കു പ്രാഥമിക ഉത്തരസൂചികയിൽ നൽകിയ ഉത്തരം തിരുത്തിയിട്ടുമുണ്ട്.

ADVERTISEMENT

ഏറ്റവും കൂടുതൽ ചോദ്യം ഒഴിവാക്കിയത് കൊല്ലം, കണ്ണൂർ ജില്ലകളിലായി ഓഗസ്റ്റ് 17നു നടത്തിയ രണ്ടാം ഘട്ട പരീക്ഷയിലാണ്–9 ചോദ്യം. കുറവ് ആലപ്പുഴ, പാലക്കാട് ജില്ലകളിലായി സെപ്റ്റംബർ 7നു നടത്തിയ പരീക്ഷയിൽ–3 ചോദ്യം. ഏറ്റവും കൂടുതൽ ഉത്തരം തിരുത്തിയത് ആലപ്പുഴ, പാലക്കാട് ജില്ലകളിൽ നടത്തിയ പരീക്ഷയിലാണ്–3. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ നടത്തിയ പരീക്ഷകളിൽ ഒരു ചോദ്യം മാത്രമേ തിരുത്തിയിട്ടുള്ളൂ.

സാധ്യതാ ലിസ്റ്റ് മാർച്ചിൽ; റാങ്ക് ലിസ്റ്റ് ഓഗസ്റ്റിൽ

ADVERTISEMENT

എൽഡി ക്ലാർക്ക് പരീക്ഷയുടെ മൂല്യനിർണയം പിഎസ്‌സി ആരംഭിച്ചിട്ടുണ്ട്. ഓരോ ഉത്തരക്കടലാസും രണ്ടു തവണ ഒഎംആർ മൂല്യനിർണയം നടത്തും. ഒഎംആർ മൂല്യനിർണയം നടത്താൻ കഴിയാത്തവ മാനുവൽ രീതിയിൽ പരിശോധിക്കും.

അടുത്ത വർഷം മാർച്ചിനു മുൻപ് എല്ലാ ജില്ലയിലെയും എൽഡിസി സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണ് പിഎസ്‌സി ആലോചിക്കുന്നത്. ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ സർട്ടിഫിക്കറ്റ് പരിശോധനകൂടി പൂർത്തിയാക്കി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. നിലവിലുള്ള എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റുകൾ 2025 ജൂലൈ 31നാണ് അവസാനിക്കുക. ഇതിനു തൊട്ടടുത്ത ദിവസം പുതിയ റാങ്ക് ലിസ്റ്റുകൾ നിലവിൽ വരും.

ഹാജർ നിലയും സൂചികയും പരീക്ഷാ ദിവസംതന്നെ

ഇത്തവണത്തെ എൽഡി ക്ലാർക്ക് പരീക്ഷ എഴുതിയവരുടെ എണ്ണവും പ്രാഥമിക ഉത്തരസൂചികയും പരീക്ഷാ ദിവസംതന്നെ പിഎസ്‌സി പ്രസിദ്ധീകരിച്ചത് ഉദ്യോഗാർഥികൾക്ക് ഏറെ സഹായകമായി.

എല്ലാ ഘട്ടത്തിലും 1.30 മുതൽ 3.30 വരെയായിരുന്നു പരീക്ഷ. പരീക്ഷ എഴുതിയവരുടെ എണ്ണം വൈകിട്ട് 5 മണിയോടെതന്നെ ലഭ്യമാക്കി. 6 മണിക്കു മുൻപ് പ്രാഥമിക ഉത്തരസൂചികയും ചോദ്യ പേപ്പറും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.

കോട്ടയം, കോഴിക്കോട് ജില്ലകളിൽ സെപ്റ്റംബർ 28നു നടത്തിയ പരീക്ഷ വരെ ഓരോ ജില്ലയിലും പരീക്ഷ എഴുതിയവരുടെ എണ്ണം കൃത്യമായി ലഭ്യമാക്കിയിരുന്നു. എന്നാൽ, ഒക്ടോബർ 5ന് എറണാകുളം, വയനാട് ജില്ലകളിലും ഒക്ടോബർ 19ന് ഇടുക്കി, മലപ്പുറം ജില്ലകളിലും നടത്തിയ പരീക്ഷകളിൽ രണ്ടു ജില്ലകളിലും പൊതുവായി എഴുതിയവരുടെ എണ്ണമാണു ലഭ്യമാക്കിയത്. 

English Summary:

PSC Exam Updates

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT