പിഎസ്‌സി വിജ്ഞാപനം ഉടൻ! HST, സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ്, പ്യൂൺ, വാച്ച്മാൻ ഉൾപ്പെടെ അവസരം

വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ സോഷ്യൽ സയൻസ് (മലയാളം മീഡിയം), പൊലീസ് വകുപ്പിൽ സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ്, ഹോമിയോപ്പതി മെഡിക്കൽ കോളജിൽ നഴ്സ് ഗ്രേഡ്–2, ആരോഗ്യ വകുപ്പിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഉൾപ്പെടെ 61 തസ്തികയിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു. നേരിട്ടുള്ള നിയമനത്തിനൊപ്പം
വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ സോഷ്യൽ സയൻസ് (മലയാളം മീഡിയം), പൊലീസ് വകുപ്പിൽ സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ്, ഹോമിയോപ്പതി മെഡിക്കൽ കോളജിൽ നഴ്സ് ഗ്രേഡ്–2, ആരോഗ്യ വകുപ്പിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഉൾപ്പെടെ 61 തസ്തികയിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു. നേരിട്ടുള്ള നിയമനത്തിനൊപ്പം
വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ സോഷ്യൽ സയൻസ് (മലയാളം മീഡിയം), പൊലീസ് വകുപ്പിൽ സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ്, ഹോമിയോപ്പതി മെഡിക്കൽ കോളജിൽ നഴ്സ് ഗ്രേഡ്–2, ആരോഗ്യ വകുപ്പിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഉൾപ്പെടെ 61 തസ്തികയിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു. നേരിട്ടുള്ള നിയമനത്തിനൊപ്പം
വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ സോഷ്യൽ സയൻസ് (മലയാളം മീഡിയം), പൊലീസ് വകുപ്പിൽ സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ്, ഹോമിയോപ്പതി മെഡിക്കൽ കോളജിൽ നഴ്സ് ഗ്രേഡ്–2, ആരോഗ്യ വകുപ്പിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഉൾപ്പെടെ 61 തസ്തികയിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു.
നേരിട്ടുള്ള നിയമനത്തിനൊപ്പം പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്മെന്റ്, സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ വിജ്ഞാപനങ്ങളുമുണ്ട്. ഏപ്രിൽ 30ലെ ഗസറ്റിൽ വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിക്കും. ജൂൺ 4 വരെ അപേക്ഷ നൽകാം. പൂർണ വിജ്ഞാപനങ്ങളും അപേക്ഷ നൽകുന്നതു സംബന്ധിച്ച വിശദ വിവരങ്ങളും മേയ് 5നു പുറത്തിറങ്ങുന്ന തൊഴിൽവീഥിയിൽ.
പ്രധാന വിജ്ഞാപനങ്ങൾ
ജനറൽ–സംസ്ഥാനതലം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി, അനാട്ടമി, ജനിറ്റോ യൂറിനറി സർജറി (യൂറോളജി), മെഡിക്കൽ ഓങ്കോളജി, ആരോഗ്യ വകുപ്പിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ റിസർച് അസിസ്റ്റന്റ് (മൈക്രോബയോളജി), വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (വെൽഡർ), പട്ടികജാതി വികസന വകുപ്പിൽ ട്രെയിനിങ് ഇൻസ്ട്രക്ടർ–പ്ലംബർ (തസ്തികമാറ്റം വഴി), അച്ചടി വകുപ്പിൽ (ഗവ.പ്രിന്റിങ് പ്രസ്) ഓഫ്സെറ്റ് പ്രിന്റിങ് മെഷീൻ ഓപ്പറേറ്റർ ഗ്രേഡ്–2, പൊലീസ് സർവീസിൽ സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ് (എസ്ബിസിഐഡി), ഹോമിയോപ്പതി മെഡിക്കൽ കോളജുകളിൽ നഴ്സ് ഗ്രേഡ്–2, ലേബർ വെൽഫെയർ ഫണ്ട് ബോർഡിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, വാട്ടർ അതോറിറ്റിയിൽ ഓവർസിയർ ഗ്രേഡ്–3 (വകുപ്പുതല ജീവനക്കാർ), ഫെഡറേഷൻ ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ് ആൻഡ് ഷെഡ്യൂൾഡ് ട്രൈബ് ഡവലപ്മെന്റ് കോഓപ്പറേറ്റീവ്സ് ലിമിറ്റഡിൽ വാച്ച്മാൻ (പാർട്ട് 1 ജനറൽ കാറ്റഗറി, പാർട്ട് 2 സൊസൈറ്റി കാറ്റഗറി), കോഓപ്പറേറ്റീവ് ഹൗസിങ് ഫെഡറേഷൻ ലിമിറ്റഡിൽ (ഹൗസ്ഫെഡ്) പ്യൂൺ (പാർട്ട് 2 സൊസൈറ്റി കാറ്റഗറി).
ജനറൽ–ജില്ലാതലം: വിദ്യാഭ്യാസ വകുപ്പിൽ (വിവിധ ജില്ലകൾ) ഹൈസ്കൂൾ ടീച്ചർ സോഷ്യൽ സയൻസ് (മലയാളം മീഡിയം), കാസർകോട് ജില്ലയിൽ ഹൈസ്കൂൾ ടീച്ചർ ഫിസിക്കൽ സയൻസ് (കന്നഡ മീഡിയം), പാലക്കാട് ജില്ലയിൽ ഹൈസ്കൂൾ ടീച്ചർ ഫിസിക്കൽ സയൻസ് (തമിഴ് മീഡിയം), കോട്ടയം, കാസർകോട് ജില്ലകളിൽ ഹൈസ്കൂൾ ടീച്ചർ സോഷ്യൽ സയൻസ്–തസ്തികമാറ്റം വഴി (മലയാളം മീഡിയം), കണ്ണൂർ ജില്ലയിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (തസ്തികമാറ്റം വഴി), തദ്ദേശ സ്വയംഭരണ വകുപ്പിൽ (തൃശൂർ, കോഴിക്കോട്) ഫാർമസിസ്റ്റ് (മോഡേൺ മെഡിസിൻ), ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ (കണ്ണൂർ) ആയുർവേദ തെറപ്പിസ്റ്റ്, ഭാരതീയ ചികിത്സാ വകുപ്പിൽ (ഇടുക്കി) ഫാർമസിസ്റ്റ് ഗ്രേഡ്–2 (സിദ്ധ), പൊതുമരാമത്ത് വകുപ്പിൽ (വിവിധ ജില്ലകൾ) ലൈൻമാൻ.
∙സ്പെഷൽ റിക്രൂട്മെന്റ്–സംസ്ഥാനതലം: കോളജ് വിദ്യാഭ്യാസ വകുപ്പിൽ (ലോ കോളജുകൾ) അസിസ്റ്റന്റ് പ്രഫസർ ഇൻ ലോ.
∙സ്പെഷൽ റിക്രൂട്മെന്റ്–ജില്ലാതലം: പൊലീസ് സർവീസിൽ (എറണാകുളം, കാസർകോട്) പൊലീസ് കോൺസ്റ്റബിൾ ട്രെയിനി (എസ്‌സി/എസ്ടി).
∙എൻസിഎ–സംസ്ഥാനതലം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ പീഡിയാട്രിക് സർജറി (മുസ്‌ലിം), അസിസ്റ്റന്റ് പ്രഫസർ ഇൻ ന്യൂറോസർജറി (ഈഴവ/തിയ്യ/ബില്ലവ, വിശ്വകർമ), അസിസ്റ്റന്റ് പ്രഫസർ ഇൻ അനസ്തീസിയോളജി (എസ്‌സിസിസി), അസിസ്റ്റന്റ് പ്രഫസർ ഇൻ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (എസ്‌സിസിസി), അസിസ്റ്റന്റ് പ്രഫസർ ഇൻ കമ്യൂണിറ്റി മെഡിസിൻ (എസ്‌സിസിസി), അസിസ്റ്റന്റ് പ്രഫസർ ഇൻ ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി (എസ്‌സിസിസി), ഭാരതീയ ചികിത്സാ വകുപ്പിൽ മെഡിക്കൽ ഓഫിസർ–മർമ (എൽസി/എഐ), ആരോഗ്യ വകുപ്പിൽ ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ്–2 (ധീവര), ആരോഗ്യ വകുപ്പിൽ ബ്ലഡ് ബാങ്ക് ടെക്നിഷ്യൻ (ഈഴവ/തിയ്യ/ബില്ലവ), വനിത ശിശുവികസന വകുപ്പിൽ കെയർ ടേക്കർ–ഫീമെയിൽ (ഈഴവ/തിയ്യ/ബില്ലവ, ഹിന്ദു നാടാർ), കെഎസ്എഫ്ഇയിൽ പ്യൂൺ/വാച്ച്മാൻ–കെഎസ്എഫ്ഇയിലെ പാർട്ട് ടൈം ജീവനക്കാരിൽ നിന്നുള്ള നിയമനം (എസ്ഐയുസി നാടാർ, ഈഴവ/തിയ്യ/ബില്ലവ, എസ്ടി, മുസ്‌ലിം, ധീവര, ഒബിസി, എൽസി/എഐ, വിശ്വകർമ), മിനറൽസ് ആൻഡ് മെറ്റൽസിൽ (ടിപി യൂണിറ്റ്) ജൂനിയർ ടൈം കീപ്പർ (എൽസി/എഐ), പൊതുമരാമത്ത് വകുപ്പിൽ (ആർക്കിടെക്ചറൽ വിങ്) ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്–3 (എൽസി/എഐ), മത്സ്യഫെഡിൽ അസിസ്റ്റന്റ് ഗ്രേഡ്–2/ജൂനിയർ അസിസ്റ്റന്റ്–പാർട്ട് 3 സൊസൈറ്റി കാറ്റഗറി (മുസ്‌ലിം, എസ്‌സി), റബർമാർക്കിൽ ഫീൽഡ് ഓഫിസർ–പാർട്ട് 2 സൊസൈറ്റി കാറ്റഗറി (ഈഴവ/തിയ്യ/ബില്ലവ), ഹാന്റക്സിൽ സെയിൽസ്മാൻ ഗ്രേഡ്–2/സെയിൽസ് വുമൻ ഗ്രേഡ്–2 പാർട്ട് 2 സൊസൈറ്റി കാറ്റഗറി (എസ്‌സി, ഈഴവ/തിയ്യ/ബില്ലവ), ഹാൻഡിക്രാഫ്റ്റ്സ് ഡവലപ്മെന്റ് കോർപറേഷനിൽ സെയിൽസ് അസിസ്റ്റന്റ് (എസ്‌സി).
∙എൻസിഎ–ജില്ലാതലം: വിദ്യാഭ്യാസ വകുപ്പിൽ (വിവിധ ജില്ലകൾ) ഹൈസ്കൂൾ ടീച്ചർ അറബിക് (ഈഴവ/തിയ്യ/ബില്ലവ, ഒബിസി, എസ്‌സി), ഇടുക്കി ജില്ലയിൽ ഹൈസ്കൂൾ ടീച്ചർ മാത്തമാറ്റിക്സ്–തമിഴ് മീഡിയം (ധീവര), കാസർകോട് ജില്ലയിൽ ഹൈസ്കൂൾ ടീച്ചർ ഫിസിക്കൽ സയൻസ്–കന്നഡ മീഡിയം (എസ്‌സിസിസി, ധീവര), ഇടുക്കി ജില്ലയിൽ ഹൈസ്കൂൾ ടീച്ചർ ഫിസിക്കൽ സയൻസ്–തമിഴ് മീഡിയം (ഈഴവ/തിയ്യ/ബില്ലവ, ധീവര), ആലപ്പുഴ, കാസർകോട് ജില്ലകളിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (എസ്‌സി, എസ്ടി), തിരുവനന്തപുരം, കാസർകോട് ജില്ലകളിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (എസ്‌സി), വിവിധ ജില്ലകളിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (ധീവര, എസ്‌സിസിസി, എസ്ടി, എസ്‌സി), കണ്ണൂർ ജില്ലയിൽ മ്യൂസിക് ടീച്ചർ (മുസ്‌ലിം), വിവിധ വകുപ്പുകളിൽ (തൃശൂർ) സർജന്റ് (എൽസി/എഐ), ഹോമിയോപ്പതി വകുപ്പിൽ (എറണാകുളം) ഫാർമസിസ്റ്റ് ഗ്രേഡ്–2 ഹോമിയോ (എസ്‌സിസിസി), കോഴിക്കോട്, വയനാട് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ ഉറുദു (എസ്‌സിസിസി, ധീവര), വനം വന്യജീവി വകുപ്പിൽ (എറണാകുളം) കാവടി (ഈഴവ/തിയ്യ/ബില്ലവ, എസ്‌സി, മുസ്‌ലിം).
സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ്: 172 നിയമന ശുപാർശ
പൊലീസ് സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ് തസ്തികയിൽ നിലവിലുള്ള റാങ്ക് ലിസ്റ്റിൽനിന്ന് ഇതുവരെ നടന്നത് 172 നിയമന ശുപാർശ. 2023 ജൂൺ 3നു നിലവിൽ വന്ന റാങ്ക് ലിസ്റ്റിന് 2026 ജൂൺ 2 വരെ കാലാവധിയുണ്ട്. ഓപ്പൺ മെറിറ്റിൽ 185–ാം റാങ്ക് വരെയുള്ളവർക്കാണ് ഇതുവരെ നിയമന ശുപാർശ ലഭിച്ചത്.
സംവരണ വിഭാഗ നിയമനനില: എസ്‌സി–878, എസ്ടി–838, മുസ്‌ലിം–433, എൽസി/എഐ–302, ഒബിസി–205, വിശ്വകർമ–258, എസ്ഐയുസി നാടാർ–292, ഹിന്ദു നാടാർ–247, എസ്‌സിസിസി–776, ധീവര–407. ഈഴവ വിഭാഗത്തിൽ ഓപ്പൺ മെറിറ്റിനുള്ളിലാണു നിയമനം.
HST സോഷ്യൽ സയൻസ് മുൻ വിജ്ഞാപനം 2021ൽ
ഹൈസ്കൂൾ ടീച്ചർ സോഷ്യൽ സയൻസ് മുൻ വിജ്ഞാപനം 2021 ജൂൺ 2നായിരുന്നു. 2023 ഒക്ടോബർ 9 മുതൽ ഡിസംബർ 13 വരെ വിവിധ തീയതികളിലായി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 14 ജില്ലകളിലുമായി ഇതുവരെ 319 പേർക്കാണു നിയമന ശുപാർശ ലഭിച്ചത്. ഏറ്റവും കൂടുതൽ പേർക്കു നിയമന ശുപാർശ ലഭിച്ചത് മലപ്പുറം ജില്ലയിൽ–57. കുറവ് ഇടുക്കി ജില്ലയിൽ–4.