ADVERTISEMENT

Activate your premium subscription today

ലോകരക്ഷാർഥം ഭഗവാൻ ശ്രീകൃഷ്ണൻ അവതരിച്ച ദിനമാണ് അഷ്ടമി രോഹിണി .കേരളത്തിൽ ശ്രീകൃഷ്ണജയന്തി കണക്കാക്കുന്നത് മലയാളമാസമായ ചിങ്ങമാസത്തിൽ കറുത്ത പക്ഷ അഷ്ടമി അർധരാത്രിക്കു വരുന്ന ദിവസം എന്നതിനെ അടിസ്ഥാനമാക്കിയാണ്. ഏതു ദിവസം സന്ധ്യ കഴിഞ്ഞുള്ള അർധരാത്രിസമയത്താണു അഷ്ടമി വരുന്നത് ആ ദിവസം ശ്രീകൃഷ്ണജയന്തി ആഘോഷിക്കും. 

മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണഭഗവാൻ മഥുരയിൽ വസുദേവരുടെയും ദേവകിയുടെയും മകനായി, ഉണ്ണിക്കണ്ണനായി ജനിച്ചു എന്നു ശ്രീമഹാഭാഗവതം ഉൾപ്പെടെയുള്ള പുരാണങ്ങളിലും നാരായണീയം ഉൾപ്പെടെയുള്ള ഭക്തികാവ്യങ്ങളിലും പറയുന്നു. ഭാഗവതം ദശമസ്കന്ധത്തിൽ മൂന്നാം അധ്യായം തുടങ്ങുന്നതു തന്നെ ശ്രീകൃഷ്ണാവതാരസമയത്തെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ടാണ്. 

ശ്രീകൃഷ്ണജയന്തി ദിനത്തിൽ ഉണ്ണിക്കണ്ണന്റെ ബാലലീലകൾ ചിത്രീകരിക്കുന്ന ദൃശ്യങ്ങൾ ശോഭായാത്രകളിൽ നിറയും. മഥുരയിൽ വസുദേവരുടെയും ദേവകിയുടെയും മകനായി പിറന്നെങ്കിലും ഉണ്ണിക്കണ്ണൻ ആദ്യകാലത്തു വളരുന്നത് അമ്പാടിയിലെ ഗോകുലത്തിൽ നന്ദഗോപരുടെയും യശോദയുടെയും മകനായിട്ടാണ്. ഗോകുലത്തിലും പിന്നീട് വൃന്ദാവനത്തിലുമെല്ലാം ഒട്ടേറെ ബാലലീലകളാണ് ഉണ്ണിക്കണ്ണൻ ആടുന്നത്. പൂതനാമോക്ഷവും ശകടാസുരനെപ്പോലെയുള്ള ഒട്ടേറെ അസുരന്മാരെ നിഗ്രഹിക്കലും മരുതുമരങ്ങളെ മറിച്ചിടലും കാളിന്ദിയിലെത്തി കാളിയമർദനവും ഗോവർധനപർവതം ഉയർത്തിപ്പിടിക്കലുമെല്ലാം ഭഗവാന്റെ ബാലലീലകളായിരുന്നു. തത്വചിന്താപരമായ അർഥതലങ്ങളുടെ പ്രതീകങ്ങൾ കൂടിയായിരുന്നു ഭഗവാന്റെ ആ ബാലലീലകൾ.

Results 1-10 of 46

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×