റദ്ദാക്കിയ വകുപ്പുതല പരീക്ഷ ഏപ്രിൽ 21ന്: ചോദ്യത്തിനു പകരം ഉത്തരം, നടപടി എളുപ്പമല്ല

ചോദ്യപേപ്പറിനു പകരം ഉത്തരസൂചിക നൽകിയതിനെത്തുടർന്ന് റദ്ദാക്കിയ ഒന്നാം ഗ്രേഡ് സർവേയർ (പാർട്ട്–എ, പേപ്പർ–2) പുനഃപരീക്ഷ ഏപ്രിൽ 21ന് നടത്താൻ പിഎസ്‌സി തീരുമാനിച്ചു. അപേക്ഷകർ മാർച്ച് 29ലെ പരീക്ഷയ്ക്കു ഹാജരായ അതേ കേന്ദ്രത്തിൽ അന്നത്തെ അഡ്മിഷൻ ടിക്കറ്റുമായി രാവിലെ 9ന് ഹാജരാകണം. തിരുവനന്തപുരം, എറണാകുളം,

ചോദ്യപേപ്പറിനു പകരം ഉത്തരസൂചിക നൽകിയതിനെത്തുടർന്ന് റദ്ദാക്കിയ ഒന്നാം ഗ്രേഡ് സർവേയർ (പാർട്ട്–എ, പേപ്പർ–2) പുനഃപരീക്ഷ ഏപ്രിൽ 21ന് നടത്താൻ പിഎസ്‌സി തീരുമാനിച്ചു. അപേക്ഷകർ മാർച്ച് 29ലെ പരീക്ഷയ്ക്കു ഹാജരായ അതേ കേന്ദ്രത്തിൽ അന്നത്തെ അഡ്മിഷൻ ടിക്കറ്റുമായി രാവിലെ 9ന് ഹാജരാകണം.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിൽ മാർച്ച് 29നു നടത്തിയ വകുപ്പുതല പരീക്ഷയിലാണ് ചോദ്യ പേപ്പറിനു പകരം ഉത്തരസൂചിക വിതരണം ചെയ്തത്. തെറ്റു മനസ്സിലാക്കിയതിനെത്തുടർന്ന് പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്താൻ തീരുമാനിക്കുകയായിരുന്നു. 173 പേരാണ് പരീക്ഷയ്ക്ക് അപേക്ഷ നൽകിയിരുന്നത്. 3 കേന്ദ്രങ്ങളിലായി 150ൽ താഴെ പേരെ പരീക്ഷ എഴുതിയിട്ടുള്ളൂ.
ചോദ്യകർത്താക്കളെ കിട്ടാനില്ല
ഒന്നാം ഗ്രേഡ് സർവേയർ പോലെയുള്ള ചില വകുപ്പുതല പരീക്ഷകൾക്കു ചോദ്യ കർത്താക്കളെ കിട്ടാനില്ലാത്തതു പിഎസ്‌സിയെ കുഴയ്ക്കുന്നു. വർഷങ്ങളായി ഒരാൾ മാത്രമാണ് ചോദ്യം തയാറാക്കി നൽകുന്നത്. സർവീസിൽനിന്ന് വിരമിച്ചു വർഷങ്ങൾ കഴിഞ്ഞ ഇദ്ദേഹത്തെ മാത്രം ആശ്രയിക്കുന്നതിനാൽ ആറു മാസത്തിലൊരിക്കൽ പരീക്ഷ നടത്തണമെന്ന വ്യവസ്ഥപോലും പാലിക്കാൻ കഴിയുന്നില്ല. ചോദ്യ പേപ്പർ തയാറാക്കി നൽകാൻ ബന്ധപ്പെട്ട വകുപ്പുകളിൽനിന്ന് വിരമിച്ച പലരെയും സമീപിക്കുന്നുണ്ടെങ്കിലും ആർക്കും താൽപര്യമില്ലാത്തതാണു കാരണം.
ചോദ്യ പേപ്പറുകളിൽ ഉണ്ടാകുന്ന പിഴവുകളിൽ ചോദ്യകർത്താക്കൾക്കെതിരെ പിഎസ്‌സി കർശന നടപടി എടുക്കാറുണ്ട്. ചോദ്യം തയാറാക്കുന്നവരുടെ പാനലിൽനിന്ന് ഇവരെ ഒഴിവാക്കുകയും വകുപ്പുതല അച്ചടക്ക നടപടിക്കു ശുപാർശ ചെയ്യുകയുമാണ് പതിവ്. എന്നാൽ, വകുപ്പുതല പരീക്ഷയ്ക്കു ചോദ്യപേപ്പർ തയാറാക്കുന്ന ഈ ചോദ്യകർത്താവിനെ ഒഴിവാക്കിയാൽ പരീക്ഷ മുടങ്ങുന്ന സാഹചര്യമുണ്ടാകും. സർവീസിൽനിന്നു വിരമിച്ചു വർഷങ്ങൾ കഴിഞ്ഞ ആളായതിനാൽ വകുപ്പുതല അച്ചടക്ക നടപടിക്കു ശുപാർശ ചെയ്യാനും കഴിയില്ല.