ഒൻപത് സർവകലാശാലകളിലായി 3422 കരാർ ജീവനക്കാർ!

സംസ്ഥാനത്തെ വിവിധ സർവകലാശാലകളിൽ കരാർ/ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നത് 3,422 ജീവനക്കാർ! ഐ.സി.ബാലകൃഷ്ണൻ എംഎൽഎയ്ക്ക് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ.ബിന്ദു ഫെബ്രുവരി 13നു നിയമസഭയിൽ നൽകിയ മറുപടിയിലാണ് ഈ കണക്ക് പുറത്തുവന്നത്. കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ, കുസാറ്റ്, സംസ്കൃതം, മലയാളം,

സംസ്ഥാനത്തെ വിവിധ സർവകലാശാലകളിൽ കരാർ/ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നത് 3,422 ജീവനക്കാർ!
ഐ.സി.ബാലകൃഷ്ണൻ എംഎൽഎയ്ക്ക് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ.ബിന്ദു ഫെബ്രുവരി 13നു നിയമസഭയിൽ നൽകിയ മറുപടിയിലാണ് ഈ കണക്ക് പുറത്തുവന്നത്. കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ, കുസാറ്റ്, സംസ്കൃതം, മലയാളം, സാങ്കേതികശാസ്ത്രം, ശ്രീനാരായണ ഗുരു ഓപ്പൺ എന്നീ 9 സർവകലാശാലകളിലെ കണക്കാണു മന്ത്രി വെളിപ്പെടുത്തിയത്.
കൂടുതൽ ‘കരാർ’ കേരളയിൽ!
കരാർ/ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന 3,422 പേരിൽ 142 പേർ മാത്രമാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിതരായവർ. ബാക്കി 3,280 പേരും മറ്റു മാർഗങ്ങളിലൂടെ സർവകലാശാലകളിൽ നിയമനം ലഭിച്ചവരാണ്.
ഏറ്റവും കൂടുതൽ പേർ കരാർ/ദിവസവേതന ജോലി ചെയ്യുന്നത് കേരള സർവകലാശാലയിലാണ്–971. ഇവരിൽ ഒരാൾപോലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കപ്പെട്ടവരല്ല. ഏറ്റവും കുറവ് കരാർ ജീവനക്കാരുള്ളത് മലയാളം സർവകലാശാലയിൽ–84. ഇവരും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കപ്പെട്ടവരല്ല. കാലിക്കറ്റ് സർവകലാശാലയിൽ 704 പേരും കുസാറ്റിൽ 511 പേരും കരാർ/ദിവസവേതന ജോലി ചെയ്യുന്നുണ്ട്.
എംപ്ലോയ്മെന്റ് നിയമനം: മുന്നിൽ എംജി
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ഏറ്റവും കൂടുതൽ പേർ നിയമിക്കപ്പെട്ടിരിക്കുന്നത് എംജി സർവകലാശാലയിലാണ്–71. കുറവ് സംസ്കൃത സർവകലാശാലയിൽ–3. കണ്ണൂർ സർവകലാശാലയിൽ 68 പേർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കപ്പെട്ടവരാണ്. കേരള, കാലിക്കറ്റ്, കുസാറ്റ്, മലയാളം, സാങ്കേതികശാസ്ത്രം, ഓപ്പൺ സർവകലാശാലകളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ആരെയും കരാർ/ദിവസ വേതന അടിസ്ഥാനത്തിൽ നിയമിച്ചിട്ടില്ല.