സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്: പരീക്ഷയെഴുതാൻ 3.99 ലക്ഷം പേർ

Mail This Article
സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയെഴുതാൻ ഇത്തവണ നേരിട്ടും തസ്തികമാറ്റം വഴിയുമായി 3,99,217 അപേക്ഷകർ. നാലര ലക്ഷത്തിലേറെ അപേക്ഷ ലഭിച്ചതിൽ 63,678 എണ്ണം അസാധുവായി. നിശ്ചിത തീയതിക്കകം (മാർച്ച് 11) കൺഫർമേഷൻ നൽകാത്തതിനെ തുടർന്നാണു ഇത്രയും അപേക്ഷ അസാധുവായത്. നേരിട്ടുള്ള നിയമനത്തിന് 4,57,900 പേരാണ് അപേക്ഷ നൽകിയിരുന്നത്. ഇതിൽ 3,94,615 പേർ കൺഫർമേഷൻ നൽകി. 63,285 പേരുടെ അപേക്ഷ അസാധുവായി. തസ്തികമാറ്റം വഴി അപേക്ഷിച്ച 4995 പേരിൽ 4602 പേർ കൺഫർമേഷൻ നൽകി. 393 അപേക്ഷ അസാധു. മേയ് 24നാണ് പരീക്ഷ. സബ് ഇൻസ്പെക്ടർ, ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ, റേഞ്ച് ഫോറസ്റ്റ് ഒാഫിസർ, എക്സൈസ് ഇൻസ്പെക്ടർ എന്നീ തസ്തികകളോടൊപ്പം കോമൺ പ്രിലിമിനറി പരീക്ഷയാണു സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിലും നടത്തുക. എല്ലാ തസ്തികയിലുമായി ആദ്യ ഘട്ടത്തിൽ 2,25,369 പേർ പരീക്ഷ എഴുതും. കൺഫർമേഷൻ നൽകിയവർക്കു മേയ് 9 മുതൽ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.
∙(മേയിലെ മറ്റു പ്രധാന പരീക്ഷകളിൽ കൺഫർമേഷൻ നൽകിയവരുടെ എണ്ണം അടുത്ത ലക്കത്തിൽ)