ബെന്റ്‌ലി ആഡംബര എസ്‌യുവിയാണ് ബെന്റ്‌ലി ബെന്റയ്‌ഗ. 2015 അവസാനത്തോടെ അവതരിപ്പിച്ച ബെന്റയ്‌ഗ, ബെന്റിലിയുടെ ആദ്യത്തെ സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനമാണിത്. ഏറ്റവും ആഡംബര എസ്‍യുവികളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു. ഇതിന്റെ ബോഡി ജർമ്മനിയിലെ ഫോക്‌സ്‌വാഗൺ സ്വിക്കാവു-മോസൽ പ്ലാന്റിൽ നിർമ്മിക്കുന്നു, തുടർന്ന് യുണൈറ്റഡ് കിംഗ്ഡത്തിലെ ക്രൂവിലുള്ള ബെന്റ്‌ലി മോട്ടോറിന്റെ ഫാക്ടറിയിൽ പെയിന്റ് ചെയ്ത് കൂട്ടിച്ചേർക്കുന്നു. 2012 ജനീവ ഓട്ടോഷോയിൽ പ്രദർശിപ്പിച്ച ബെന്റിലി EXP 9 F കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പാണ്ബെന്റയ്‌ഗ.