ഏഷ്യയുടെ പല ഭാഗങ്ങളിലും വളരെ പ്രചാരമുള്ള വാഹനമാണ് ഓട്ടോറിക്ഷ അഥവാ മുച്ചക്ര വാഹനം. സാധാരണക്കാരുടെ വാഹനം എന്നാണ് ഓട്ടോറിക്ഷ അറിയപ്പെടുന്നത്. ഏഷ്യൻ രാജ്യങ്ങളായ ബംഗ്ലാദേശ്, കമ്പോഡിയ, ഇന്ത്യ, ലാവോസ്, പാകിസ്താൻ, ശ്രീലങ്ക, തായ്‌ലന്റ് എന്നിവിടങ്ങളിൽ ഓട്ടോറിക്ഷകൾ ധാരാളമുണ്ട്. പാസഞ്ചർ,കാർഗോ എന്നീ രണ്ടു വിഭാഗങ്ങളാണ് ഓട്ടോറിക്ഷയിൽ ഉള്ളത്. ടാക്-ടാക്, ട്രീശാവ്, ഓട്ടോ, റിക്ഷ, ഓട്ടോറിക്ക്, ബജാജ്, റിക്ക്, ട്രൈസൈക്കിൾ, മോടോടാക്സി, ബേബീ ടാക്സി അഥവാ ലാപാ എന്നിങ്ങനെ പല വിളിപ്പേരുകളാണ് വിവിധ രാജ്യങ്ങളിൽ ഓട്ടോ റിക്ഷയ്ക്കുള്ളത്.