അശ്വതി നക്ഷത്രക്കാർ ശരാശരിയിൽ കൂടുതൽ അറിവുള്ളവരായിരിക്കും. ഈ നക്ഷത്രക്കാർ പൊതുവെ ധീരന്മാരും അഭിമാനികളും മാന്യന്മാരും എല്ലാ കാര്യത്തിലും വിദഗ്ധരും കുടുംബത്തിൽ ബഹുമാനിക്കപ്പെട്ടവരും ആയിരിക്കും. സ്വന്തം കടമകളിൽ തികഞ്ഞ ഉത്തരവാദിത്തബോധം കാണിക്കും. അശ്വതി നക്ഷത്രക്കാർക്കു പൊതുവെ ദ്രവഭക്ഷണമാണ് കൂടുതൽ ഇഷ്ടപ്പെടുക.
കാർത്തിക, മകയിരം, പുണർതം, വിശാഖം 4–ാം പാദം, അനിഴം, തൃക്കേട്ട ഇവ പ്രതികൂല നക്ഷത്രങ്ങളാണ് ശുഭകാര്യങ്ങൾക്ക് വർജ്ജ്യം