പിഎസ്‌സിയുടെ ഏറ്റവും പുതിയ വിവരങ്ങൾക്കായുള്ള കാത്തിരിപ്പിലാണോ? ഇതാ, അപേക്ഷ മുതൽ നിയമനം വരെ എല്ലാ വിവരവും നിങ്ങളുടെ തൊട്ടരികിൽ! ഇൻഷുറൻസ് മെഡിക്കൽ ഓഫിസർ റാങ്ക് ലിസ്റ്റിൽ 290 പേർ ഇൻഷുറൻസ് മെഡിക്കൽ സർവീസിൽ അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫിസർ റാങ്ക് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു. മെയിൻ ലിസ്റ്റിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിഎസ്‌സിയുടെ ഏറ്റവും പുതിയ വിവരങ്ങൾക്കായുള്ള കാത്തിരിപ്പിലാണോ? ഇതാ, അപേക്ഷ മുതൽ നിയമനം വരെ എല്ലാ വിവരവും നിങ്ങളുടെ തൊട്ടരികിൽ!

ഇൻഷുറൻസ് മെഡിക്കൽ ഓഫിസർ റാങ്ക് ലിസ്റ്റിൽ 290 പേർ

ഇൻഷുറൻസ് മെഡിക്കൽ സർവീസിൽ അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫിസർ റാങ്ക് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു. മെയിൻ ലിസ്റ്റിൽ 152, സപ്ലിമെന്ററി ലിസ്റ്റിൽ 134, ഭിന്നശേഷി ലിസ്റ്റിൽ 4 എന്നിങ്ങനെ 290 പേരാണ് റാങ്ക് ലിസ്റ്റിലുള്ളത്. ഉത്തരക്കടലാസ് പുനഃപരിശോധന, ഫോട്ടോകോപ്പി, റാങ്ക് ലിസ്റ്റിൽ നിന്നൊഴിവാകൽ എന്നിവയ്ക്കു ഫെബ്രുവരി 19 വരെ അപേക്ഷ നൽകാം.

മാർച്ചിലെ ഇന്റർവ്യൂ പ്രോഗ്രാമായി

മാർച്ചിലെ ഇന്റർവ്യൂ പ്രോഗ്രാം പിഎസ്‌സി പ്രസിദ്ധീകരിച്ചു. വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്കൂൾ ടീച്ചർ (മലയാളം മീഡിയം), ഹൈസ്കൂൾ ടീച്ചർ മാത്തമാറ്റിക്സ് (തമിഴ് മീഡിയം), ഹൈസ്കൂൾ ടീച്ചർ സോഷ്യൽ സയൻസ് (തമിഴ് മീഡിയം), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ലാബ് അസിസ്റ്റന്റ് (ഡയാലിസിസ്) തുടങ്ങിയ തസ്തികകളിലേക്കുള്ള ഇന്റർവ്യൂവാണ് മാർച്ചിൽ നടത്തുക.

അസി.എൻജിനീയർ റാങ്ക് ലിസ്റ്റിൽ 94 പേർ

ADVERTISEMENT

ഹാർബർ എൻജിനീയറിങ് വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ/ഹെഡ് ഡ്രാഫ്റ്റ്സ്മാൻ (സിവിൽ) റാങ്ക് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു. മെയിൻ ലിസ്റ്റിൽ 36, സപ്ലിമെന്ററി ലിസ്റ്റിൽ 46, ഭിന്നശേഷി ലിസ്റ്റിൽ 12 എന്നിങ്ങനെ 94 പേരെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉത്തരക്കടലാസ് പുനഃപരിശോധന, ഫോട്ടോ കോപ്പി, ലിസ്റ്റിൽ നിന്നൊഴിവാകൽ എന്നിവയ്ക്കു ഫെബ്രുവരി 20 വരെ അപേക്ഷ നൽകാം.

KSEB അസിസ്റ്റന്റ് എൻജിനീയർ: 227 പേർക്കു നിയമനം

KSEB അസിസ്റ്റൻ്റ് എൻജിനീയർ ( ഇലക്ട്രിക്കൽ) റാങ്ക് ലിസ്റ്റിൽ നിന്ന് പി എസ് സി നിയമന ശുപാർശ ആരംഭിച്ചു. ഒന്നാം ഘട്ടത്തിൽ 227 പേർക്കാണ് നിയമനം നൽകുന്നത്. നിയമനനില : ഓപ്പൺ മെറിറ്റ് - 168, ഈഴവ- 166, എസ് സി -303, എസ് ടി - സപ്ലിമെന്ററി 17, മുസ്ലിം - 175, എൽസി/ എഐ -സപ്ലിമെന്ററി 2, ഒബിസി - 164, വിശ്വകർമ- 159, എസ് ഐ യുസി നാടാർ -245, ഹിന്ദു നാടാർ -സപ്ലിമെന്ററി 1, എസ് സി സി സി - സപ്ലിമെന്ററി 2, ധീവര - സപ്ലിമെന്ററി 2

LPST എറണാകുളം: 21 നിയമനംകൂടി

എറണാകുളം ജില്ലയിലെ എൽപി സ്കൂൾ ടീച്ചർ റാങ്ക് ലിസ്റ്റിൽനിന്ന് 21 പേർക്കുകൂടി ഉടൻ നിയമനം ലഭിക്കും. ജനുവരി 17 വരെ റിപ്പോർട്ട് ചെയ്ത 21 പുതിയ ഒഴിവിലേക്കായിരിക്കും നിയമനം. ഇതോടെ ആകെ നിയമന ശുപാർശ 251ൽ എത്തും.

നിയമനനില: ഓപ്പൺ മെറിറ്റ്–203, ഈഴവ–224, എസ്‌സി–സപ്ലിമെന്ററി 11, എസ്ടി–സപ്ലിമെന്ററി 5, മുസ്‌ലിം–245, ഒബിസി–238, വിശ്വകർമ–214, എസ്ഐയുസി നാടാർ–269, ഹിന്ദു നാടാർ–സപ്ലിമെന്ററി 1, എസ്‌സിസിസി–181, ധീവര–289.

മുൻ ലിസ്റ്റിൽ നിന്ന് 199 നിയമന ശുപാർശ

അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫിസർ മുൻ ലിസ്റ്റിൽനിന്ന് നിയമന ശുപാർശ ലഭിച്ചത് 199 പേർക്ക്. 2022 ജനുവരി 3നു നിലവിൽ വന്ന റാങ്ക് ലിസ്റ്റിൽനിന്ന് കഴിഞ്ഞ ജനുവരി 15നാണ് അവസാനമായി നിയമന ശുപാർശ നടന്നത്.

നിയമനനില: ഓപ്പൺ മെറിറ്റ്–143, ഈഴവ–149, എസ്‌സി–375, എസ്ടി–സപ്ലിമെന്ററി 16, മുസ്‌ലിം–146, എൽസി/എഐ–137, ഒബിസി–143, വിശ്വകർമ–519, എസ്ഐയുസി നാടാർ–257, ഹിന്ദു നാടാർ–576, എസ്‌സിസിസി–സപ്ലിമെന്ററി 1, ധീവര–201.

English Summary:

PSC Updates