ഉദ്യോഗാർഥികൾ പ്രക്ഷോഭത്തിൽ: വനിതാ കോൺസ്റ്റബിൾ റാങ്ക് ഹോൾഡേഴ്സ് നിരാഹാരസമരത്തിൽ

റാങ്ക് ലിസ്റ്റിൽനിന്ന് നിയമനം ആവശ്യപ്പെട്ട് വനിതാ പൊലീസ് കോൺസ്റ്റബിൾ റാങ്ക് ഹോൾഡേഴ്സ് സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. 14 ജില്ലയിൽ നിന്നുമുള്ള ഉദ്യോഗാർഥികൾ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. മെയിൻ ലിസ്റ്റിൽ 674, സപ്ലിമെന്ററി ലിസ്റ്റിൽ 293 എന്നിങ്ങനെ 967 പേരാണു റാങ്ക്

റാങ്ക് ലിസ്റ്റിൽനിന്ന് നിയമനം ആവശ്യപ്പെട്ട് വനിതാ പൊലീസ് കോൺസ്റ്റബിൾ റാങ്ക് ഹോൾഡേഴ്സ് സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. 14 ജില്ലയിൽ നിന്നുമുള്ള ഉദ്യോഗാർഥികൾ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. മെയിൻ ലിസ്റ്റിൽ 674, സപ്ലിമെന്ററി ലിസ്റ്റിൽ 293 എന്നിങ്ങനെ 967 പേരാണു റാങ്ക് ലിസ്റ്റിലുള്ളത്. ഇതിൽ 292 പേർക്കു മാത്രമേ നിയമന ശുപാർശ ലഭിച്ചിട്ടുള്ളൂ.
മുൻ നിയമന ശുപാർശയെത്തുടർന്ന് ജോലിയിൽ പ്രവേശിക്കാത്തവരുടെ 60 ഒഴിവ് ഉൾപ്പെടെയാണിത്. 570 ഒഴിവ് നിലവിലുണ്ടെന്നാണ് വിവരാവകാശ നിയമപ്രകാരം മറുപടി ലഭിച്ചതെന്നും സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞ് ഒഴിവ് റിപ്പോർട്ട് ചെയ്യുന്നില്ലെന്നും ഉദ്യോഗാർഥികൾ പറഞ്ഞു.
പൊലീസ് സേനയിലെ സ്ത്രീപ്രാതിനിധ്യം 15% ആക്കുമെന്നായിരുന്നു എൽഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനം. ഇതിന്റെ ഭാഗമായി 9:1 അനുപാതം നടപ്പാക്കിയെങ്കിലും നിയമനം കുറഞ്ഞു. പുരുഷ പൊലീസ് നിയമനം നടന്നാൽ മാത്രമേ വനിതാ നിയമനവും നടക്കൂ എന്ന രീതി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കു വിനയായി. 56,000 പേരുള്ള പൊലീസ് സേനയിൽ അയ്യായിരത്തോളം വനിതകളാണുള്ളത്.
ഒരു സ്റ്റേഷനിൽ കുറഞ്ഞത് 6 വനിതാ പൊലീസുകാർ വേണമെന്നാണു ചട്ടമെങ്കിലും സംസ്ഥാനത്തെ 454 പൊലീസ് സ്റ്റേഷനുകളിൽ മിക്കവയിലും ഇതിന്റെ പകുതി വനിതകൾ പോലുമില്ലെന്ന് ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു.
ബവ്കോ LDC: നിയമന തടസ്സത്തിനെതിരെ സെക്രട്ടേറിയറ്റ് ധർണ
ബവ്കോ എൽഡിസി റാങ്ക് ലിസ്റ്റിൽനിന്നു നിയമനം നടത്തണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർഥികൾ ഏപ്രിൽ 2നു സെക്രട്ടേറിയറ്റ് ധർണ നടത്തി.
എൽഡിസി, യുഡിസി അധിക തസ്തികകൾ അനുവദിക്കുക, 282 എന്ന നിലവിലെ അംഗബലത്തിൽ അബ്കാരികളെ സൂപ്പർന്യൂമററി തസ്തികയിലേക്കു മാറ്റി നിയമിക്കുക, വിരമിച്ച 124 അബ്കാരി എൽഡിസി ഒഴിവ് ബവ്കോ എൽഡിസി ഉദ്യോഗാർഥികൾക്കു നൽകുക, ബവ്റിജസ് കോർപറേഷനിലെ പെൻഷൻ പ്രായം ഉയർത്താനുളള നീക്കം ഉപേക്ഷിക്കുക, ബവ്കോയിൽ സ്റ്റാഫ് പാറ്റേൺ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.
19 ഒൗട്‌ലെറ്റുകളിലും 3 വെയർഹൗസുകളിലും എൽഡിസി, യുഡിസി നിയമനങ്ങൾ നടത്താൻ ബവ്കോ ആസ്ഥാനത്തുനിന്നു നൽകിയ അപേക്ഷ സർക്കാർ പരിഗണിച്ചില്ലെന്ന് ഉദ്യോഗാർഥികൾ ആരോപിച്ചു. പൂട്ടിയ ഒൗട്‌ലെറ്റുകളും പുതിയവയും തുറക്കുമ്പോൾ ഒഴിവ് സൃഷ്ടിക്കുമെന്നാണു നവകേരള സദസ്സിൽ ഉദ്യോഗാർഥികൾ സമർപ്പിച്ച നിവേദനത്തിനു ലഭിച്ച മറുപടി. എന്നാൽ, പുതിയവ തുറന്നിട്ടും ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ സർക്കാർ തയാറാകുന്നില്ലെന്ന് ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടി.