എൽഡിസി: 12 ജില്ലകളിലായി 214 പേർക്കൂകൂടി ഉടൻ നിയമനം

Mail This Article
തീർത്തും മന്ദഗതിയിലായിരുന്ന എൽഡി ക്ലാർക്ക് നിയമന ശുപാർശയ്ക്ക് അനക്കംവച്ചു തുടങ്ങി. 12 ജില്ലകളിലായി 214 പേർക്കുകൂടി ഉടൻ നിയമനം ലഭിക്കും. എൽഡിസി റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാൻ 6 മാസം മാത്രം ശേഷിക്കെ ഇതുവരെ 39% നിയമന ശുപാർശ മാത്രമേ നടന്നിട്ടുള്ളൂ എന്ന് കഴിഞ്ഞ ലക്കം തൊഴിൽവീഥി റിപ്പോർട്ട് ചെയ്തിരുന്നു.
തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നിലവിലുള്ള റാങ്ക് ലിസ്റ്റുകളിൽനിന്നാണ് ഉടൻ നിയമനം നടക്കുക. 190 പുതിയ ഒഴിവിലും 24 എൻജെഡി ഒഴിവിലുമാണിത്.
ഏറ്റവും കൂടുതൽ നിയമനം തൃശൂർ ജില്ലയിലാണ്–76. കുറവ് ഇടുക്കി ജില്ലയിൽ–4. മറ്റു ജില്ലകളിലെ പുതിയ നിയമന ശുപാർശ: തിരുവനന്തപുരം–11, പത്തനംതിട്ട–9, ആലപ്പുഴ –9, കോട്ടയം–15, എറണാകുളം–14, പാലക്കാട്–25, മലപ്പുറം–29, വയനാട്– 5, കണ്ണൂർ–11, കാസർകോട്–6.
ജില്ലകളിലെ നിയമനനില
∙തിരുവനന്തപുരം: ഓപ്പൺ മെറിറ്റ്–655, ഈഴവ–701, എസ്‌സി–സപ്ലിമെന്ററി 46, എസ്ടി–സപ്ലിമെന്ററി 23 , മുസ്‌ലിം–944, എൽസി/എഐ–897, ഒബിസി–656, വിശ്വകർമ–739, എസ്ഐയുസി നാടാർ–691, ഹിന്ദു നാടാർ–669, എസ്‌സിസിസി–സപ്ലിമെന്ററി 5, ധീവര–1371. ഭിന്നശേഷി: എൽവി–സപ്ലിമെന്ററി 12, എച്ച്ഐ–സപ്ലിമെന്ററി 10. ആകെ–1030.
∙ആലപ്പുഴ: ഒാപ്പൺ മെറിറ്റ്–379, ഈഴവ–378, എസ്‌സി–സപ്ലിമെന്ററി 21, എസ്ടി–സപ്ലിമെന്ററി 10, മുസ്‌ലിം–സപ്ലിമെന്ററി 3, എൽസി/എഐ–സപ്ലിമെന്ററി 3, ഒബിസി–465, വിശ്വകർമ–529, എസ്ഐയുസി നാടാർ–സപ്ലിമെന്ററി 4, എസ്‌സിസിസി–സപ്ലിമെന്ററി 4, ധീവര–486, ഹിന്ദു നാടാർ–സപ്ലിമെന്ററി 2. ഭിന്നശേഷി: എൽവി–സപ്ലിമെന്ററി 6, എച്ച്ഐ–സപ്ലിമെന്ററി 5. ആകെ–595.
∙പത്തനംതിട്ട: ഓപ്പൺ മെറിറ്റ്–314, ഈഴവ–322, എസ്‌സി–സപ്ലിമെന്ററി 16, എസ്ടി–സപ്ലിമെന്ററി 10, മുസ്‌ലിം–535, എൽസി/എഐ–സപ്ലിമെന്ററി 6, ഒബിസി–448, വിശ്വകർമ–311, എസ്ഐയുസി നാടാർ–492, എസ്‌സിസിസി–സപ്ലിമെന്ററി 2, ധീവര–സപ്ലിമെന്ററി 3. ആകെ–525
∙കോട്ടയം: ഓപ്പൺ മെറിറ്റ്–410, ഈഴവ–417, എസ്‌സി–സപ്ലിമെന്ററി 24, എസ്ടി–സപ്ലിമെന്ററി 12, മുസ്‌ലിം–598, എൽസി/എഐ–സപ്ലിമെന്ററി 9, ഒബിസി–442, വിശ്വകർമ–428, എസ്ഐയുസി നാടാർ–692, എസ്‌സിസിസി–സപ്ലിമെന്ററി 3, ധീവര–433, ഹിന്ദു നാടാർ–501. ഭിന്നശേഷി: എൽവി–6, എച്ച്ഐ–8, എൽഡി/സിപി–6. ആകെ–638.
∙ഇടുക്കി: ഒാപ്പൺ മെറിറ്റ്–348, എസ്‌സി–സപ്ലിമെന്ററി 20, എസ്ടി–സപ്ലിമെന്ററി 13, മുസ്‌ലിം–447, എൽസി/എഐ–478, ഒബിസി–337, വിശ്വകർമ–476, എസ്ഐയുസി നാടാർ–345, ഹിന്ദു നാടാർ–558, എസ്‌സിസിസി–533, ധീവര–സപ്ലിമെന്ററി 3. ഭിന്നശേഷി: എൽവി–സപ്ലിമെന്ററി 6. ആകെ–484
∙എറണാകുളം: ഒാപ്പൺ മെറിറ്റ്– 647, ഈഴവ–654, എസ്‌സി–സപ്ലിമെന്ററി 26, എസ്ടി–സപ്ലിമെന്ററി 25, മുസ്‌ലിം–952, എൽസി/എഐ–807, ഒബിസി–662, വിശ്വകർമ–688, എസ്ഐയുസി നാടാർ–706, എസ്‌സിസിസി–സപ്ലിമെന്ററി 3, ധീവര–642, ഹിന്ദു നാടാർ–സപ്ലിമെന്ററി 5. ഭിന്നശേഷി: എൽവി–9, എച്ച്ഐ–10, എൽഡി/സിപി–7. ആകെ–949.
∙തൃശൂർ: ഓപ്പൺ മെറിറ്റ്–569, ഈഴവ–592, എസ്‌സി–സപ്ലിമെന്ററി 29, എസ്ടി–സപ്ലിമെന്ററി 14, മുസ്‌ലിം–സപ്ലിമെന്ററി 9, എൽസി/എഐ–സപ്ലിമെന്ററി 18, ഒബിസി–591, വിശ്വകർമ–619, എസ്ഐയുസി നാടാർ–സപ്ലിമെന്ററി 5, എസ്‌സിസിസി–സപ്ലിമെന്ററി 6, ധീവര–590, ഹിന്ദു നാടാർ–905. ഭിന്നശേഷി: എൽവി–11, എച്ച്ഐ–11, എൽഡി/സിപി–8. ആകെ–849.
∙പാലക്കാട്: ഓപ്പൺ മെറിറ്റ്–492, ഈഴവ–493, എസ്‌സി–സപ്ലിമെന്ററി 18, എസ്ടി–സപ്ലിമെന്ററി 14, മുസ്‌ലിം–717, എൽസി/എഐ-സപ്ലിമെന്ററി 5, ഒബിസി–483, വിശ്വകർമ–477, എസ്ഐയുസി നാടാർ–സപ്ലിമെന്ററി 1, ഹിന്ദു നാടാർ–സപ്ലിമെന്ററി 1, എസ്‌സിസിസി–സപ്ലിമെന്ററി 6, ധീവര–സപ്ലിമെന്ററി 3. ഭിന്നശേഷി: എൽവി–സപ്ലിമെന്ററി 5. ആകെ–762.
∙മലപ്പുറം: ഓപ്പൺ മെറിറ്റ്–600, ഈഴവ–605, എസ്‌സി–സപ്ലിമെന്ററി 24, എസ്ടി–സപ്ലിമെന്ററി 20, എൽസി/എഐ–സപ്ലിമെന്ററി 16, വിശ്വകർമ–622, എസ്ഐയുസി നാടാർ–സപ്ലിമെന്ററി 2, എസ്‌സിസിസി–സപ്ലിമെന്ററി 8, ധീവര–862, ഹിന്ദു നാടാർ–സപ്ലിമെന്ററി 8. ഭിന്നശേഷി: എൽവി–13, എച്ച്ഐ–8, എൽഡി/സിപി–10. ആകെ–869.
∙വയനാട്: ഓപ്പൺ മെറിറ്റ്–209, ഈഴവ–216, എസ്‌സി–സപ്ലിമെന്ററി 17, എസ്ടി–സപ്ലിമെന്ററി 7, മുസ്‌ലിം–356, എൽസി/എഐ–സപ്ലിമെന്ററി 6, ഒബിസി–206, വിശ്വകർമ–223, എസ്ഐയുസി നാടാർ–338, എസ്‌സിസിസി–221, ധീവര–സപ്ലിമെന്ററി 2, ഹിന്ദു നാടാർ–സപ്ലിമെന്ററി 1. ഭിന്നശേഷി: എൽവി–4, എച്ച്ഐ–4. ആകെ–327
∙കണ്ണൂർ: ഓപ്പൺ മെറിറ്റ്–534, ഈഴവ–549, എസ്‌സി–സപ്ലിമെന്ററി 27, എസ്ടി–സപ്ലിമെന്ററി 19, മുസ്‌ലിം–631, എൽസി/എഐ–സപ്ലിമെന്ററി 12, ഒബിസി–534, വിശ്വകർമ–739, എസ്ഐയുസി നാടാർ–680, എസ്‌സിസിസി–സപ്ലിമെന്ററി 5, ധീവര–637, ഹിന്ദു നാടാർ–952. ഭിന്നശേഷി: എൽവി–7, എച്ച്ഐ–7, എൽഡി/സിപി–8. ആകെ–817.
∙കാസർകോട്: ഓപ്പൺ മെറിറ്റ്–194, ഈഴവ–192, എസ്‌സി–സപ്ലിമെന്ററി 9, എസ്ടി–സപ്ലിമെന്ററി 5, മുസ്‌ലിം–364, എൽസി/എഐ–സപ്ലിമെന്ററി 6, ഒബിസി–209, വിശ്വകർമ–429, എസ്ഐയുസി നാടാർ–സപ്ലിമെന്ററി 1, എസ്‌സിസിസി–സപ്ലിമെന്ററി 2, ധീവര–195, ഹിന്ദു നാടാർ–സപ്ലിമെന്ററി 1. ഭിന്നശേഷി: എൽവി–സപ്ലിമെന്ററി 3, എച്ച്ഐ–സപ്ലിമെന്ററി 3, എൽഡി/സിപി–സപ്ലിമെന്ററി 2. ആകെ–315.